നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'ആരുടേയും സാക്ഷ്യപ്പെടുത്തല്‍ എനിക്ക് ആവശ്യമില്ല', റെക്കോര്‍ഡ് നേട്ടത്തിന് ശേഷം വിമര്‍ശകര്‍ക്കെതിരെ മിതാലി

    'ആരുടേയും സാക്ഷ്യപ്പെടുത്തല്‍ എനിക്ക് ആവശ്യമില്ല', റെക്കോര്‍ഡ് നേട്ടത്തിന് ശേഷം വിമര്‍ശകര്‍ക്കെതിരെ മിതാലി

    മത്സരത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.

    മിതാലി രാജ്

    മിതാലി രാജ്

    • Share this:
      അന്തരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് നേടിയതിനു പിന്നാലെ വിമര്‍ശകര്‍ക്കെതിരേ തുറന്നടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് രംഗത്ത്. തനിക്ക് മുന്നോട്ട് നീങ്ങാന്‍ ആരുടെയും സാക്ഷ്യപ്പെടുത്തലുകള്‍ വേണ്ടെന്നും തന്റെ ഉത്തരവാദിത്തങ്ങള്‍ തനിക്കറിയാമെന്നും മിതാലി വ്യക്തമാക്കി.

      കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ഏകദിന മത്സരത്തിലാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ടെസ്റ്റ്, ഏകദിനം, ടി20 എന്നിങ്ങനെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ ക്രിക്കറ്റര്‍ എന്ന റെക്കോര്‍ഡാണു മിതാലി സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സിന്റെ പേരില്‍ ഉണ്ടായിരുന്ന (10,273 റണ്‍സ്) റെക്കോര്‍ഡാണ് താരം സ്വന്തം പേരിലേക്ക് തിരുത്തിക്കുറിച്ചത്. ഇതോടെ ക്രിക്കറ്റില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ കൂടുതല്‍ റണ്‍സ് നേടിയ റെക്കോര്‍ഡ് ഇന്ത്യന്‍ താരങ്ങളുടെ പേരിലായി. പുരുഷ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഇതിഹാസ താരമായ സച്ചിന്റെ (34,357) പേരിലാണ് ഈ റെക്കോര്‍ഡ്.

      മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് ജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റതിനാല്‍ ഇന്ത്യ പരമ്പര കൈവിട്ടു. ഇംഗ്ലണ്ടുമായുള്ള മത്സരത്തിന്റെ 23ാം ഓവറില്‍ നാറ്റ് ഷിവറിനെതിരെ ബൗണ്ടറി നേടിയതോടെയാണു മിതാലി ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സിനെ (10,273 റണ്‍സ്) മറികടന്നത്. മത്സരത്തില്‍ 75 റണ്‍സ് നേടിയ മിതാലിക്ക് നിലവില്‍ 10,337 റണ്‍സ് സ്വന്തമായുണ്ട്. 75 റണ്‍സ് നേടി പുറത്താകാതെ നിന്ന ഇന്ത്യന്‍ ക്യാപ്റ്റന്റെ മികവില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനാണ് തോല്‍പ്പിച്ചത്.

      ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മത്സരങ്ങളില്‍ മിതാലിയുടെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് വിമര്‍ശശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനാണ് ഇപ്പോള്‍ താരം മറുപടി നല്‍കിയിരിക്കുന്നത്. മത്സരത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. 'എന്റെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് വിമര്‍ശനം ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആളുകളില്‍ നിന്നുള്ള ഇത്തരം സാക്ഷ്യപ്പെടുത്തല്‍ എനിക്ക് ആവശ്യമില്ല. ഈ ടീമില്‍ എനിക്ക് ഒരു പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന് എനിക്കറിയാം. അതനുസരിച്ചാണ് ഞാന്‍ കളിക്കുന്നത്. ഞാന്‍ ആളുകളെ പ്രീതിപ്പെടുത്താന്‍ നോക്കുന്നില്ല. ടീം മാനേജ്‌മെന്റ് എനിക്ക് നിയോഗിച്ചിട്ടുള്ള കടമയാണ് ഞാന്‍ ചെയ്യുന്നത്. എന്റെ പ്രകടനം നന്നായി ഉപയോഗിക്കേണ്ടതുണ്ട്. കൂടാതെ മുഴുവന്‍ ബാറ്റിങ് യൂണിറ്റും എന്നെ ചുറ്റിപ്പറ്റിയാണ് നില കൊള്ളുന്നതും'- മിതാലി വിശദീകരിച്ചു.

      2019ല്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മിതാലി, അടുത്ത വര്‍ഷം മാര്‍ച്ച് നാലു മുതല്‍ ഏപ്രില്‍ മൂന്നു വരെ ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനു ശേഷം വിരമിക്കുമെന്നും അറിയിട്ടുണ്ട്.
      Published by:Sarath Mohanan
      First published:
      )}