• HOME
  • »
  • NEWS
  • »
  • sports
  • »
  • Mohammed Azharuddin | മുഹമ്മദ് അസ്ഹറുദ്ദീന് ജന്മദിനം; ലോക്സഭാ എംപി ആയിരുന്ന മുൻ ഇന്ത്യൻ നായകനെക്കുറിച്ച്

Mohammed Azharuddin | മുഹമ്മദ് അസ്ഹറുദ്ദീന് ജന്മദിനം; ലോക്സഭാ എംപി ആയിരുന്ന മുൻ ഇന്ത്യൻ നായകനെക്കുറിച്ച്

ശക്തരായ ഇംഗ്ലീഷ് ടീമിനെതിരെ ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടിയ അസ്ഹറുദ്ദീൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ (International Cricket) തന്റെ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ച്ച വച്ച വ്യക്തിയാണ്

Mohammad Azharuddin

Mohammad Azharuddin

  • Last Updated :
  • Share this:
    ഇന്ത്യൻ ക്രിക്കറ്റ് (Cricket) ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് മുഹമ്മദ് അസ്ഹറുദ്ദീൻ (Mohammed Azharuddin). 1963 ഫെബ്രുവരി 8 ന് ഹൈദരാബാദിലാണ് ഇദ്ദേഹം ജനിച്ചത്. ശക്തരായ ഇംഗ്ലീഷ് ടീമിനെതിരെ ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടിയ അസ്ഹറുദ്ദീൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ (International Cricket) തന്റെ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ച്ച വച്ച വ്യക്തിയാണ്. 16 വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ, 99 ടെസ്റ്റുകളിലും 334 ഏകദിനങ്ങളിലും അസ്ഹർ ഇന്ത്യയെ പ്രതിനിധീകരിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൊത്തം 15,000ത്തിലധികം റൺസ് നേടി. അദ്ദേഹം ടീമിനെ നയിച്ച 174 മത്സരങ്ങളിൽ 90 ഏകദിനങ്ങളിലും ഇന്ത്യ വിജയിച്ചു. ഇന്ന് അദ്ദേഹം അസ്ഹറുദ്ദീൻ തന്റെ 59-ാം ജന്മദിനം ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിത വഴികളിലേയ്ക്ക് ഒരു തിരിഞ്ഞ് നോട്ടം നടത്താം. മുഹമ്മദ് അസ്ഹറുദ്ദീനെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകൾ.

    READ ALSO- SA vs IND | കേപ് ടൗൺ ടെസ്റ്റിൽ പിറന്നത് അപൂർവ റെക്കോർഡ്; ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യത്തേത്

    അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച തുടക്കം
    കൊൽക്കത്തയിൽ വച്ച് ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടിയ ശേഷം, അടുത്ത രണ്ട് ടെസ്റ്റുകളിലും അസ്ഹറുദ്ദീൻ രണ്ട് സെഞ്ചുറികൾ കൂടി നേടി. ഇതോടെ തന്റെ ആദ്യ മൂന്ന് ടെസ്റ്റുകളിലും സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനായി മാറി.

    ഈഡൻ ഗാർഡൻ
    കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നിന്നാണ് അസ്ഹറുദ്ദീൻ തന്റെ അന്താരാഷ്ട്ര കരിയർ ആരംഭിച്ചത്. അത് അദ്ദേഹത്തിന്റെ രണ്ടാമത്തെ വീട് തന്നെയായി മാറി എന്ന് പറയാം. ഇവിടെ കളിച്ച ആകെ 7 ടെസ്റ്റ് മത്സരങ്ങളിൽ; 107.5 ശരാശരിയിൽ 860 റൺസാണ് ഈ മുൻ ഇന്ത്യൻ നായകൻ നേടിയത്. ഇതിൽ അഞ്ച് സെഞ്ചുറികളും രണ്ട് ഹാഫ് സെഞ്ച്വറികളും ഉൾപ്പെടുന്നു.

    മൂന്ന് ലോകകപ്പുകളിൽ ഇന്ത്യയെ നയിച്ച നായകൻ
    1992, 1996, 1999 എന്നീ മൂന്ന് ലോകകപ്പുകളിൽ അസ്ഹറുദ്ദീൻ ഇന്ത്യൻ ടീമിനെ നയിച്ചു. ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ടീമിനെ നയിച്ച് ഇന്ത്യൻ ക്യാപ്റ്റനും ഇദ്ദേഹമാണ്.

    വിവാഹ ജീവിതം
    അസ്ഹറുദ്ദീൻ നൗറിനെ വിവാഹം കഴിച്ചിരുന്നുവെങ്കിലും ബോളിവുഡ് നടി സംഗീത ബിജ്‌ലാനിയുമായുള്ള പ്രണയം 1990കളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. ഒടുവിൽ, 1996ൽ അസ്ഹറുദ്ദീൻ തന്റെ ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞു. ബിജ്‌ലാനിയെ വിവാഹം കഴിച്ചു. 2010 വരെ ഇവർ ഒരുമിച്ച് തുടർന്നു.

    READ ALSO- KYC Fraud; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് നഷ്ടമായത് 1.14 ലക്ഷം; വീണ്ടെടുത്ത് നൽകി പോലീസ്

    രാഷ്ട്രീയ ജീവിതം
    അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിടപറഞ്ഞതിന് ശേഷം, അസ്ഹറുദ്ദീൻ രാഷ്ട്രീയത്തിൽ ഒരു കൈ നോക്കി. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹം 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൊറാദാബാദിൽ നിന്ന് മത്സരിച്ചു. അസ്ഹറുദ്ദീൻ തന്റെ എതിരാളിയെ 50,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

    ജീവചരിത്രം
    2016ൽ അസ്ഹർ എന്ന സിനിമയിലൂടെ നടൻ ഇമ്രാൻ ഹഷ്മി അസ്ഹറുദ്ദീന്റെ ജീവചരിത്രം അവതരിപ്പിച്ചിരുന്നു.
    Published by:Arun krishna
    First published: