• HOME
  • »
  • NEWS
  • »
  • sports
  • »
  • 'അഭിമാനം, സുശക്തം, ഉയരങ്ങളിലേക്ക് കുതിക്കുക'; മുഹമ്മദ് ഷമിക്ക് ബിസിസിഐയുടെ പിന്തുണ

'അഭിമാനം, സുശക്തം, ഉയരങ്ങളിലേക്ക് കുതിക്കുക'; മുഹമ്മദ് ഷമിക്ക് ബിസിസിഐയുടെ പിന്തുണ

മത്സരത്തില്‍ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സ് വിട്ടുകൊടുത്തിരുന്നു. മറ്റ് ബൗളർമാർക്കും കാര്യമായ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്നാലും തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും ഷമിയുടെ മേൽ അടിച്ചേൽപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിനെതിരെ സൈബർ ഇടങ്ങളിൽ ആക്രമണം അരങ്ങേറിയത്.

Mohammed Shami

Mohammed Shami

  • Share this:
    ടി20 ലോകകപ്പിൽ (ICC T20 World Cup) പാകിസ്ഥാനെതിരെ 10 വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി (Mohammed Shami) കടുത്ത സൈബർ അക്രമത്തിന് ഇരയായിരുന്നു. മത്സരത്തിൽ നിറം മങ്ങിയ പ്രകടനം നടത്തിയ താരത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചരണങ്ങളും ട്രോളുകളും നിറഞ്ഞിരുന്നു.

    മത്സരത്തില്‍ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സ് വിട്ടുകൊടുത്തിരുന്നു. മത്സരത്തിൽ മറ്റ് ഇന്ത്യൻ ബൗളർമാർക്കും കാര്യമായ സംഭാവനകൾ ഒന്നും തന്നെ നൽകാൻ കഴിഞ്ഞിരുന്നില്ല. എന്നാലും തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും ഷമിയുടെ മേൽ അടിച്ചേൽപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിനെതിരെ സൈബർ ഇടങ്ങളിൽ ആക്രമണം അരങ്ങേറിയത്. ഇതിൽ ചിലത് രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ കൂറിനെ വരെ ചോദ്യം ചെയ്യുന്നതായിരുന്നു. 'ഒരു മുസ്ലിം പാകിസ്ഥാനോടൊപ്പം നില്‍ക്കുന്നു', 'എത്ര പണം കിട്ടി' തുടങ്ങിയ അധിക്ഷേപങ്ങളാണ് അദ്ദേഹം നേരിടേണ്ടി വന്നത്.  പാകിസ്ഥാനെതിരായ മത്സരത്തിൽ മുഴുവൻ ഇന്ത്യൻ ടീമും നിറം മങ്ങിയ പ്രകടനം നടത്തിയിട്ടും അവർക്കെതിരെയൊന്നും ഇല്ലാതിരുന്ന ഈ അക്രമം ഷമി ഒരു മുസ്ലിം ആയതുകൊണ്ടാണ് ഉണ്ടായതെന്ന് തീർത്തും വ്യക്തമാകുന്നുണ്ട്.

    Also read- Mohammed Shami | റിവേഴ്‌സ് സ്വിങ്ങിൽ മാസ്റ്റർ, വിദേശ പിച്ചുകളിലെ സ്പെഷ്യലിസ്റ്റ്; ഷമി ഹീറോ തന്നെ

    ഷമിക്കെതിരെ അരങ്ങേറിയ ഈ ആക്രമണത്തിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ, വിരേന്ദർ സെവാഗ്, ഇർഫാൻ പാടാൻ, ആകാശ് ചോപ്ര, യുസ്‌വേന്ദ്ര ചാഹൽ എന്നിവരുൾപ്പെടെ പല പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഷമിക്ക് ഉറച്ച പിന്തുണ നൽകിക്കൊണ്ട് ഇന്ത്യയുടെ ക്രിക്കറ്റ് ബോർഡായ ബിസിസിഐ രംഗത്ത് എത്തിയിരിക്കുകയാണ്.

    തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ബിസിസിഐ (BCCI) പിന്തുണ അറിയിച്ചത്. ട്വിറ്ററിൽ ഷമിയുടെ ചിത്രത്തോടൊപ്പം "അഭിമാനം, സുശക്തം, ഉയരങ്ങളിലേക്ക് കുതിക്കുക" എന്ന അടിക്കുറിപ്പ് പങ്കുവെച്ചുകൊണ്ട് അദ്ദേഹത്തിന് കരിയറിൽ മുന്നോട്ട് പോവുന്നതിനുള്ള ആത്മവിശ്വാസം പകർന്നു നൽകുകയായിരുന്നു ബിസിസിഐ.



    Also read- Irfan Pathan| 'പാകിസ്ഥാനെ തോൽപിച്ച് ഞങ്ങൾ തിരികെയെത്തിയപ്പോൾ മസ്ജിദിന് മുകളിൽ ഇന്ത്യൻ പതാക ഉയർത്തിയ ആളാണ് എന്റെ പിതാവ്'

    ഇടയ്ക്ക് പരിക്ക് പറ്റി ടീമിന് പുറത്തുപോയ ഷമി, ശസ്ത്രക്രിയയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയതിന് ശേഷം മികച്ച ഫോമിലേക്ക് ഉയരുകയായിരുന്നു. അതിനിടയിൽ, ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങളൊക്കെ പ്രതിസന്ധികളായി താരത്തിന് മുന്നിലേക്ക് എത്തിയെങ്കിലും ഇവയൊന്നിനും ക്രിക്കറ്റിൽ നിന്നും സ്വന്തം രാജ്യത്തിന് വേണ്ടിയും മികച്ച പ്രകടനം നടത്തുന്നതിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം തന്നെ നടത്തിയ താരം 2019 കലണ്ടർ വർഷത്തിൽ ഇന്ത്യക്ക് വേണ്ടി കൂടുതൽ വിക്കറ്റ് നേടിയ താരം കൂടിയായിരുന്നു.
    Published by:Naveen
    First published: