'ഹര്‍മന്‍പ്രീത് നുണ പറയുന്നു'; തോല്‍വിയ്ക്ക് പിന്നാലെ തമ്മിലടി

News18 Malayalam
Updated: November 24, 2018, 12:44 PM IST
'ഹര്‍മന്‍പ്രീത് നുണ പറയുന്നു'; തോല്‍വിയ്ക്ക് പിന്നാലെ തമ്മിലടി
  • Share this:
ന്യൂഡല്‍ഹി: ടി20 വനിതാ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യന്‍ ടീം പുറത്തായതിനു പിന്നാലെ ടീമില്‍ തമ്മിലടി. ഇംഗ്ലണ്ടിനെതിരായ സെമി മത്സരത്തില്‍ സീനിയര്‍ താരം മിതാലി രാജിനെ കളിപ്പിക്കാത്തതുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. മികച്ച ഫോമിലുള്ള താരത്തെ കളിപ്പിക്കാത്തത് നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു ഇതിനു പിന്നാലെയാണ് നായിക ഹര്‍മന്‍ പ്രീതിനെതിരെ മിതാലിയുടെ മാനേജര്‍ രംഗത്തെത്തിയത്.

മിതാലിയെ കളിപ്പിക്കാതിരുന്നത് ടീം തീരുമാനമാണെന്നും അതില്‍ കുറ്റബോധമില്ലെന്നും മത്സരത്തിനു പിന്നാലെ നായിക ഹര്‍മന്‍പ്രീത് പ്രതികരിച്ചിരുന്നു. 'മിതാലിയെ കളിപ്പിക്കേണ്ടെന്ന തീരുമാനമെടുത്തത് ടീമിനു വേണ്ടിയാണ്. ചിലപ്പോള്‍ അത് ശരിയാകാം, മറ്റു ചിലപ്പോള്‍ തെറ്റിപ്പോകാം. അതുകൊണ്ടുതന്നെ മിതാലിയെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ കുറ്റബോധമില്ല' എന്നായിരുന്നു ഹര്‍മന്‍ പ്രീതിന്റെ പ്രതികരണം.

ഭാജി എല്ലാ ശക്തിയുമെടുത്താണ് എന്റെ മുഖത്തടിച്ചത്: ശ്രീശാന്ത്

ഇതിന് പിന്നാലെ രംഗത്തെത്തിയ മിതാലിയുടെ മാനേജര്‍ അനീഷാ ഗുപ്ത ഹര്‍മന്‍ പ്രീതിന് നായികയാവാനുള്ള യോഗ്യത ഇല്ലെന്നാണ് വിമര്‍ശിച്ചത്. 'പക്വതയില്ലാത്ത ഹര്‍മന്‍പ്രീതിന് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവാന്‍ യോഗ്യയില്ല, കാര്യങ്ങളെ വളച്ചൊടിക്കുന്ന, ഇന്ത്യന്‍ ടീമിന് യോജിക്കാത്ത ക്യാപ്റ്റന്‍.' എന്നായിരുന്നു അനീഷാ തന്റെ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ അനീഷാ ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തു. പിന്നാലെ അനീഷയുടെ ട്വിറ്റര്‍ അക്കൗണ്ടും ഡിലീറ്റ് ചെയ്തിട്ടുണ്ട്.

'സമനിലതെറ്റി ബ്ലാസ്റ്റേഴ്‌സ്'; നോര്‍ത്ത് ഈസ്റ്റിനോട് പരാജയപ്പെട്ടത് ഇഞ്ചുറി ടൈമില്‍


ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബാറ്റിങ്ങ് തകര്‍ച്ചയായിരുന്നു ഇന്ത്യന്‍ ടീമിനെ തോല്‍വിയിലേക്ക് നയിച്ചത്. മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയെ കീഴടക്കിയത്. നേരത്തെ സംഭവത്തില്‍ പ്രതികരിച്ച മുന്‍ താരം ജൂലന്‍ ഗോസ്വാമി മിതാലിയെ ഡഗൗട്ടില്‍ കാണേണ്ടിവരുന്നതില്‍ വിഷമമുണ്ടെന്നും പക്ഷേ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ ഏതെങ്കിലും കാരണം ഉണ്ടാകാമെന്നും പറഞ്ഞിരുന്നു.

First published: November 24, 2018, 12:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading