'ക്രിസ്റ്റ്യാനോ റൊണാൾഡോ ലൈംഗികമായി പീഡിപ്പിച്ചു'; 579 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഡൽ

2009 ൽ ലാസ് വെഗാസ് ഹോട്ടൽ മുറിയിൽ വെച്ച് റൊണാൾഡോ തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതി ആരോപിക്കുന്നു... കാർഡ് കളിക്കാനായി റൊണാൾഡോ തന്‍റെ മുറിയിൽ എത്തുകയായിരുന്നു.

cristiano-ronaldo-kathryn-mayorga

cristiano-ronaldo-kathryn-mayorga

 • Share this:
  ലണ്ടൻ: റയൽ മാഡ്രിഡിനുവേണ്ടി കളിച്ചുകൊണ്ടിരുന്ന സമയത്ത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച മുൻ മോഡൽ രംഗത്തെത്തി. സംഭവത്തിൽ തനിക്കു ഉണ്ടായ വേദനയ്ക്കും കഷ്ടപ്പാടിനും പകരമായി 579 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് 37കാരിയായ കാതറിൻ മിയോർഗയാണ് രംഗത്തെത്തിയിരിക്കുന്നത്. കാതറിൻ കോടതിയിൽ നൽകിയ രേഖകളെ ഉദ്ദരിച്ച് ദ മിറർ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2009 ൽ ലാസ് വെഗാസ് ഹോട്ടൽ മുറിയിൽ വെച്ച് റൊണാൾഡോ തന്നെ ബലാത്സംഗം ചെയ്തെന്നാണ് കാതറിൻ ആരോപിക്കുന്നത്.

  ഈ കേസിലെ സാക്ഷികളുടെ പട്ടികയിൽ ബ്രിട്ടീഷ് മുൻ ബിഗ് ബ്രദർ താരം ജാസ്മിൻ ലെനാർഡ് (35) ഉൾപ്പെടുന്നു. 2008 മുതൽ റൊണാൾഡോയുമായി താൻ പ്രണയത്തിലായിരുന്നുവെന്നും, വിവാഹവാഗ്ദാനം നൽകി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും കാതറിൻ ആരോപിക്കുന്നതായി മിറർ റിപ്പോർട്ട് ചെയ്യുന്നു.

  തനിക്കെതിരായ ആരോപണങ്ങളെല്ലാം പോർച്ചുഗൽ ദേശീയ ടീം ക്യാപ്റ്റൻ കൂടിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ ശക്തമായി നിഷേധിക്കുന്നു. 'ന്യായമായ സംശയത്തിനപ്പുറം ഇത് തെളിയിക്കാനാവില്ല' എന്ന് ലാസ് വെഗാസ് പ്രോസിക്യൂട്ടർ വ്യക്തമാക്കിയതാണ്. ഈ സംഭവത്തിൽ പിന്നീട് ക്രിമിനൽ കുറ്റങ്ങളൊന്നും ഫയൽ ചെയ്തിട്ടില്ലെന്നും താരം ചൂണ്ടിക്കാട്ടുന്നു.

  Also Read- ഇന്ത്യയെ സഹായിക്കാൻ ബ്രെറ്റ് ലീയും; മെഡിക്കൽ ഓക്സിജൻ വാങ്ങിക്കാൻ ബിറ്റ്കോയിൻ സംഭാവന

  ഇപ്പോൾ മിയോർഗ നൽകിയ നഷ്ടപരിഹാര കേസിൽ പ്രതികൂല വിധി ഉണ്ടായാൽ ഏകദേശം 500 കോടിയിലേറെ രൂപ റൊണാൾഡോ പിഴ ഒടുക്കേണ്ടിവരും. ഇപ്പോൾ ഇറ്റാലിയൻ ക്ലബായ യുവന്‍റസിനുവേണ്ടി കളിക്കുന്ന റൊണാൾഡോയുടെ രണ്ടു വർഷത്തെ ശമ്പളത്തിന് തുല്യമാണ് ഈ തുകയെന്നും മിറർ റിപ്പോർട്ട് ചെയ്യുന്നു. ഈ ലൈംഗിക പീഡന കേസ് 2010ൽ കോടതിക്കു പുറത്തുവെച്ച് വൻതുക നൽകി ഒതുക്കിതീർത്തതായിരുന്നു. എന്നാൽ ഒത്തുതീർപ്പ് അംഗീകരിച്ച സമയത്ത് താൻ മാനസികമായി ദുർബലാവസ്ഥയിലായിരുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് കാതറിൻ മിയോർഗ മൂന്നു വർഷം മുമ്പ് റൊണാൾഡോയ്ക്കെതിരെ സിവിൽ കേസ് രജിസ്റ്റർ ചെയ്തു. 'എനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിക്കുന്നു. ഇത് മ്ലേച്ഛമായ കുറ്റകൃത്യമാണ്'- റൊണാൾഡോ പ്രതികരിച്ചു.

  അതേസമയം ഇപ്പോഴത്തെ ആരോപണത്തിൽ റൊണാൾഡോയ്ക്ക് പിന്തുണയുമായി അമ്മയും കാമുകിയും രംഗത്തെത്തി. തന്‍റെ മകൻ കുറ്റം ചെയ്തിട്ടില്ലെന്നും അവനിൽ വിശ്വാസമുണ്ടെന്നും അമ്മ ഡോലോറസ് പറഞ്ഞു. റൊണാൾഡോയിൽ പൂർണ വിശ്വാസമുണ്ടെന്ന് താരത്തിന്‌റെ കാമുകി, 26 കാരിയായ സ്പാനിഷ് മോഡൽ ജോർജീന റോഡ്രിഗസും പറഞ്ഞു.

  ആരാണ് തന്നെ പീഡിപ്പിച്ചതെന്നോ എവിടെയാണ് സംഭവിച്ചതെന്നോ പറയാൻ മിയോർ‌ഗ വിസമ്മതിച്ചതിനാൽ പോലീസിന് അക്കാലത്ത് 'അർത്ഥവത്തായ അന്വേഷണം' നടത്താൻ കഴിഞ്ഞില്ലെന്ന് ഇപ്പോൾ കേസ് നടക്കുന്ന അമേരിക്കയിലെ പ്രോസിക്യൂട്ടർമാർ പറഞ്ഞു. തൽഫലമായി, ഡിറ്റക്ടീവുകൾക്ക് 'സുപ്രധാന ഫോറൻസിക് തെളിവുകൾ അന്വേഷിക്കാനും ശേഖരിക്കാനും കഴിയുന്നില്ല', റൊണാൾഡോയും മിയോർഗയും ഒരുമിച്ച് കാണിക്കുന്ന ഒരു വീഡിയോ നഷ്ടപ്പെടുകയും ചെയ്തതായി അവർ കൂട്ടിച്ചേർത്തു. കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മയോർ‌ഗ 2018 ഓഗസ്റ്റിൽ പോലീസിനെ ബന്ധപ്പെട്ടു, ഈ സമയത്താണ് റൊണാൾഡോയെ ആക്രമണകാരിയെന്ന് അവർ വിശേഷിപ്പിച്ചത്.
  Published by:Anuraj GR
  First published:
  )}