നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലി ടെസ്റ്റിൽ നിന്നും വിരമിക്കുന്നു - റിപ്പോർട്ട്

    ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലി ടെസ്റ്റിൽ നിന്നും വിരമിക്കുന്നു - റിപ്പോർട്ട്

    34 വയസ്സുകാരനായ താരം ഇംഗ്ലണ്ടിനായി 64 ടെസ്റ്റുകളിൽ നിന്നും 28.29 ശരാശരായിൽ 2,914 റൺസും 195 വിക്കറ്റുകളും നേടിയിട്ടുണ്ട്.

    മൊയീൻ അലി

    മൊയീൻ അലി

    • Share this:
      ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടറായ മൊയീൻ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനമെടുത്തതായി റിപ്പോർട്ട്. മൊയീൻ അലി ടെസ്റ്റിൽ നിന്നും വിരമിക്കാൻ തീരുമാനമെടുത്ത വിവരം ബ്രിട്ടീഷ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ടെസ്റ്റിൽ നിന്നും വിരമിക്കാനുള്ള തന്റെ തീരുമാനം മൊയീൻ അലി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റനായ ജോ റൂട്ടിനെയും പരിശീലകനായ ക്രിസ് സിൽവർവുഡിനെയും അറിയിച്ചതായാണ് വിവരം.

      34 വയസ്സുകാരനായ താരം ഇംഗ്ലണ്ടിനായി 64 ടെസ്റ്റുകളിൽ നിന്നും 28.29 ശരാശരായിൽ 2,914 റൺസും 195 വിക്കറ്റുകളും നേടിയിട്ടുണ്ട്. 155 റൺസാണ് ഉയർന്ന സ്കോർ. അഞ്ച് സെഞ്ചുറികളും 14 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്. 53 റൺസ് വാഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ഒരു ഇന്നിങ്സിൽ താരത്തിന്റെ മികച്ച പ്രകടനം. 112 റൺസ് വഴങ്ങി 10 വിക്കറ്റ് വീഴ്ത്തിയതാണ് ഒരു മത്സരത്തിലെ താരത്തിന്റെ മികച്ച പ്രകടനം. ടെസ്റ്റിൽ ഇതുവരെ അഞ്ച് അഞ്ച് വിക്കറ്റ് നേട്ടങ്ങളും ഒരു 10 വിക്കറ്റ് നേട്ടവും മൊയീൻ അലി സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിനൊപ്പം 2019ൽ ലോകകപ്പ് നേടിയ താരം കൂടിയാണ് മൊയീൻ അലി. ഏകദേശം ഇരുനൂറാളം രാജ്യാന്തര മത്സരങ്ങളിൽ താരം ഇംഗ്ലണ്ട് ജേഴ്സിയണിഞ്ഞിട്ടുണ്ട്.

      2019 ആഷസ് പരമ്പരയ്ക്ക് ശേഷം വളരെ കുറച്ച് ടെസ്റ്റ് മത്സരങ്ങളിൽ മാത്രം കളിച്ച അലി ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് അവസാനം കളിച്ചത്. ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ കളിച്ച താരം ഭേദപ്പെട്ട പ്രകടനവും പുറത്തെടുത്തിരുന്നു. ഡിസംബറിൽ തുടങ്ങുന്ന ആഷസ് പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടാൻ സാധ്യത മുന്നിലിരിക്കെയാണ് മൊയീൻ അലിയുടെ ഈ തീരുമാനം. അതേസമയം, ഇംഗ്ലണ്ടിനായി പരിമിത ഓവർ ക്രിക്കറ്റിലും ഒപ്പം ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്ണമെന്റായ കൗണ്ടി ക്രിക്കറ്റും ഒപ്പം ലോകത്തെ വിവിധ ഫ്രാഞ്ചൈസി ലീഗുകളിലും അലി തുടർന്നും കളിക്കുമെന്നാണ് വിവരം. നിലവിൽ യുഎഇയിൽ ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം ഐപിഎല്ലിൽ കളിക്കുകയാണ് താരം.

      ക്രിക്കറ്റിലെ ഒരു മികച്ച ഓൾറൗണ്ടറാണ് മൊയീൻ അലി എന്നതിൽ ആർക്കും സംശയം കാണില്ല. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും സ്ഥിരതയാർന്ന പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ കരിയറിലെ ചില റെക്കോർഡുകൾ ക്രിക്കറ്റിലെ മികച്ച ഓൾ റൗണ്ടർമാർക്കും മുകളിൽ നിൽക്കുന്നതാണ്. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരായ ഗാരി സോബേഴ്‌സ്, ഇയാൻ ബോതം, ഇമ്രാൻ ഖാൻ എന്നിവരേക്കാൾ 15 ടെസ്റ്റുകൾ കുറവ് കളിച്ചാണ് ടെസ്റ്റിൽ 2000 റൺസും 100 വിക്കറ്റും എന്ന നേട്ടം സ്വന്തമാക്കിയത്.

      ടെസ്റ്റിൽ 195 വിക്കറ്റുകൾ നേടിയിട്ടുള്ള മൊയീൻ അലിയേക്കാൾ കൂടുതൽ വിക്കറ്റുകൾ നേടിയിട്ടുള്ളത് കേവലം 15 ഇംഗ്ലീഷ് ബൗളർമാരാണെന്ന് പറയുമ്പോൾ താരത്തിന്റെ മികവ് നമുക്ക് വീണ്ടും മനസിലാകും. കരിയറിൽ തന്റെ മികച്ച ഫോമിൽ നിന്നിരുന്ന സമയത്ത്, ലോകത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ഓൾറൗണ്ടർ എന്ന ഐസിസി അംഗീകാരം കൂടി താരം നേടിയിരുന്നു.

      അതേസമയം, ടെസ്റ്റിൽ 3000 റൺസും 200 വിക്കറ്റും എന്ന നാഴികക്കല്ല് തൊട്ടടുത്ത് നിൽക്കെയാണ് താരം വിരമിക്കാനൊരുങ്ങുന്നത്. ഈ നേട്ടത്തിലെത്താൻ മൊയീൻ അലിക്ക് ഇൻ കേവലം 86 റൺസും അഞ്ച് വിക്കറ്റുമാണ് വേണ്ടത് എന്നിരിക്കെയാണ് ഈ വിരമിക്കൽ തീരുമാനം വരുന്നത്.
      Published by:Naveen
      First published:
      )}