നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ധോണിയുടെ കീഴില്‍ കളിക്കുക എന്നത് മിക്ക താരങ്ങളുടെയും ഒരു ആഗ്രഹമാണ്; മോയിന്‍ അലി

  ധോണിയുടെ കീഴില്‍ കളിക്കുക എന്നത് മിക്ക താരങ്ങളുടെയും ഒരു ആഗ്രഹമാണ്; മോയിന്‍ അലി

  'ഓരോ കളിക്കാരന്റേയും ആഗ്രഹങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ ധോണിക്ക് കീഴില്‍ കളിക്കുക എന്ന ഒരാഗ്രഹം ഉണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്': മോയിന്‍ അലി

  എം.എസ്. ധോണി

  എം.എസ്. ധോണി

  • Share this:
   മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ മോയിന്‍ അലി. മിക്ക ക്രിക്കറ്റ് താരങ്ങളും ധോണിയുടെ കീഴില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും, അതവരുടെ കളി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും മോയിന്‍ അലി പറഞ്ഞു. ഈ സീസണില്‍ ചെന്നൈക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. ഫെബ്രുവരിയില്‍ നടന്ന ലേലത്തില്‍ താരത്തെ ഏഴ് കോടിക്കാണ് ചെന്നൈ സ്വന്തമാക്കിയത്.

   "ധോണിക്ക് കീഴില്‍ കളിച്ച കളിക്കാരോട് ഞാന്‍ സംസാരിച്ചു, അദ്ദേഹം അവരുടെ ഗെയിം എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്ന് അവര്‍ എന്നോട് പറഞ്ഞു. ഒരു മികച്ച ക്യാപ്റ്റന്‍ അത് ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു," മോയിന്‍ അലി പറഞ്ഞു.

   "ഓരോ കളിക്കാരന്റേയും ആഗ്രഹങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ ധോണിക്ക് കീഴില്‍ കളിക്കുക എന്ന ഒരാഗ്രഹം ഉണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. ഇത് അദ്ദേഹം സഹകളിക്കാര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസത്തിന്റെയും പിന്തുണയുടെയും ബലത്തില്‍ ആണെന്ന് ഞാന്‍ കരുതുന്നു. ഒരു കളിക്കാരനെ സംബന്ധിച്ച് തന്റെ ക്യാപ്റ്റന്റെ പിന്തുണ തനിക്കുണ്ടെന്ന് ഉള്ളത് വളരെ വലിയ ഒരു കാര്യമാണ്," അലി കൂട്ടിച്ചേര്‍ത്തു.   നേരത്തെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലായിരുന്ന മോയിന്‍ അലി ഈ സീസണിലാണ് ചെന്നൈലെത്തിയത്. 19 മത്സരങ്ങളില്‍ നിന്നുമായി 309 റണ്‍സ് നേടിയ താരം പത്ത് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. മൂന്ന് അര്‍ധസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 66 റണ്‍സ് മികച്ച വിക്കറ്റ് നേട്ടം 18 വഴങ്ങി രണ്ടു വിക്കറ്റ്.

   ഐപിഎല്ലിന്റെ ഉദ്ഘാടന സീസണ്‍ ചെന്നൈ ടീമിനെ നയിക്കുന്ന ധോണി കഴിഞ്ഞ വര്‍ഷമൊഴികെ എല്ലാ വര്‍ഷങ്ങളിലും ടീമിനെ പ്ലേ ഓഫില്‍ എത്തിച്ചിട്ടുണ്ട്. ധോണിക്ക് കീഴില്‍ ടീം മൂന്ന് കിരീടങ്ങളും നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന സീസണില്‍ ടീം പാടെ നിറം മങ്ങി പോയിരുന്നു. നിലവില്‍ മുംബൈയില്‍ പരിശീലനത്തിലാണ് ചെന്നൈ താരങ്ങള്‍. കഴിഞ്ഞ സീസണില്‍ ഏറ്റ ക്ഷീണം മറികടക്കാന്‍ കച്ച കെട്ടി തന്നെയാണ് ചെന്നൈ ഇറങ്ങുന്നത്. ഇതിനായി തങ്ങളുടെ ക്യാമ്പ് മറ്റു ടീമുകള്‍ക്ക് മുന്‍പ് തന്നെ മാര്‍ച്ച് ആദ്യ വാരത്തില്‍ ടീം തുടങ്ങിയിരുന്നു. ടീം ക്യാപ്റ്റന്‍ ധോണി ആദ്യ ദിവസം മുതല്‍ തന്നെ ക്യാമ്പിലുണ്ട്.

   ഏപ്രില്‍ ഒമ്പതിനാണ് ഐപിഎല്ലിന്റെ 14ാം സീസണ്‍ ആരംഭിക്കുക. അതേസമയം ഏപ്രില്‍ 10ന് ഡല്‍ഹിക്കെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.

   Summary: Moeen Ali, new addition to Chennai Super Kings, is heaping praises on MS Dhoni. The England all-rounder is a recent pick. He was bought for Rs seven crores in the auction held in February 2021. He says every player wish to play under Dhoni
   Published by:user_57
   First published:
   )}