നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഇന്ത്യന്‍ ടീമിലെ ഒന്നിനെ തൊട്ടാല്‍ അവരെല്ലാം കൂടി നിങ്ങളെ തീര്‍ക്കും'; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി മുന്‍ താരം

  'ഇന്ത്യന്‍ ടീമിലെ ഒന്നിനെ തൊട്ടാല്‍ അവരെല്ലാം കൂടി നിങ്ങളെ തീര്‍ക്കും'; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി മുന്‍ താരം

  മത്സരത്തിനിടെ ഒരു കാരണവശാലും ഇന്ത്യന്‍ താരങ്ങളെ പ്രകോപിപ്പിക്കുകയോ ചീത്ത വിളിക്കുകയോ ചെയ്യരുതെന്നും അതു സ്വന്തം കുഴി തോണ്ടുന്നതിനു തുല്യമാകുമെന്നുമാണ് പനേസര്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

  News18

  News18

  • Share this:
   ആവേശകരമായ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഐതിഹാസിക ജയമാണ് വിരാട് കോഹ്ലിയും സംഘവും ആതിഥേയര്‍ക്കെതിരെ നേടിയത്. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ക്കണ്ടതിന് ശേഷമാണ് ഇന്ത്യന്‍ സംഘം ക്രിക്കറ്റിന്റെ മക്കയില്‍ വെന്നിക്കൊടി പാറിച്ചത്. ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് ആതിഥേയരായ ഇംഗ്ലണ്ടിനെ 151 റണ്‍സിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയും ചെയ്തു.

   ലോര്‍ഡ്സ് ടെസ്റ്റ് ആരാധകര്‍ക്ക് ഇത്രയുമധികം ആവേശകരമാക്കിയത് മത്സരത്തിനിടയില്‍ ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ നടന്ന വാക്പോരുകള്‍ ആയിരുന്നു. അവസാന ദിനവും ഇതു തുടര്‍ന്നിരുന്നു. അവസാന ദിനം മുഹമ്മദ് ഷമി- ജസ്പ്രപീത് ബുംറ ജോടി തകര്‍പ്പന്‍ കൂട്ടുകെട്ടുമായി ഇന്ത്യയെ മുന്നോട്ടു നയിക്കവെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലര്‍ ഒട്ടേറെ തവണ പ്രകോപിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. തൊട്ടുമുമ്പത്തെ ദിവസങ്ങളില്‍ വിരാട് കോഹ്ലിയും ജെയിംസ് ആന്‍ഡേഴ്‌സനും തമ്മിലും റിഷഭ് പന്തും ജോ റൂട്ടും തമ്മിലുമെല്ലാം ഇത്തരം കൊമ്പുകോര്‍ക്കലുകള്‍ നടന്നിരുന്നു.

   ഇപ്പോഴിതാ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് തയാറെടുക്കുന്ന ഇംഗ്ലണ്ട് ടീമംഗങ്ങള്‍ക്ക് വിലയേറിയ മുന്നറിയിപ്പുമായി വരികയാണ് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. മത്സരത്തിനിടെ ഒരു കാരണവശാലും ഇന്ത്യന്‍ താരങ്ങളെ പ്രകോപിപ്പിക്കുകയോ ചീത്ത വിളിക്കുകയോ ചെയ്യരുതെന്നും അതു സ്വന്തം കുഴി തോണ്ടുന്നതിനു തുല്യമാകുമെന്നുമാണ് പനേസര്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

   ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടീമിനെ തയ്യാറാക്കിവച്ചിരിക്കുന്നതിനെ കുറിച്ചാണ് പനേസര്‍ പറയുന്നത്. 'ഇന്ത്യയെ ഭയപ്പെടുത്തി വിജയം സ്വന്തമാക്കാമെന്നാണ് ഇംഗ്ലണ്ട് കരുതിയത്. എന്നാല്‍ അത് വന്‍ തിരിച്ചടിയായി. ബൗണ്‍സര്‍ എറിഞ്ഞ് ബുമ്രയെ ഭയപ്പെടുത്താമെന്ന് നിങ്ങള്‍ ചിന്തിച്ചുകാണും. എന്നാല്‍ അപ്പുറത്ത് കോഹ്ലിയുള്ള കാര്യം നിങ്ങള്‍ മറന്നു. അദ്ദേഹം എല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഒന്നും മറക്കുന്ന ആളല്ല. ഏത് വിധത്തിലും കോഹ്ലി തന്റെ ടീമിനെ സംരക്ഷിക്കും. ഇന്ത്യന്‍ ടീമിലെ ആരേയും ഭയപ്പെടുത്താന്‍ കോഹ്ലി സമ്മതിക്കില്ല. എങ്ങനെ കളിപ്പിക്കണമെന്ന് കോഹ്ലിക്കറിയാം. കോഹ്ലി മിടുക്കനാണ്. എന്നാല്‍ വിജയത്തിന്റെ ക്രെഡിറ്റ് ടീം ഇന്ത്യയുടെ ഐക്യത്തിന് കൊടുക്കാനാണ് എനിക്കിഷ്ടം.'- പനേസര്‍ വ്യക്തമാക്കി.

   ഇന്ത്യന്‍ ടീമിലെ ഏതെങ്കിലുമൊരാളെ എതിര്‍ ടീം സ്ലെഡ്ജ് ചെയ്യുകയോ പ്രകോപിപ്പിക്കുകയോടെ ചെയ്താല്‍ ടീമിലെ എല്ലാവരും കൂടി അതിനു മറുപടി നല്‍കുമെന്ന് മത്സരശേഷം കെ എല്‍ രാഹുലും പറഞ്ഞിരുന്നു. ഞങ്ങളിലൊരാളെ നിങ്ങള്‍ ലക്ഷ്യമിടുകയാണെങ്കില്‍ ടീമിലെ മുഴുവന്‍ പേര്‍ക്കും പിറകെയാണ് നിങ്ങള്‍ വരുന്നത്. ഞങ്ങളുടെ ഇലവനിലെ എല്ലാവരും കൂടി ഇതിനു തിരിച്ചടി നല്‍കുമെന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.

   അതേസമയം ലോര്‍ഡ്സ് ടെസ്റ്റില്‍ ആക്രമണോത്സുക സമീപനത്തിലൂടെ വിജയം കരസ്ഥമാക്കിയ ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ഇംഗ്ലീഷ് ടീം പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് രംഗത്തെത്തിയിരുന്നു. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനെ ഒട്ടും ഭയക്കുന്നില്ലെന്ന് സില്‍വര്‍വുഡ് വ്യക്തമാക്കി. രണ്ടാം ടെസ്റ്റിലേറ്റ അടിക്ക് തിരിച്ചടി അടുത്ത ടെസ്റ്റുകളില്‍ നല്‍കിയിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
   Published by:Sarath Mohanan
   First published:
   )}