നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Grandmaster Mitrabha Guha | ഇന്ത്യയുടെ 72-ാമത് ചെസ്സ് ഗ്രാൻഡ്മാസ്റ്ററായി 20 കാരൻ മിത്രഭ ഗുഹ; ബംഗാളിന് അഭിമാന നേട്ടം

  Grandmaster Mitrabha Guha | ഇന്ത്യയുടെ 72-ാമത് ചെസ്സ് ഗ്രാൻഡ്മാസ്റ്ററായി 20 കാരൻ മിത്രഭ ഗുഹ; ബംഗാളിന് അഭിമാന നേട്ടം

  സെർബിയയിലെ (Serbia) നോവി സാദിൽ ശനിയാഴ്ച നടന്ന ഗ്രാൻഡ് മാസ്റ്റർ മത്സരത്തിൽ നിക്കോള സെഡ്‌ലാക്കിനെ പരാജയപ്പെടുത്തിയാണ് മിത്രഭ മികച്ച നേട്ടം കൈവരിച്ചത്.

  Mitrabha Guha

  Mitrabha Guha

  • Share this:
   കൊൽക്കത്ത: ഇന്ത്യയുടെ 72-ാമത് ഗ്രാൻഡ്മാസ്റ്റർ (Grandmaster) നേട്ടം കൈവരിച്ച് മിത്രഭ ഗുഹ (Mitrabha Guha). സെർബിയയിലെ (Serbia) നോവി സാദിൽ ശനിയാഴ്ച നടന്ന ഗ്രാൻഡ് മാസ്റ്റർ മത്സരത്തിൽ നിക്കോള സെഡ്‌ലാക്കിനെ പരാജയപ്പെടുത്തിയാണ് മിത്രഭ മികച്ച നേട്ടം കൈവരിച്ചത്. വെറും 20-ാം വയസ്സിലാണ് ബംഗാൾ സ്വദേശിയായ മിത്രഭ ചെസ്സിലെ (Chess) ഗ്രാൻഡ്മാസ്റ്റർ പദവി നേടിയിരിക്കുന്നത്. ചൊവ്വാഴ്ച സെർബിയയിൽ വച്ചാണ് മിത്രഭ ഗ്രാൻഡ് മാസ്റ്റർ കിരീടം ചൂടിയത്. വിശ്വനാഥൻ ആനന്ദിന്റെ വലിയ ആരാധകനായ മിത്രഭ ബംഗാളിൽ നിന്നുള്ള 9-ാമത്തെ ഗ്രാൻഡ്മാസ്റ്ററാണ്. അഞ്ച് വർഷത്തിന് ശേഷമാണ് ബംഗാളിന് മറ്റൊരു ഗ്രാൻഡ്മാസ്റ്ററെ ലഭിക്കുന്നത്

   ഒരു ഗ്രാൻഡ്മാസ്റ്റർ ആകാൻ, ചെസ്സ് പ്ലെയർ മൂന്ന് ജിഎം (GM) നോമുകളും 2500 റേറ്റിംഗുകളും നേടേണ്ടതുണ്ട്. സെർബിയയിലെ നോവി സാദിൽ നടന്ന മത്സരത്തിന്റെ ഒമ്പതാം റൗണ്ടിൽ സെർബിയയുടെ ഗ്രാൻഡ്മാസ്റ്റർ നിക്കോള സെഡ്‌ലാക്കിനെയാണ് മിത്രഭ പരാജയപ്പെടുത്തിയത്. തുടർന്ന് ഗ്രാൻഡ്മാസ്റ്റർ ബാഡ്ജ് ലഭിക്കുകയായിരുന്നു. ഏഴാം റൗണ്ടിൽ റഷ്യൻ ഗ്രാൻഡ് മാസ്റ്റർ വ്‌ളാഡിമിർ സഖർത്‌സോവിനോട് ആറ് ജയവും രണ്ട് സമനിലയും ഒരു പരാജവുമായി മിത്രഭ ഏഴ് പോയിന്റ് നേടിയിരുന്നു.

   ഏഴു ദിവസം മുമ്പ് ബംഗ്ലാദേശിലെ ധാക്കയിൽ വച്ചാണ് മിത്രഭയ്ക്ക് രണ്ടാം നോം ലഭിച്ചത്. ഈ വിജയത്തിൽ വിശ്വനാഥൻ ആനന്ദ് ട്വീറ്റ് ചെയ്തിരുന്നു, ''മിത്രഭയ്ക്ക് അഭിനന്ദനങ്ങൾ! രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ജിഎമ്മുകൾ 100-ാമത് ജിഎം ഉടൻ!'' എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

   സെർബിയയിൽ മിത്രഭയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യം ഒരു കളിയും തോൽക്കാതെ 6 ൽ 5 പോയിന്റ് നേടി. അതിന് ശേഷം ഒരു കളി പരാജയപ്പെട്ടു. എന്നാൽ, പിന്നീടുള്ള രണ്ട് മത്സരങ്ങളും ജയിച്ചതോടെ മിത്രഭയ്ക്ക് നോം ലഭിച്ചു. 2500 റേറ്റിംഗിന് മുകളിലെത്തി ലക്ഷ്യം നേടുകയായിരുന്നു. ഈ നേട്ടത്തിൽ ഓൾ ഇന്ത്യ ചെസ് അസോസിയേഷനും മിത്രഭയെ അഭിനന്ദിച്ചു.

   ബംഗാളിൽ നിന്നുള്ള അവസാനത്തെ ഗ്രാൻഡ്മാസ്റ്റർ ദീപ്തായൻ ഘോഷ് ആയിരുന്നു. 2016ലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. അഞ്ച് വർഷത്തിന് ശേഷം ബംഗാളിന് മറ്റൊരു ഗ്രാൻഡ്മാസ്റ്ററെ ലഭിച്ചു. "കഴിഞ്ഞ രണ്ട് വർഷമായി കൊറോണ വൈറസ് കാരണം ഒന്നിലധികം ടൂർണമെന്റുകൾ റദ്ദാക്കിയിരുന്നു. ചിലപ്പോൾ ഇതിന് മുമ്പ് തന്നെ താൻ ഒരു ഗ്രാൻഡ്മാസ്റ്ററാകുമായിരുന്നു. എന്തായാലും ഗ്രാൻഡ്മാസ്റ്ററായതിൽ സന്തോഷമുണ്ട്. ഈ വിജയം എന്റെ മാതാപിതാക്കൾക്ക് സമർപ്പിക്കുന്നു. എന്റെ അച്ഛന്റെ സ്വപ്നം സാക്ഷാത്കരിക്കാനാണ് ഞാൻ ചെസ്സ് കളിക്കാൻ തുടങ്ങിയത് " സെർബിയയിൽ നിന്ന് ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ മിത്രഭ പറഞ്ഞു.

   ഏപ്രിലിൽ മിത്രഭ മറ്റൊരു നേട്ടം കൈവരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ചെസ്സ് താരങ്ങൾക്കൊപ്പമുള്ള ഓൺലൈൻ ടൂർണമെന്റിൽ ലോക ചാമ്പ്യനായ മാഗ്നസ് കാൾസണെ രണ്ടുതവണ മിത്രഭ പരാജയപ്പെടുത്തിയിരുന്നു.
   Published by:Naveen
   First published:
   )}