വിരാട് കോഹ്ലി - ബാബര്‍ അസം ആരാണ് മികച്ച ബാറ്റ്സ്മാന്? ഒന്നാമനെ തിരഞ്ഞെടുത്ത് മുഹമ്മദ് യൂസഫ്
വിരാട് കോഹ്ലി - ബാബര്‍ അസം ആരാണ് മികച്ച ബാറ്റ്സ്മാന്? ഒന്നാമനെ തിരഞ്ഞെടുത്ത് മുഹമ്മദ് യൂസഫ്
ഇരുവരെയും താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റനായ വിരാട് കോഹ്ലിയുടെ അത്ര പരിചയസമ്പത്ത് ബാബറിനില്ല
മുഹമ്മദ് യൂസഫ്
Last Updated :
Share this:
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില് രണ്ടു പേരാണ് ഇന്ത്യന്‍ നായകന് വിരാട് കോലിയും പാകിസ്താന് നായകന് ബാബര്‍ അസാമും. സ്ഥിരതയുളള പ്രകടനങ്ങള്‍ കാഴ്ചവെച്ച് തങ്ങളുടെ ടീമിന് വിജയം സമ്മാനിക്കുന്നതില്‍ ഇവര്‍ക്കുള്ള മിടുക്ക് എല്ലാവര്ക്കും സുപരിചിതമാണ് താനും. ആധുനിക ക്രിക്കറ്റിന്റെ ഉല്പന്നങ്ങള് തന്നെയാണ് ഇരുവരെങ്കിലും ഇവരുടെ ബാറ്റിങ്ങില്‍ ക്രിക്കറ്റിന്റെ ക്ലാസ്സിക് ശൈലിയാണ് ദൃശ്യമാകുക. ക്രിക്കറ്റിലെ കോപ്പിബുക് ശൈലിയിലൂടെ തന്നെയാണ് ഇരുവരും പരമാവധി റണ്‍സ് കണ്ടെത്തുന്നത്.
ഇരുവരെയും താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റനായ വിരാട് കോഹ്ലിയുടെ അത്ര പരിചയസമ്പത്ത് ബാബറിനില്ല. എന്നാല്‍ ചുരുങ്ങിയ സമയംകൊണ്ട് തന്നെ കോഹ്ലിയുടെ മികവുമായി താരതമ്യം ചെയ്യാവുന്ന നിലയിലാണ് താരത്തിന്റെ പ്രകടനം.
ഇരുവരില്‍ ആരാണ് മികച്ച ബാറ്റ്സ്മാന് എന്നത് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരം ചര്‍ച്ച ചെയ്യുന്ന കാര്യമാണ്. എന്നാല്‍ ഇതിന് ഉത്തരം കണ്ടെത്തുക പ്രയാസമാണ്. ഇപ്പോഴിതാ ഈ ചര്‍ച്ചയുടെ ഭാഗമായി തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുന്‍ പാകിസ്താന് താരമായ മുഹമ്മദ് യൂസഫ്
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയാണ് നിലവില്‍ ഒന്നാമനെന്ന അഭിപ്രായമാണ് മുഹമ്മദ് യൂസഫ് പങ്കുവച്ചത്. 'കോഹ്ലി പരിശീലനം നടത്തുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അതിന്റെ വീഡിയോകള്‍ ലഭിക്കാറുണ്ട്. ആരെങ്കിലും എന്താണ് ആധുനിക ക്രിക്കറ്റെന്ന് ചോദിച്ചാല്‍ അത് പരിശീലനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉത്തരം നല്‍കും. ഇന്നത്തെ താരങ്ങള്‍ മികച്ച കായിക ക്ഷമതയും വേഗവുമുള്ളവരാണ്. വിരാട് കോഹ്ലിക്ക് മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിയുന്നതിന്റെ പിന്നിലുള്ള കാര്യം അദ്ദേഹം കാത്ത് സൂക്ഷിക്കുന്ന ഫിറ്റ്നസാണ്.'-മുഹമ്മദ് യൂസഫ് പറഞ്ഞു.
മറ്റൊരു കാലഘട്ടത്തില്‍ കളിച്ച താരവുമായി കോഹ്ലിയെ താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്നും നിലവില്‍ ആരാണ് മികച്ചതെന്നുമാണ് നോക്കേണ്ടെതെന്നും അദ്ദേഹം പറഞ്ഞു. 'മറ്റൊരു കാലഘട്ടത്തില്‍ കളിച്ച താരവുമായി കോഹ്ലിയെ താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല. നിലവിലെ സാഹചര്യത്തില്‍ കോഹ്ലിയാണ് ഏറ്റവും മികച്ച ബാറ്റ്സ്മാന്. ടെസ്റ്റിലും ഏകദിനത്തിലുമായി 70ലേറെ സെഞ്ചുറികള്‍ കോഹ്ലി നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 12000ത്തിലേറെ റണ്‍സും ടെസ്റ്റില്‍ 10000ത്തിനോടടുത്ത് റണ്‍സും കോഹ്ലിക്കുണ്ട്. ടി20യിലും മികച്ച പ്രകടനമാണ് കോഹ്ലി നടത്തുന്നത്. മൂന്ന് ഫോര്‍മാറ്റിലും കോഹ്ലിയുടെ പ്രകടനം വളരെ മികച്ചതാണ്.' മുഹമ്മദ് യൂസഫ് അഭിപ്രായപ്പെട്ടു.
'ബാബറും പ്രകടനമികവില്‍ ഒട്ടും പിന്നോട്ടല്ല. ബാബര്‍ തന്റെ പ്രതിഭ വളര്‍ത്താനുള്ള കാര്യങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നുണ്ട്. കഠിനമായ പരിശീലന മുറകളും താരം ചിട്ടയോടെ ചെയ്യുന്നുണ്ട്. എത്രത്തോളം കഠിനമായി പരിശീലിക്കുന്നുവോ അത്രത്തോളം മികച്ച പ്രകടനം നമുക്ക് നടത്താന്‍ കഴിയും എന്നതാണ് യുവതാരങ്ങളോട് പറയാനുള്ളത്. കളത്തിനു പുറത്തെ മികച്ച പരിശീലനം കളിക്കളത്തില്‍ നമുക്ക് കാര്യങ്ങള്‍ അനായാസമാക്കി മാറ്റും. ബാബര്‍ ഇക്കാര്യങ്ങളില്‍ നല്ലവണ്ണം അധ്വാനം ചെയ്തു. അതവന്റെ പ്രകടനത്തിലൂടെ വെളിവാകുന്നുണ്ട്.'-മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ കളിക്കണക്കിലും കോഹ്ലിക്കാണ് മുന്‍തൂക്കം. മൂന്ന് ഫോര്‍മാറ്റിലും ബാബറിനേക്കാള്‍ മികച്ച ശരാശരിയാണ് കോഹ്ലിക്കുള്ളത്. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള നിലവിലെ ഏക താരവും കോഹ്ലിയാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.