നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഇന്ത്യ ശക്തമായി തിരിച്ചടിക്കും, അവന്റെ പന്തുകള്‍ വലിയ ഭീഷണിയാകും'; തുറന്നു സമ്മതിച്ച് മോയീന്‍ അലി

  'ഇന്ത്യ ശക്തമായി തിരിച്ചടിക്കും, അവന്റെ പന്തുകള്‍ വലിയ ഭീഷണിയാകും'; തുറന്നു സമ്മതിച്ച് മോയീന്‍ അലി

  10 വിക്കറ്റ് കയ്യിലുണ്ടെങ്കിലും ഇംഗ്ലണ്ടിന് വിജയിക്കുക എളുപ്പമാവില്ല എന്ന് തുറന്നുസമ്മതിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ഉപനായകന്‍ മോയീന്‍ അലി.

  News18

  News18

  • Share this:
   ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 77 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ചാം ദിനമായ ഇന്ന് പത്ത് വിക്കറ്റുകള്‍ കൈയിലിരിക്കേ ഇംഗ്ലണ്ടിന് വിജയിക്കാന്‍ 291 റണ്‍സ് വേണം. ഓപ്പണര്‍മാരായ ഹസീബ് ഹമീദ് 43 റണ്‍സുമായും റോറി ബേണ്‍സ് 31 റണ്‍സുമായും ക്രീസില്‍ തുടരുകയാണ്.

   10 വിക്കറ്റ് കയ്യിലുണ്ടെങ്കിലും ഇംഗ്ലണ്ടിന് വിജയിക്കുക എളുപ്പമാവില്ല എന്ന് തുറന്നുസമ്മതിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ഉപനായകന്‍ മോയീന്‍ അലി. ഇന്ത്യയുടെ ഇടംകൈയന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയായിരിക്കും ഓവല്‍ ടെസ്റ്റിലെ അഞ്ചാം ദിനം ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാവുക എന്ന് അലി പറഞ്ഞു.

   'എന്തും സാധ്യമാക്കാന്‍ പ്രാപ്തിയുള്ള ബൗളറാണ് ജസ്പ്രിത് ബുമ്‌റ. എന്നാല്‍ ഓവല്‍ പിച്ചില്‍ ഇന്ന് ഏറ്റവും വലിയ വെല്ലുവിളി രവീന്ദ്ര ജഡേജയായിരിക്കും. ഫ്‌ളാറ്റ് വിക്കറ്റാണെങ്കിലും നന്നായി കളിക്കാനാണ് ഞങ്ങള്‍ പോകുന്നത്. ഇന്ത്യ എപ്പോഴും ശക്തമായി തിരിച്ചടിക്കുന്നതിനാല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.'- അലി പറഞ്ഞു.

   'ടീമിലെ ഓപ്പണര്‍മാരായ റോറി ബേണ്‍സ്, ഹസീബ് ഹമീദ് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നുണ്ട്. ആദ്യ 10-15 ഓവറുകള്‍ കടന്നാല്‍ ഇരുവരും നല്ല സ്ഥിരത കാട്ടും. മികച്ച കൂട്ടുകെട്ട് അഞ്ചാം ദിനം ഓപ്പണര്‍മാര്‍ സൃഷ്ടിക്കും എന്നാണ് പ്രതീക്ഷ. ഈ പരമ്പരയില്‍ തന്നെ ഇരുവരും മികച്ച ബാറ്റിങ് പുറത്തെടുത്തിട്ടുണ്ട്. ഇന്നും അത് ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- മോയീന്‍ അലി കൂട്ടിച്ചേര്‍ത്തു.

   IND vs ENG| ഓവലില്‍ ഇന്ത്യയും ഇംഗ്ലണ്ടും ബലാബലം; അഞ്ചാം ദിനം ത്രില്ലറിലേക്ക്; ജയം 291 റണ്‍സിനും 10 വിക്കറ്റിനുമിടയില്‍

   ഓവല്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ 368 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെടുത്തിട്ടുണ്ട്. റോറി ബേണ്‍സ് (31), ഹസീബ് ഹമീദ് (43) എന്നിവരാണ് ക്രീസില്‍.

   ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് കളി പുനരാരംഭിക്കുമ്പോള്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ ഇനിയും 291 റണ്‍സ് വേണം. മറുവശത്ത് ഇന്ത്യക്ക് ഇംഗ്ലണ്ടിന്റെ 10 വിക്കറ്റും. ഇതോടെ ഓവലിലെ ടെസ്റ്റിന് ആവേശകരമായ ഒരു അവസാനത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.

   നേരത്തെ, ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്ന ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് രണ്ടാം ഇന്നിങ്‌സില്‍ കണ്ടത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 466 റണ്‍സെടുത്ത് പുറത്തായി. രോഹിത് ശര്‍മയുടെ സെഞ്ചുറി (127), ചേതേശ്വര്‍ പൂജാര (61), ഋഷഭ് പന്ത് (50), ഷാര്‍ദുല്‍ ഠാക്കൂര്‍ (60) എന്നിവരുടെ അര്‍ധസെഞ്ചുറി പ്രകടനങ്ങളുമാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇതില്‍ പന്തിന്റെയും ഷാര്‍ദുലിന്റെയും അവസരോചിത ഇന്നിങ്സാണ് ഇന്ത്യക്ക് മികച്ച സ്‌കോറും ഒപ്പം വമ്പന്‍ ലീഡും നേടിക്കൊടുത്തത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് മൂന്ന് വിക്കറ്റും, ഒലി റോബിന്‍സണ്‍, മൊയീന്‍ അലി എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.
   Published by:Sarath Mohanan
   First published:
   )}