• HOME
  • »
  • NEWS
  • »
  • sports
  • »
  • MOEEN ALI EQUALS WITH JAMES ANDERSON AND TIM SOUTHEE TO DISMISS VIRAT KOHLI THE MOST IN INTERNATIONAL CRICKET

വിരാട് കോഹ്‌ലിയുടെ പേടിസ്വപ്നം; ആൻഡേഴ്സൺ, ടിം സൗത്തി എന്നിവർക്കൊപ്പം ഇനി മൊയീൻ അലിയും

ഓവൽ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ കോഹ്‌ലിയുടെ വിക്കറ്റെടുത്തതോടെയാണ് അലി ആൻഡേഴ്സണും സൗത്തിക്കുമൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്‌ലിയെ കൂടുതൽ തവണ പുറത്താക്കിയ ബൗളർ എന്ന നേട്ടം സ്വന്തമാക്കിയത്.

News18

News18

  • Share this:
    ലോക ക്രിക്കറ്റിലെ മുൻനിര ബാറ്റ്‌സ്മാനും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനുമായ വിരാട് കോഹ്‌ലിക്കെതിരെ വമ്പൻ നേട്ടവുമായി ഇംഗ്ലണ്ട് താരം മൊയീൻ അലി. അന്താരഷ്ട്ര ക്രിക്കറ്റിൽ കോഹ്‌ലിയെ കൂടുതൽ തവണ പുറത്താക്കിയ ബൗളർ എന്ന നേട്ടത്തിലാണ് മൊയീൻ അലി എത്തിയത്. കോഹ്‌ലിയുടെ ഉറക്കം കെടുത്തിയിരുന്ന രണ്ടു ബൗളര്‍മാരായിരുന്ന ഇംഗ്ലണ്ടിന്റെ പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണും ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തിയും ചേർന്നാണ് ഇതുവരെ ഈ റെക്കോർഡ് പങ്കിട്ടിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10 തവണ വീതമായിരുന്നു ആന്‍ഡേഴ്‌സണും സൗത്തിയും കോഹ്‌ലിയെ പുറത്താക്കിയത്. ഇതിനൊപ്പമാണ് അലിയും ഇപ്പോൾ.

    ഈ റെക്കോർഡിനൊപ്പമാണ് ഇപ്പോൾ മൊയീൻ അലി എത്തിയിരിക്കുന്നത്. ഓവലിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ കോഹ്‌ലിയുടെ വിക്കറ്റെടുത്തതോടെയാണ് അലി ആൻഡേഴ്സണും സൗത്തിയും സ്വന്തമാക്കി വെച്ചിരുന്ന റെക്കോർഡിനൊപ്പം പങ്കാളിയായത്. മത്സരത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന കോഹ്‍ലിയെ മൊയീൻ അലി സ്ലിപ്പില്‍ ക്രെയ്ഗ് ഓവര്‍ടണിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. 96 പന്തിൽ ഏഴ് ബൗണ്ടറികള്‍ സഹിതം അർധസെഞ്ചുറിക്ക് ആറ് റൺസകലെ 44 റൺസെടുത്താണ് പുറത്തായത്.

    ടെസ്റ്റ് ക്രിക്കറ്റില്‍ ഇത് ആറാം തവണയാണ് കോഹ്‌ലിയുടെ വിക്കറ്റ് അലി വീഴ്ത്തിയത്. രണ്ടു പേര്‍ മാത്രമേ ഇതില്‍ക്കൂടുതല്‍ തവണ അദ്ദേഹത്തെ പുറത്താക്കിയിട്ടുള്ളൂ. ആന്‍ഡേഴ്‌സനും ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലയൺ എന്നിവരാണ് കോഹ്‌ലിയെ ആറിൽ കൂടുതൽ തവണ പുറത്താക്കിയിട്ടുള്ളത്. ഇരുവരും ഏഴു തവണ വീതമാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ വിക്കറ്റ് നേടിയിട്ടുള്ളത്.

    അതേസമയം, ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയാണ്. ഋഷഭ് പന്തിന്റെയും (50) ഷാർദുൽ ഠാക്കൂറിന്റെയും (60) അർധസെഞ്ചുറികളുടെ ബലത്തിലാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സ്വന്തമായത്. അർധസെഞ്ചുറി കുറിച്ചതിന് പിന്നാലെ തന്നെ ഇരുവരും മടങ്ങിയെങ്കിലും ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് കുറിച്ച 100 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ വമ്പൻ സ്കോറിലേക്ക് നയിച്ചത്. അവസാനം വിവരം ലഭിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 414 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 315 റൺസിന്റെ ലീഡ് ഇന്ത്യക്ക് സ്വന്തമായുണ്ട്.

    നേരത്തെ, 270/3 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജയുടെ (17) വിക്കറ്റാണ് ആദ്യം നഷ്ടമായത്. നാലാം ദിനത്തിൽ കോഹ്‌ലിയും ജഡേജയും കൂടി ചേർന്ന് ശ്രദ്ധയോടെ ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് ജഡേജ പുറത്തായത്. ജഡേജയ്ക്ക് പിന്നാലെ വന്ന രഹാനെ ശ്രദ്ധയോടെയാണ് തുടങ്ങിയതെങ്കിലും, പരമ്പരയിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന താരം ഇത്തവണയും നിരാശപ്പെടുത്തി. ജഡേജ പുറത്തായി ഓരോവറിന് ശേഷം പിന്നാലെ രഹാനെയും മടങ്ങുകയായിരുന്നു. ക്രിസ് വോക്‌സ് തന്നെയാണ് രഹാനെയും പുറത്താക്കിയത്. വിക്കറ്റിന് മുന്നിൽ കുരുങ്ങി, പൂജ്യത്തിനാണ് താരം പുറത്തായത്. പിന്നാലെ കോഹ്‍ലിയെയും മടക്കി ഇംഗ്ലണ്ട് മേൽക്കൈ നേടിയെങ്കിലും പന്തും ഷാർദുലും ചേർന്ന് മത്സരം വീണ്ടും ഇന്ത്യയുടെ വരുതിയിലേക്ക് കൊണ്ടുവരികയായിരുന്നു.
    Published by:Naveen
    First published:
    )}