ഫ്ളോറിഡ: സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ച എംഎംഎ (മിക്സ്ഡ് മാര്‍ഷല്‍ ആര്‍ട്സ്) താരം കോണോര്‍ മക്ഗ്രെഗറെ പൊലീസ് അറസ്റ്റ് ചെയ്തു. ആരാധകന്റെ ഫോണ്‍ തട്ടിയെടുത്ത താരം നിലത്തിട്ട് ചവിട്ടി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ആരാധകന് പൊലീസിനെ സമീപിച്ചത്.
ഇന്നലെ രാവിലെ അഞ്ചുമണിയോടെ മിയാമി ബീച്ചില്‍ വെച്ചാണ് സംഭവം നടക്കുന്നത്. 22 കാരനായ ആരാധകന് ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നത് കണ്ട് മക്ഗ്രെഗറെ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ പരാതിയില്‍ ഉച്ഛയോടെ താരത്തെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ്.
മിയാമിയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത താരത്തെ പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. മക്ഗ്രെഗറെയുടെ ഭാഗത്ത് നിന്നുണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും താരത്തിന്റെ വക്കീല്‍ വ്യക്തമാക്കി.
അയര്‍ലന്‍ഡുകാരനായ കോണോര്‍ മുന്‍ യുഎഫ്സി ഫെതര്‍വെയ്റ്റ്, ലൈറ്റ് വെയ്റ്റ് ചാമ്പ്യനായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.