നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Mohammed Siraj | വിക്കറ്റ് നേട്ടം 'റൊണാൾഡോ മോഡലിൽ' ആഘോഷിച്ച് സിറാജ്; വീഡിയോ വൈറൽ

    Mohammed Siraj | വിക്കറ്റ് നേട്ടം 'റൊണാൾഡോ മോഡലിൽ' ആഘോഷിച്ച് സിറാജ്; വീഡിയോ വൈറൽ

    സെഞ്ചൂറിയൻ ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർ റാസി വാൻ ഡർ ദസ്സനെ പുറത്താക്കിയതിനു ശേഷം സിറാജ് നടത്തിയ ആഘോഷമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്.

    Image: Twitter

    Image: Twitter

    • Share this:
      സെഞ്ചൂറിയനിൽ (Centurion) ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ വൈറലായി ഇന്ത്യൻ താരം മുഹമ്മദ് സിറാജിന്റെ (Mohammed Siraj) ആഘോഷം. സെഞ്ചൂറിയൻ ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർ റാസി വാൻ ഡർ ദസ്സനെ (Rassie van der Dussen) പുറത്താക്കിയതിനു ശേഷം സിറാജ് നടത്തിയ ആഘോഷമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്.

      സെഞ്ചൂറിയൻ ടെസ്റ്റിൽ ബൗളിങ്ങിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങിയത് മുഹമ്മദ് ഷമി (Mohammed Shami) ആയിരുന്നെങ്കിലും മത്സരത്തിൽ സിറാജ് നടത്തിയ ആഘോഷ പ്രകടനമാണ് കൂടുതൽ ശ്രദ്ധ നേടിയത്. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) ട്രേഡ്മാർക്ക് ഗോളാഘോഷമായ "𝗦𝗜𝗜𝗜𝗨𝗨𝗨𝗨 celebration" ആയിരുന്നു സിറാജ് നടത്തിയത്.


      ഇതിന് പിന്നാലെ തന്നെ താരത്തിന്റെ ആഘോഷം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയായിരുന്നു. റൊണാൾഡോയെ അനുകരിച്ചുള്ള സിറാജിന്റെ ആഘോഷം ആഗോള തലത്തിലും ശ്രദ്ധ നേടി. പ്രീമിയർ ലീഗ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വിക്കറ്റ് നേട്ടത്തിനു ശേഷമുള്ള ഇന്ത്യൻ താരത്തിന്റെ ആഘോഷത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ‘ ക്രിസ്റ്റ്യാനോയുടെ ആഘോഷം ദക്ഷിണാഫ്രിക്കയിലെ ബിസിസിഐ ക്യാംപിലും എത്തിയിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് പ്രീമിയർ ലീഗ് ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തത്.


      ആദ്യ ഇന്നിങ്സിൽ 15.1 ഓവറിൽ 45 റൺസ് വഴങ്ങിയാണ് സിറാജ് ഒരു വിക്കറ്റെടുത്തത്.

      Also read- Cristiano Ronaldo | റൊണാൾഡോ തരംഗം ഗോവയിലും; പോർച്ചുഗീസ് താരത്തിന്റെ പ്രതിമ സ്ഥാപിച്ച് ഗോവൻ സർക്കാർ

      ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റ് സെഞ്ചൂറിയനിൽ പുരോഗമിക്കുകയാണ്. മത്സരത്തിന്റെ നാലാം ദിനത്തിൽ അവസാനം വിവരം ലഭിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 79 റൺസ് എടുത്തിട്ടുണ്ട്. 31 പന്തിൽ 18 റൺസോടെ വിരാട് കോഹ്‌ലിയും 52 പന്തിൽ 12 റൺസോടെ ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. ഇന്ത്യക്ക് 209 റൺസിന്റെ ലീഡായി.

      നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 327 റൺസിന് പുറത്തായിരുന്നു. ഇന്ത്യൻ സ്കോർ പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ പേസർമാർക്ക് മുന്നിൽ ബാറ്റ് വെച്ച് കീഴടങ്ങുകയായിരുന്നു. മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിൽ തകർന്ന ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് 130 റൺസിന്റെ ലീഡ് വഴങ്ങിക്കൊണ്ട് 197 റൺസിന് പുറത്തവുകയായിരുന്നു.
      Published by:Naveen
      First published: