നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ക്യാപ്റ്റന്‍സി രോഹിത് ശര്‍മയ്ക്ക് നല്‍കൂ, നിര്‍ദേശവുമായി മോണ്ടി പനേസര്‍

  ക്യാപ്റ്റന്‍സി രോഹിത് ശര്‍മയ്ക്ക് നല്‍കൂ, നിര്‍ദേശവുമായി മോണ്ടി പനേസര്‍

  കിട്ടിയ അവസരങ്ങളെല്ലാം നന്നായി വിനിയോഗിച്ച താരമാണ് രോഹിത് ശര്‍മ്മ. കോഹ്ലിയുടെ അഭാവത്തില്‍ ഏഷ്യ കപ്പും നിദാഹസ് ട്രോഫിയും രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു.

  rohit sharma- virat kohli

  rohit sharma- virat kohli

  • Share this:
   ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും തോല്‍വി നേരിട്ടതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തിപ്പെടുകയാണ്. ഇന്ത്യന്‍ ടീമിലും സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ട് വരണമെന്നാണ് ബഹുഭൂരിഭാഗം ആളുകളുടെയും ആവശ്യം. കാലങ്ങളായുള്ള ഇന്ത്യയുടെ കിരീട വരള്‍ച്ച തന്നെയാണ് ഇതിന് പ്രധാന കാരണം. ഇന്ത്യയിലും വിദേശത്തുമായി തുടര്‍ച്ചയായി പരമ്പര വിജയങ്ങള്‍ സ്വന്തമാക്കുമ്പോഴും ഐ സി സിയുടെ ഒരു പ്രധാന ട്രോഫി നീണ്ട എട്ട് വര്‍ഷക്കാലമായി കിട്ടാക്കനിയായി നില്‍ക്കുകയാണ്. 2013ലെ ഐ സി സിയുടെ ചാമ്പ്യന്‍സ് ട്രോഫിയാണ് ഇന്ത്യ അവസാനമായി നേടിയത്.

   എം എസ് ധോണിയുടെ വിരമിക്കലിന് ശേഷം ടീമിന്റെ നായക സ്ഥാനം വിരാട് കോഹ്ലി ഏറ്റെടുത്ത് നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും പ്രധാന ടൂര്‍ണമെന്റുകളില്‍ അവസാന നിമിഷങ്ങളില്‍ കോഹ്ലിക്ക് പിഴക്കുകയാണ്. ഇത്തവണത്തെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ സീനിയര്‍ താരങ്ങളുടെ അഭാവത്തിലും അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയുടെ കോട്ടയായ ഗാബ്ബയില്‍ വച്ച് അവരെ തകര്‍ത്ത് കപ്പ് സ്വന്തമാക്കിയിരുന്നു. ഇതെല്ലാം കോഹ്ലിയുടെ ക്യാപ്റ്റന്‍സിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ്.

   ഇപ്പോഴിതാ വരാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ ടി20 ടീമിന്റെ നായക സ്ഥാനം രോഹിത് ശര്‍മയ്ക്ക് നല്‍കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. 'ടി20 ക്യാപ്റ്റന്‍സി ഒരു പക്ഷേ രോഹിത് ശര്‍മ്മക്ക് നല്‍കേണ്ടതാണ് എന്ന് ഞാന്‍ കരുതുന്നു. മുംബൈ ഇന്ത്യന്‍സിനു വേണ്ടി അദ്ദേഹം നന്നായി കാര്യങ്ങള്‍ ചെയ്തിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര തോല്‍ക്കുകയും, അതിനുശേഷം നടക്കുന്ന ലോകകപ്പ് ജയിക്കുകയും ചെയ്താല്‍ പിന്നെ എന്താണ് സംഭവിക്കുക എന്ന് എല്ലാവര്‍ക്കും അറിയാം'- പനേസര്‍ പറഞ്ഞു.

   വരാനിരിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. 'ജാമിസണിനെപ്പോലെ ഒരാള്‍ ഇംഗ്ലണ്ടില്‍ ഇല്ലാത്തതിനാല്‍ അധികം പേടിക്കണ്ട ആവശ്യമില്ല. അതു മാത്രമല്ല ഇംഗ്ലണ്ട് ടോപ് ഓര്‍ഡര്‍ ബാറ്റിങ്ങും അത്ര ശക്തമല്ല. അതിനാല്‍ ഇന്ത്യന്‍ ടീം എപ്പോഴും മത്സരത്തില്‍ മുന്‍പന്തിയില്‍ ഉണ്ടാകും'- പനേസര്‍ കൂട്ടിച്ചേര്‍ത്തു.

   അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ആശയത്തിന് വളരെ പ്രാധാന്യമാണ് വിവിധ രാജ്യാന്തര ടീമുകള്‍ നല്‍കുന്നത്. വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ മുന്‍നിര ടീമുകളിലെല്ലാം തന്നെ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കാണാന്‍ കഴിയും. ഐ പി എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായ കോഹ്ലിക്ക് ഇതുവരെ അവിടെയും കിരീടം നേടാനായിട്ടില്ല. നേരത്തെ, 2019 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ പുറത്തായിരുന്നു. ഇതെല്ലാം കോഹ്ലിക്കെതിരെ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വാദക്കാര്‍ താരത്തെ വിമര്‍ശിക്കാന്‍ പ്രയോഗിക്കുകയാണ്.

   എന്നാല്‍ ഇതാദ്യമായല്ല രോഹിത് ശര്‍മ്മക്ക് ക്യാപ്റ്റന്‍സി നല്‍കണം എന്ന് ക്രിക്കറ്റ് പ്രമുഖന്മാര്‍ പറയുന്നത്. വരുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ട് കോഹ്ലിയുടെ ഭാരം കുറയ്ക്കാം എന്നാണ് എല്ലാവരും കരുതന്നത്. കിട്ടിയ അവസരങ്ങളെല്ലാം നന്നായി വിനിയോഗിച്ച താരമാണ് രോഹിത് ശര്‍മ്മ. കോഹ്ലിയുടെ അഭാവത്തില്‍ ഏഷ്യ കപ്പും നിദാഹസ് ട്രോഫിയും രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു.
   Published by:Sarath Mohanan
   First published:
   )}