നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി മിതാലി രാജ്

  ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി മിതാലി രാജ്

  മൂന്ന് മത്സരങ്ങളിലും താരം അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു. ഇത് എട്ടാം തവണയാണ് മിതാലി ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്.

  മിതാലി രാജ്

  മിതാലി രാജ്

  • Share this:
   ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര ഒട്ടേറെ നേട്ടങ്ങളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് സ്വന്തമാക്കിയിരിക്കുന്നത്. വനിതാ ക്രിക്കറ്റിലെ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചിരിക്കുകയാണ് മിതാലി രാജ്. ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് താരത്തിന്റെ റാങ്കിങ്ങ് മെച്ചപ്പെടുവാന്‍ കാരണം. മൂന്ന് മത്സരങ്ങളിലും താരം അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു. ഇത് എട്ടാം തവണയാണ് മിതാലി ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്.

   പരമ്പര ആരംഭിക്കുമ്പോള്‍ റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തായിരുന്നു മിതാലി. 72, 59, 75* എന്നീ സ്‌കോറുകളാണ് മിതാലി പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്നായി നേടിയത്. പരമ്പര നഷ്ടപ്പെട്ടെങ്കിലും അവസാന മത്സരത്തില്‍ ടീമിന്റെ വിജയം ഉറപ്പാക്കാന്‍ മിതാലിയ്ക്ക് സാധിച്ചു. ഈ മത്സരത്തിലെ പ്രകടനത്തിലൂടെ മറ്റൊരു റെക്കോര്‍ഡും താരം സ്വന്തം പേരിലാക്കിയിരുന്നു. ടെസ്റ്റ്, ഏകദിനം, ടി20 എന്നിങ്ങനെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ ക്രിക്കറ്റര്‍ എന്ന റെക്കോര്‍ഡാണു മിതാലി സ്വന്തമാക്കിയത്.

   ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ ഷാര്‍ലറ്റ് എഡ്വേര്‍ഡ്സിന്റെ പേരില്‍ ഉണ്ടായിരുന്ന (10,273 റണ്‍സ്) റെക്കോര്‍ഡാണ് താരം സ്വന്തം പേരിലേക്ക് തിരുത്തിക്കുറിച്ചത്. ഇതോടെ ക്രിക്കറ്റില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ കൂടുതല്‍ റണ്‍സ് നേടിയ റെക്കോര്‍ഡ് ഇന്ത്യന്‍ താരങ്ങളുടെ പേരിലായി. പുരുഷ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഇതിഹാസ താരമായ സച്ചിന്റെ (34,357) പേരിലാണ് ഈ റെക്കോര്‍ഡ്.

   മത്സരം ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റതിനാല്‍ ഇന്ത്യ പരമ്പര കൈവിടുകയായിരുന്നു. ഇംഗ്ലണ്ടുമായുള്ള മത്സരത്തിന്റെ 23ആം ഓവറില്‍ നാറ്റ് ഷിവറിനെതിരെ ബൗണ്ടറി നേടിയതോടെയാണു മിതാലി, ഷാര്‍ലറ്റ് എഡ്വേര്‍ഡ്സിനെ (10,273 റണ്‍സ്) മറികടന്നത്. മത്സരത്തില്‍ 75 റണ്‍സ് നേടിയ മിതാലിക്ക് നിലവില്‍ 10,337 റണ്‍സ് സ്വന്തമായുണ്ട്. 75 റണ്‍സ് നേടി പുറത്താകാതെ നിന്ന ഇന്ത്യന്‍ ക്യാപ്റ്റന്റെ മികവില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനാണ് തോല്‍പ്പിച്ചത്.

   എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മത്സരങ്ങളില്‍ മിതാലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് വിമര്‍ശശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനു താരം മറുപടിയും നല്‍കിയിരുന്നു. മത്സരത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. 'എന്റെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് വിമര്‍ശനം ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആളുകളില്‍ നിന്നുള്ള ഇത്തരം സാക്ഷ്യപ്പെടുത്തല്‍ എനിക്ക് ആവശ്യമില്ല. ഈ ടീമില്‍ എനിക്ക് ഒരു പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന് എനിക്കറിയാം. അതനുസരിച്ചാണ് ഞാന്‍ കളിക്കുന്നത്. ഞാന്‍ ആളുകളെ പ്രീതിപ്പെടുത്താന്‍ നോക്കുന്നില്ല. ടീം മാനേജ്മെന്റ് എനിക്ക് നിയോഗിച്ചിട്ടുള്ള കടമയാണ് ഞാന്‍ ചെയ്യുന്നത്. എന്റെ പ്രകടനം നന്നായി ഉപയോഗിക്കേണ്ടതുണ്ട്. കൂടാതെ മുഴുവന്‍ ബാറ്റിങ് യൂണിറ്റും എന്നെ ചുറ്റിപ്പറ്റിയാണ് നില കൊള്ളുന്നതും'- മിതാലി വിശദീകരിച്ചു.

   2019ല്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മിതാലി, അടുത്ത വര്‍ഷം മാര്‍ച്ച് നാലു മുതല്‍ ഏപ്രില്‍ മൂന്നു വരെ ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനു ശേഷം വിരമിക്കുമെന്നും അറിയിട്ടുണ്ട്.
   Published by:Sarath Mohanan
   First published:
   )}