HOME » NEWS » Sports » MONTY PANESAR BACKS VIRAT KOHLI BY SAYING KANE WILLIAMOSN IS BETTER THAN ROHIT SHARMA BUT A LITTLE BELOW TO INDIAN SKIPPER JK INT

'വില്യംസണ്‍ രോഹിത്തിനേക്കാള്‍ മുകളില്‍, എന്നാല്‍ കോഹ്ലിക്ക് താഴെയും': മോണ്ടി പനേസര്‍

കോഹ്ലിയെയും വില്യംസണിനെയും താരതമ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍.

News18 Malayalam | news18-malayalam
Updated: May 27, 2021, 8:08 PM IST
'വില്യംസണ്‍ രോഹിത്തിനേക്കാള്‍ മുകളില്‍, എന്നാല്‍ കോഹ്ലിക്ക് താഴെയും': മോണ്ടി പനേസര്‍
മോണ്ടി പനേസര്‍
  • Share this:
ഐ സി സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കും ഉള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ക്രിക്കറ്റ് രംഗത്തെ ഒട്ടേറെ പ്രമുഖര്‍ വരാനിരിക്കുന്ന മത്സരങ്ങളെക്കുറിച്ച് ഒട്ടേറെ പ്രവചനങ്ങള്‍ നടത്തുന്നുണ്ട്. ന്യൂസിലന്‍ഡും ഇന്ത്യയും തമ്മില്‍ നടക്കുന്ന ഫൈനല്‍ നടക്കുന്നത് നിക്ഷ്പക്ഷമായ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ്. അതുകൊണ്ട് മൈതാനത്ത് ഇരു കൂട്ടര്‍ക്കും മുന്‍തൂക്കം അവകാശപ്പെടാനാവില്ല. ഇപ്പോള്‍ ഇരു ടീമുകളിലെയും നായകന്മാരായ കോഹ്ലിയെയും വില്യംസണിനെയും താരതമ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍.

ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ കഴിവിന്റെ കാര്യത്തില്‍ രോഹിത് ശര്‍മ്മയെക്കാള്‍ മുകളില്‍ ആണെങ്കിലും അദ്ദേഹം കോഹ്ലിയേക്കാള്‍ താഴെയാണ് എന്നാണ് പനേസര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. 'കോഹ്ലിയും വില്ല്യംസണും കേമന്‍മാര്‍ തന്നെയാണ്. ഏതു സാഹചര്യത്തിലും ടീമിനെ രക്ഷിക്കാന്‍ ഇവര്‍ക്കാവും. ടി20, ഏകദിനം എന്നിവ നോക്കിയാല്‍ കോഹ്ലിയാണ് ബെസ്റ്റ് ചേസര്‍. വില്യംസണും മൂന്നു ഫോര്‍മാറ്റിലും മിടുക്കനാണ്. രോഹിത് ശര്‍മയ്ക്ക് മുകളിലാണ് അദ്ദേഹമെങ്കിലും കോഹ്ലിയേക്കാള്‍ അല്‍പ്പം താഴെയാണ്. വില്ല്യംസണ്‍ ഇന്ത്യന്‍ വംശജനായിരുന്നെങ്കില്‍ ടെസ്റ്റില്‍ അജിങ്ക്യ രഹാനെയ്ക്കു പകരക്കാരനാവുമായിരുന്നു'- പനേസര്‍ വിശദമാക്കി.

Also Read-ഐ പി എല്ലിന്റെ ഭാവി അനിശ്ചിതത്വത്തില്‍; ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനും പുറമെ ഓസിസ് താരങ്ങളുടെ ലഭ്യതയും പ്രതിസന്ധിയില്‍

കോഹ്ലിയ്ക്കൊപ്പം കഴിവുള്ള താരമാണ് വില്യംസണെന്നും അദ്ദേഹം ഇന്ത്യക്കാരന്‍ അല്ലാത്തതുകൊണ്ടാണ് അദ്ദേഹത്തിന് കൂടുതല്‍ പരിഗണന ലഭിക്കാത്തത് എന്ന് ഈയിടെ ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേ ചൊല്ലി പാകിസ്താന്‍ താരം സല്‍മാന്‍ ബട്ടും വോണും തമ്മില്‍ ട്വിറ്ററിലൂടെ വാക്‌പോരും നടന്നിരുന്നു. എന്നാല്‍ വോണിന്റെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്ന് പനേസര്‍ കൂട്ടിച്ചേര്‍ത്തു. ഈയിടെ വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 5-0ന് പരാജയപ്പെടുത്തി പരമ്പര നേടുമെന്നും പനേസര്‍ അഭിപ്രായപ്പെട്ടിരുന്നു. പിച്ചിന്റെ ആനുകൂല്യം ലഭിച്ചാല്‍ ഇംഗ്ലണ്ടിന് മേല്‍ ആധിപത്യം സ്ഥാപിച്ച് പരമ്പര നേടുമെന്നാണ് അദ്ദേഹം പറഞ്ഞത്. പരമ്പര നടക്കുന്ന സമയത്ത് ഇംഗ്ലണ്ടില്‍ ചൂട് അനുഭവപ്പെടുന്ന കാലമായതിനാല്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മൈതാനത്ത് വ്യക്തമായ മുന്‍തൂക്കം ലഭിച്ചേക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേ സമയം ഇന്ത്യയെ സംബന്ധിച്ച് ഇരു പോരാട്ടങ്ങളും അഭിമാനപ്പോരാട്ടമാണ്. രണ്ടു വര്‍ഷത്തിലേറെ നീണ്ടുനിന്ന ലോക ചാംപ്യന്‍ഷിപ്പില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്കു മുന്നേറിയിരിക്കുന്നത്. ന്യൂസിലാന്‍ഡാവട്ടെ ഇന്ത്യക്കു പിന്നില്‍ രണ്ടാംസ്ഥാനക്കാരായിരുന്നു. നായകവേഷത്തില്‍ ഐ സി സി യുടെ പ്രധാന ട്രോഫികളൊന്നും ഇതുവരെ നേടാന്‍ കഴിയാത്ത കോഹ്ലിക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാനില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയുടെ കാര്യമെടുത്താല്‍ 2008ന് ശേഷം ഇന്ത്യക്ക് ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പര നേടാന്‍ കഴിഞ്ഞിട്ടില്ല. ദ്രാവിഡും കൂട്ടരുമാണ് അവസാനമായി ഇന്ത്യക്ക് വേണ്ടി ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയത്.
Published by: Jayesh Krishnan
First published: May 27, 2021, 8:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories