നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Mohammad Rizwan |'മലയാളി ഡോക്ടറുടെ വാക്കുകളാണ് പ്രചോദനമായത്'; ഐസിയുവിലെ ഓര്‍മകള്‍ പങ്കുവെച്ച് റിസ്വാന്‍

    Mohammad Rizwan |'മലയാളി ഡോക്ടറുടെ വാക്കുകളാണ് പ്രചോദനമായത്'; ഐസിയുവിലെ ഓര്‍മകള്‍ പങ്കുവെച്ച് റിസ്വാന്‍

    സെമിയില്‍ സാന്നിധ്യമുറപ്പിക്കുന്നതിന് നിര്‍ണ്ണായകമായ മെഡിക്കല്‍ പിന്തുണ നല്‍കിയ ഡോ.സഹീറിനെ തേടി റിസ്വാന്റെ അപ്രതീക്ഷിത സമ്മാനവും എത്തിയിരുന്നു.

    Mohammed_rizwan

    Mohammed_rizwan

    • Share this:
      ഇത്തവണത്തെ ടി20 ലോകകപ്പിലെ (T20 World Cup) ആവേശകരമായ സെമി ഫൈനല്‍ മത്സരത്തില്‍ ഓസ്ട്രേലിയയോട് (Australia) തോറ്റാണ് പാകിസ്ഥാന്‍ (Pakistan) പുറത്തായത്. മത്സരത്തില്‍ തോറ്റെങ്കിലും പാക് ടീം വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്റെ(Mohammad Rizwan) പ്രകടനം ചര്‍ച്ചയായിരുന്നു. നിര്‍ണായക മത്സരത്തില്‍ കളിക്കാന്‍ റിസ്വാന്‍ ഇറങ്ങുമോ എന്ന് പോലും സംശയമായിരുന്നു.

      നെഞ്ചില്‍ അണുബാധയുണ്ടായതിനെ തുര്‍ന്ന് ഐസിയുവിലായിരുന്നു അദ്ദേഹം. എന്നാല്‍ കളിക്കാനെത്തിയ അദ്ദേഹം 67 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററാവുകയും ചെയ്തു. ഐസിയുവില്‍നിന്ന് ക്രീസിലെത്തി ഓസീസ് ബോളര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച പാക് താരം മുഹമ്മദ് റിസ്വാനെ ചികിത്സിച്ചത് മലയാളി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. മലയാളിയായ ഡോ. സഹീര്‍ സൈനുലാബ്ദനീന്റെ നേതൃത്വത്തിലാണ് റിസ്വാനെ ചികിത്സിച്ചത്.

      ഇപ്പോള്‍ റിസ്വാന്‍ പൂര്‍ണ ആരോഗ്യവാനാണ്. അന്നുണ്ടായ അവസ്ഥയെക്കുറിച്ച് വിവരിക്കുകയാണ് റിസ്വാന്‍. 'ഞാന്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ എനിക്ക് ശരിയായ രീതിയില്‍ ശ്വാസമെടുക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. എന്റെ ശ്വാസനാളം ചുരുങ്ങിയിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എനിക്ക് കളിക്കാന്‍ ഇറങ്ങണം എന്ന് മാത്രമാണ് ഞാനവരോട് പറഞ്ഞത്. അവരൊന്നും മറുപടി പറയുന്നുണ്ടായിരുന്നില്ല. പിന്നീട് രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തങ്ങേണ്ടതുണ്ടെന്ന് നേഴ്സുമാരില്‍ ഒരാള്‍ എന്നെ അറിയിച്ചു. അതെന്നെ വിഷമിപ്പിച്ചു.'- റിസ്വാന്‍ പറഞ്ഞു.

      'ആശുപത്രിയില്‍ കിടക്കുന്ന ഓരോ നിമിഷവും എന്റെ മനസില്‍ സെമി ഫൈനലായിരുന്നു. ഡോക്റ്റര്‍മാര്‍ കൃത്യസമയങ്ങളില്‍ പരിശോധിച്ചുകൊണ്ടിരുന്നു. ഡോക്ടര്‍ എന്നോട് പറഞ്ഞു, നിങ്ങള്‍ സെമി ഫൈനല്‍ കളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന്. ആ വാക്കുകള്‍ എനിക്ക് പ്രചോദനമായി.'- റിസ്വാന്‍ വ്യക്തമാക്കി.

      മരുന്നുകളോട് നന്നായി പ്രതികരിച്ച റിസ്വാന്റെ നില ബുധനാഴ്ച രാവിലെയാകുമ്പോഴേക്കും ഏറെ മെച്ചപ്പെട്ടു. പരിശോധനയില്‍ നെഞ്ചിലെ അണുബാധ മാറിയതായി വ്യക്തമായിരുന്നു. ഇതിലൊക്കെ ഉപരി സെമിയില്‍ കളിച്ചേ മതിയാകൂവെന്ന ആത്മവിശ്വാസത്തിലും ധൈര്യത്തിലുമായിരുന്നു താരം. 'മുജെ ഖേല്‍നാ ഹേ, ടീം കെ സാഥ് രഹ്നാ ഹേ, (എനിക്ക് കളിക്കണം, ടീമിനൊപ്പം നില്‍ക്കണം) ഐസിയുവില്‍ കഴിഞ്ഞ 35 മണിക്കൂറുകള്‍ക്കിടെ ഡോക്ടര്‍മാരെ കണ്ടപ്പോഴൊക്കെ റിസ്വാന് പറയാനുണ്ടായിരുന്ന അഭ്യര്‍ത്ഥന ഇത്രമാത്രമായിരുന്നുവെന്നു ഡോ. സഹീര്‍ പറഞ്ഞിരുന്നു.

      ഫിറ്റ്‌നസ് വീണ്ടെടുത്ത റിസ്വാന്‍ വ്യാഴാഴ്ച കളത്തിലിറങ്ങുമെന്ന് ടീം പ്രഖ്യാപിച്ചു. പിന്നീട് കണ്ടത് പാക് ഓപ്പണറായി ക്രീസില്‍ റിസ്വാന്റെ തിളങ്ങുന്ന പ്രകടനം. സെമിയില്‍ ഓസ്ട്രേലിയയ്ക്ക് എതിരെ 52 ബോളില്‍ 67 റണ്‍സെടുത്ത റിസ്വാന്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്ണെടുക്കുന്ന ആദ്യ താരമെന്ന ലോകറെക്കോര്‍ഡും സ്ഥാപിച്ചു.

      സെമിയില്‍ സാന്നിധ്യമുറപ്പിക്കുന്നതിന് നിര്‍ണ്ണായകമായ മെഡിക്കല്‍ പിന്തുണ നല്‍കിയ ഡോ.സഹീറിനെ തേടി റിസ്വാന്റെ അപ്രതീക്ഷിത സമ്മാനവും എത്തിയിരുന്നു. മാച്ച് കഴിഞ്ഞ ശേഷം പാക് ടീം ഡോക്ടറാണ് ഡോ. സഹീറിനെ വിളിച്ച് റിസ്വാന്‍ ഏല്‍പ്പിച്ച സമ്മാനത്തിന്റെ കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ആശുപത്രിയില്‍ എത്തിച്ച പാക്കറ്റ് തുറന്ന് നോക്കുമ്പോള്‍ റിസ്വാന്റെ പേരിന് മുകളില്‍ കയ്യൊപ്പ് പതിപ്പിച്ച പാക് ടീമിന്റെ 16ആം നമ്പര്‍ ജേഴ്‌സിയായിരുന്നു അത്.
      Published by:Sarath Mohanan
      First published:
      )}