നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • അമ്മയാവാൻ ഒരുങ്ങി ഗുസ്തി താരം ഗീത ഫൊഗാട്ട്

  അമ്മയാവാൻ ഒരുങ്ങി ഗുസ്തി താരം ഗീത ഫൊഗാട്ട്

  Mom-to-be wrestler Geeta Phogat announces pregnancy in a tweet | ട്വിറ്ററിൽ ഒരു ചിത്രം പോസ്റ്റ് ചെയ്താണ് ഗീത ഈ വാർത്ത കായിക ലോകത്തെ അറിയിച്ചിരിക്കുന്നത്

  ഗീത ഫൊഗാട്ട്

  ഗീത ഫൊഗാട്ട്

  • Share this:
   അന്താരാഷ്ട്ര ഗുസ്തി താരം ഗീത ഫൊഗാട്ട് അമ്മയാവുന്നു. ട്വിറ്ററിൽ ഒരു ചിത്രം പോസ്റ്റ് ചെയ്താണ് ഗീത ഈ വാർത്ത കായിക ലോകത്തെ അറിയിച്ചിരിക്കുന്നത്. 2010ലെ കോമൺവെൽത് ഗെയിംസിൽ ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഗുസ്തിയിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ താരമാണ് ഗീത. 2016ൽ ഗുസ്തി താരമായ പവൻ കുമാറിനെ വിവാഹം കഴിച്ചു. ഒളിമ്പിക് സമ്മർ ഗെയിംസിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിതാ ഗുസ്തിക്കാരി കൂടിയാണ് ഗീത.   ജീവിതം, അത് നിങ്ങളുടെ ഉള്ളിൽ തുടിക്കുമ്പോൾ മാത്രമാണ് അറിയാൻ കഴിയുക എന്നാണ് ഗീത കുറിച്ചത്. ആമിർ ഖാൻ ചിത്രം 'ദംഗൽ' ഗീതയുടെയും സഹോദരിമാരുടെയും ജീവിത കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് നിർമ്മിച്ചതാണ്.

   First published:
   )}