നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • അടിച്ചു പറത്തുമെന്നറിയാമായിരുന്നു; മനസില്‍ തെളിഞ്ഞത് ലോകകപ്പ് ഫൈനലും: മോയിന്‍ അലി

  അടിച്ചു പറത്തുമെന്നറിയാമായിരുന്നു; മനസില്‍ തെളിഞ്ഞത് ലോകകപ്പ് ഫൈനലും: മോയിന്‍ അലി

  നന്നായി പന്തെറിഞ്ഞില്ലെങ്കില്‍ അയാള്‍ എന്നെ അടിച്ചുപറത്തുമെന്ന് എനിക്കറിയാമായിരുന്നു

  moin ali

  moin ali

  • News18
  • Last Updated :
  • Share this:
   കൊല്‍ക്കത്ത: ബാംഗ്ലൂര്‍ കൊല്‍ക്കത്ത മത്സരം ബാംഗ്ലൂര്‍ സ്വന്തമാക്കിയപ്പോള്‍ നിറഞ്ഞ് നിന്നത് മോയിന്‍ അലിയുടെ അവസാന ഓവറായിരുന്നു. തകര്‍ത്തടിക്കുകയായിരുന്ന റസലിനും നിതീഷ് റാണയ്ക്കും മുന്നിലേക്ക് കോഹ്‌ലി മോയിന്‍ അലിയെ അയക്കുമ്പോള്‍ 24 റണ്‍സകലെയായിരുന്നു കൊല്‍ക്കത്തയുടെ ജയം. അപ്രാപ്യമെന്നു കരുതിയ വിജയ ലക്ഷ്യത്തിനടുത്ത് ടീമിനെ എത്തിച്ച റസല്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ബാംഗ്ലൂരിന് ജയം കൊതിക്കാന്‍ കഴിയുമായിരുന്നില്ല.

   ബോളെറിയാനെത്തിയ തന്റെ മനസില്‍ 2016 ലെ ടി20 ലോകകപ്പ് ഫൈനലിലെ ഓര്‍മയായിരുന്നെന്നാണ് മോയിന്‍ അലി പറയുന്നത്. അന്ന് ആറ് പന്തില്‍ 19 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡിസ് ജയം നേടിയിരുന്നു. ബെന്‍ സ്റ്റോക്‌സിനെ തുടര്‍ച്ചയായി നാല് സിക്‌സര്‍ പറത്തി ബ്രാത്ത്‌വൈറ്റ് വിന്‍ഡീനെ ചാമ്പ്യന്മാരാക്കുകയും ചെയ്തു. ഇതായിരുന്നു തന്റെ മനസിലെന്നാണ് മോയിന്‍ അലി പറഞ്ഞത്.

   Also Read: 'വാക്ക് പാലിക്കുന്നവനാണ് ഈ ക്യാപ്റ്റന്‍'; വിരാടിന്റെ സെഞ്ച്വറി ഡി വില്ലിയേഴ്‌സിന് നല്‍കിയ ഉറപ്പ്

   'നന്നായി പന്തെറിഞ്ഞില്ലെങ്കില്‍ അയാള്‍ എന്നെ അടിച്ചുപറത്തുമെന്ന് എനിക്കറിയാമായിരുന്നു.' താരം പറഞ്ഞു. 24 റണ്‍സ് ജയിക്കാന്‍ വേണ്ടിടത്ത് വെറും 13 റണ്‍സ് മാത്രമായിരുന്നു കൊല്‍ക്കത്ത നേടിയത്. ഇതോടെ 10 റണ്‍സിന്റെ ജയം ബാംഗ്ലൂര്‍ നേടുകയായിരുന്നു.

   First published:
   )}