• HOME
  • »
  • NEWS
  • »
  • sports
  • »
  • വീടാക്രമണം; മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്‍

വീടാക്രമണം; മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്‍

ഐപിസി 151 ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

hasin jahan shami

hasin jahan shami

  • News18
  • Last Updated :
  • Share this:
    കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ അറസ്റ്റില്‍. ഷമിയുടെ വീടാക്രമിച്ചുവെന്ന കേസിലാണ് ഹസിന്‍ അറസ്റ്റിലാകുന്നത്. ഷമിയുടെ പേരില്‍ ഭാര്യ നടത്തിയ ആരോപണങ്ങളും കേസുകളും വിവാദമായതിനു പിന്നാലെയാണ് ഹസിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

    ഷമിയുമായി പിണങ്ങിക്കഴിയുന്ന ഹസിന്‍ കഴിഞ്ഞദിവസം രാത്രി മകളുമായി ഷമിയുടെ വീട്ടിലെത്തി താരത്തിന്റെ അമ്മയും മറ്റു ബന്ധുക്കളുമായും വാക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹസിനെ അറസ്റ്റ് ചെയ്തത്.

    Also Read: ഐപിഎല്ലില്‍ ഉമേഷിന് സംഭവിച്ചതെന്ത്? പരിശീലകന്‍ നെഹ്‌റ പറയുന്നു

    വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന് കാട്ടിയായിരുന്നു ഷമിയുടെ കുടുംബം പരാതി നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഐപിസി 151 ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഷമിയുടെ പ്രശസ്തി പരിഗണിച്ചാണ് പൊലീസ് തന്നെ അകാരണമായി അറസ്റ്റ് ചെയ്തതെന്ന് ഹസിന്‍ പ്രതികരിച്ചു.

    നേരത്തെ താരത്തിനെതിരെ ഭാര്യ നടത്തിയ ആരോപണങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. മറ്റു സ്ത്രീകളുമായി ഷമിയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച ഹസിന്‍ ഇവരുടേതെന്ന പേരില്‍ ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവിട്ടിരുന്നു.

    First published: