നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Mithali Raj| റെക്കോർഡ് നിറവിൽ മിതാലി; വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം

  Mithali Raj| റെക്കോർഡ് നിറവിൽ മിതാലി; വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം

  ഇംഗ്ലണ്ടിൻ്റെ മുൻ ക്യാപ്റ്റൻ ഷാർലറ്റ് എഡ്വേർഡ്സിൻ്റെ പേരിൽ ഉണ്ടായിരുന്ന (10,273 റൺസ്) റെക്കോർഡാണ് താരം സ്വന്തം പേരിലേക്ക് തിരുത്തിക്കുറിച്ചത്.

  മിതാലി രാജ് ; 
Credits: Twitter| BCCI Women

  മിതാലി രാജ് ; Credits: Twitter| BCCI Women

  • Share this:


   റെക്കോർഡ് നേട്ടം കുറിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്. ടെസ്റ്റ്, ഏകദിനം, ടി20 എന്നിങ്ങനെ ക്രിക്കറ്റിൻ്റെ മൂന്ന് ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന വനിതാ ക്രിക്കറ്റർ എന്ന റെക്കോർഡാണു മിതാലി സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മൽസരത്തിന് ഇടയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്. ഇംഗ്ലണ്ടിൻ്റെ മുൻ ക്യാപ്റ്റൻ ഷാർലറ്റ് എഡ്വേർഡ്സിൻ്റെ പേരിൽ ഉണ്ടായിരുന്ന (10,273 റൺസ്) റെക്കോർഡാണ് താരം സ്വന്തം പേരിലേക്ക് തിരുത്തിക്കുറിച്ചത്. ഇതോടെ ക്രിക്കറ്റിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ കൂടുതൽ റൺസ് നേടിയ റെക്കോർഡ് ഇന്ത്യൻ താരങ്ങളുടെ പേരിലായി. പുരുഷ ക്രിക്കറ്റിൽ ഇന്ത്യയുടെ ഇതിഹാസ താരമായ സച്ചിൻ്റെ (34,357) പേരിലാണ് ഈ റെക്കോർഡ്.

   ഇംഗ്ലണ്ടുമായുള്ള മത്സരത്തിന്റെ 23ാം ഓവറിൽ നാറ്റ് ഷിവറിനെതിരെ ബൗണ്ടറി നേടിയതോടെയാണു മിതാലി ഷാർലറ്റ് എഡ്വേർഡ്സിനെ (10,273 റൺസ്) മറികടന്നത്. മത്സരത്തിൽ 75 റൺസ് നേടിയ മിതാലിക്ക് നിലവിൽ 10,337 റൺസ് സ്വന്തമായുണ്ട്. 75 റൺസ് നേടി പുറത്താകാതെ നിന്ന ഇന്ത്യൻ ക്യാപ്റ്റന്റെ മികവിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോൽപ്പിച്ചു. മത്സരം ഇന്ത്യ ജയിച്ചെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റതിനാൽ ഇന്ത്യ പരമ്പര കൈവിട്ടിരുന്നു.    ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് വിളിക്കുകയായിരുന്നു. ആദ്യ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 219 റൺസ് എടുത്ത് പുറത്തായി. ഇന്ത്യക്കായി ബൗളിംഗിൽ ദീപ്തി ശർമ 3 വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിൽ ഭേദപ്പെട്ട തുടക്കത്തിന് ശേഷം ഒന്ന് പതറിയെങ്കിലും പുറത്താകാതെ ഒരറ്റം കാത്ത മിതാലി ആറാം വിക്കറ്റിൽ സ്നേഹ റാണയുമൊത്ത് പടുത്തുയർത്തിയ 50 റൺസ് കൂട്ടുകെട്ടിൽ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. 214 റൺസിൽ സ്നേഹ പുറത്തായെങ്കിലും കാതറി‍ൻ ബ്രണ്ട് എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്ത് ബൗണ്ടറി കടത്തി മിതാലി ഇന്ത്യക്ക് പരമ്പരയിലെ ആശ്വാസ ജയം സമ്മാനിച്ചു. ഇന്ത്യക്കായി ബാറ്റിങ്ങിൽ മിതാലിക്ക് പുറമെ സ്മൃതി മന്ഥനയും (49) തിളങ്ങി. പരമ്പരയിലുടനീളം മികച്ച ഫോമിലായിരുന്ന മിതാലി മൂന്ന് മത്സരങ്ങളിൽ നിന്നും 206 റൺസാണ് നേടിയത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും താരം അർധസെഞ്ചുറി നേടിയിരുന്നു. 72,59,75* എന്നിങ്ങനെയായിരുന്നു താരത്തിൻ്റെ സ്കോറുകൾ.   Summary

   Indian Women Cricket team Captain Mithali Raj etches another record to her career, surpasses former England player Charlotte Edwards to become the highest run getter across all formats in Women Cricket 
   Published by:Naveen
   First published:
   )}