• HOME
  • »
  • NEWS
  • »
  • sports
  • »
  • ഇന്ത്യന്‍ ടീമിന് ശക്തമായ റിസർവ് ബെഞ്ചുണ്ട്; പ്രധാന താരങ്ങളിലൊരാള്‍ വിരമിച്ചാലും ടീമിന് പ്രശ്നം വരില്ല: മുഹമ്മദ് ഷമി

ഇന്ത്യന്‍ ടീമിന് ശക്തമായ റിസർവ് ബെഞ്ചുണ്ട്; പ്രധാന താരങ്ങളിലൊരാള്‍ വിരമിച്ചാലും ടീമിന് പ്രശ്നം വരില്ല: മുഹമ്മദ് ഷമി

ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യയുടെ പേസ് വിഭാഗത്തെ മുന്നിൽ നിന്ന് നയിച്ചത് ഇന്ത്യയുടെ യുവനിരയാണ്.

Mohammed Shami

Mohammed Shami

  • Share this:
ഇന്ത്യയുടെ യുവതാരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ടീമിലെ സീനിയർ പേസറായ മുഹമ്മദ് ഷമി. ടീമിലെ പ്രധാന താരങ്ങളിൽ ഒരാൾ വിരമിച്ചാലും അത് ഇന്ത്യക്ക് പ്രശ്നമാകില്ലെന്ന് യുവതാരങ്ങളുടെ പ്രകടനങ്ങളെ ചൂണ്ടിക്കാട്ടി ഷമി പറഞ്ഞു.

ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ ഇഷാന്ത് ശർമ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർ ഇന്ത്യക്കായി എല്ലാ ടെസ്റ്റിലും കളിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യയുടെ സീനിയർ താരങ്ങളായ ഇവർ പരിക്കിന്റെ പിടിയിലായിരുന്നു.

അന്ന് ഇന്ത്യയുടെ പേസ് വിഭാഗത്തെ മുന്നിൽ നിന്ന് നയിച്ചത് ഇന്ത്യയുടെ യുവനിരയാണ്. സീനിയർ താരങ്ങളുടെ അഭാവം ഉണ്ടായിട്ടും അതൊന്നും തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാൻ മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, വാഷിങ്ടൺ സുന്ദർ എന്നിവർക്ക് തടസമേ ആയിരുന്നില്ല.

കരിയറിലെ മൂന്നാം ടെസ്റ്റിൽ തന്നെ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിന്റെ നേതൃത്വം ഏറ്റെടുത്ത മുഹമ്മദ് സിറാജ്, ആ ദൗത്യം താരം വളരെ ഭംഗിയായി നിറവേറ്റി.

നെറ്റ് ബൗളർമാരായി ഓസ്ട്രേലിയയിലെത്തിയ ശാർദുൽ താക്കൂറിനും ടി. നടരാജനും അപ്രതീക്ഷിതമായാണ് ടീമിൽ അവസരം ലഭിച്ചത്. ലഭിച്ച അവസരങ്ങളെല്ലാം അവർ നന്നായി വിനിയോഗിക്കുകയും ചെയ്തു.
Also Read-നടരാജന് ഥാർ എസ് യു വി നൽകി ആനന്ദ് മഹിന്ദ്ര; മൂല്യമേറിയ സമ്മാനം തിരികേ നൽകി നടരാജനും

"ഞങ്ങളുടെ സമയമെത്തുമ്പോൾ (വിരമിക്കൽ) ആ ചുമതലകൾ ഏറ്റെടുക്കാനായി ഒരു കൂട്ടം യുവാക്കൾ തയ്യാറായി നിൽക്കുകയാണ്. അവർ എത്രത്തോളം കളിക്കുന്നുവോ അത്രയും മികച്ച അനുഭവങ്ങൾ അവർക്ക് ലഭിക്കും. ഞങ്ങൾ ഞങ്ങളുടെ കളി അവസാനിപ്പിക്കുമ്പോഴേക്കും ഈ മാറ്റം സുഗമമായിരിക്കും. പ്രധാന താരങ്ങളിൽ ഒരാൾ വിരമിച്ചാൽ പോലും ടീം അതിന്റെ പേരിൽ കഷ്ടപ്പെടില്ല. കാരണം ഇന്ത്യയുടെ ബെഞ്ച് ഇപ്പോൾ തന്നെ തയ്യാറാണ്. യുവാക്കൾക്ക് അനുഭവസമ്പത്താണ് ആവശ്യം. അവർക്ക് അത് അധികം വൈകാതെ ലഭിക്കുകയും ചെയ്യും." - ഷമിയുടെ വാക്കുകൾ.

Also Read-IPL 2021 | Sanju V Samson | സഞ്ജുവിനെ കാത്തിരിക്കുന്ന ഐപിഎല്ലിലെ ചില റെക്കോർഡുകൾ

ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പര മുതൽ ഇന്ത്യൻ ടീമിൽ ഒരുപാട് യുവതാരങ്ങൾ അരങ്ങേറ്റം കുറിക്കുന്ന കാഴ്ച നമുക്ക് കാണാനായി. അരങ്ങേറ്റം കുറിക്കുന്നവരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനങ്ങൾ കാഴ്ചവക്കുകയും ചെയ്തിരുന്നു. ഈയിടെ അവസാനിച്ച ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലും ഇന്ത്യക്ക് വേണ്ടി ഒരുപിടി താരങ്ങൾ അരങ്ങേറ്റം നടത്തി. ടെസ്റ്റിൽ അക്സർ പട്ടേൽ, ടി-20യിൽ ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് ഏകദിനത്തിൽ ക്രുനാൽ പാണ്ഡ്യ, പ്രസീധ് കൃഷ്ണ എന്നിവരാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.

ഇവരെല്ലാവരും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മികച്ച പ്രകടനങ്ങൾ നടത്തുന്ന ടീമിനും താരങ്ങൾക്കും നാനാ ഭാഗത്ത് നിന്നും പ്രശംസകളുടെ കുത്തൊഴുക്ക് ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Published by:Naseeba TC
First published: