• HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs SA| പരിക്കേറ്റ ജസ്പ്രീത് ബുംറ പുറത്ത്; മുഹമ്മദ് സിറാജ് പകരക്കാരൻ

IND vs SA| പരിക്കേറ്റ ജസ്പ്രീത് ബുംറ പുറത്ത്; മുഹമ്മദ് സിറാജ് പകരക്കാരൻ

പൂർണവിശ്രമമാണ് ബുംറയ്ക്ക് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

  • Share this:
    ദക്ഷിണാഫ്രിക്കയ്ക്ക് എതിരാ ടി-20 പരമ്പരയിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ഉൾപ്പെട‌ുത്തി. പരിക്കാണ് ബുംറയ്ക്ക് തിരിച്ചടിയായത്. നടുവേദനയെ തുടർന്ന് കാര്യവട്ടത്ത് നടന്ന മത്സരത്തിൽ ബുംറ പങ്കെടുത്തിരുന്നില്ല.

    പൂർണവിശ്രമമാണ് ബുംറയ്ക്ക് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. പരിക്ക് ഗുരുതരമാണെന്നും ആറ് മാസത്തോളം വിശ്രമം വേണ്ടിവരുമെന്നുമാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ബുംറയുടെ പരിക്ക് ട്വിന്റി-20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിനും തിരിച്ചടിയാണ്.

    Also Read- കായിക മാമാങ്കം; 36ാമത് ദേശീയ ഗെയിംസിന് ഗുജറാത്തില്‍ തുടക്കം

    ബുംറ ലോകകപ്പിൽ കളിക്കില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പാണെന്നാണ് മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ പറ‍യുന്നത്. പരിക്ക് ഗുരുതരമാണ്. ആറ് മാസത്തേക്ക് അദ്ദേഹത്തിന് വിശ്രമം വേണ്ടി വരുമെന്നും ഉദ്യോഗസ്ഥൻ പറ‍ഞ്ഞു.

    ഫെബ്രുവരിയിൽ ശ്രീലങ്കയ്‌ക്കെതിരെ ധർമ്മശാലയിൽ നട‌ന്ന മത്സരത്തിലാണ് സിറാജ് ഇന്ത്യയ്ക്കു വേണ്ടി അവസാനമായി ടി20 കളിച്ചത്. തുടർന്നുള്ള മാസങ്ങളിൽ വെസ്റ്റ് ഇൻഡീസിലും ഇംഗ്ലണ്ടിലും ഏകദിന മത്സരങ്ങൾക്കായി മാത്രമാണ് സിറാജിനെ തിരഞ്ഞെടുത്തത്. സിംബാബ്‌വെയിൽ നടന്ന മൂന്ന് മത്സര ഏകദിന പരമ്പരയും അദ്ദേഹം കളിച്ചു.
    Published by:Naseeba TC
    First published: