• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഷമി ഹീറോ ഡാ' തിരിച്ചടികള്‍ക്കിടയിലും ലോകകപ്പില്‍ സുവര്‍ണ്ണ നേട്ടവുമായി ഷമി

തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ നാലോ അതിലധികമോ വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാമത്തെ താരമായാണ് ഷമി മാറിയത്

news18
Updated: June 30, 2019, 8:43 PM IST
'ഷമി ഹീറോ ഡാ' തിരിച്ചടികള്‍ക്കിടയിലും ലോകകപ്പില്‍ സുവര്‍ണ്ണ നേട്ടവുമായി ഷമി
shami
  • News18
  • Last Updated: June 30, 2019, 8:43 PM IST IST
  • Share this:
ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മത്സരം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അത്ര സുഗമുള്ള കാഴ്ചയായിരുന്നില്ലെങ്കിലും 5 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയെ തേടിയെത്തിയത് സുവര്‍ണ്ണ നേട്ടം. ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ നാലോ അതിലധികമോ വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാമത്തെ താരമായാണ് ഷമി മാറിയത്.

ഭൂവനേശ്വര്‍ കുമാറിന് പരുക്കേറ്റതിനെത്തുടര്‍ന്നായിരുന്നു ഷമി അഫ്ഗാനെതിരായ മത്സരത്തില്‍ ഇറങ്ങുന്നത് ആദ്യ മത്സരത്തില്‍ ഹാട്രിക്കുള്‍പ്പെടെ നാല് വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. പിന്നീട് വിന്‍ഡീസിനെതിരെ നടന്ന മത്സരത്തിലും നാല് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഇന്ന് 10 ഓവര്‍ എറിഞ്ഞ് 69 റണ്‍സ് വഴങ്ങേണ്ടി വന്നെങ്കിലും അഞ്ചു വിക്കറ്റുകളാണ് താരം നേടിയത്.

Also Read: 'ഇംഗ്ലീഷ് ആക്രമണം' ലോകകപ്പില്‍ നാണക്കേടിന്റെ റെക്കോര്‍ഡുമായി ചാഹല്‍

പാകിസ്ഥാന്റെ ഷഹീദ് അഫ്രിദിയാണ് നേരത്തെ ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ നാലോ അതിലധികമോ വിക്കറ്റ് നേടുന്നത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ നാലോ അതില്‍ കൂടുതലോ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറും ഷമി തന്നെയാണ്. നരേന്ദ്ര ഹിര്‍വാനിയാണ് നേരത്തെ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

First published: June 30, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...