സിഡ്നി: ക്രിക്കറ്റ് ലോകത്തെ അപൂര്‍വ പുറത്താകലിനിരയായി ന്യൂസിലന്‍ഡിന്റെ കാറ്റി പെര്‍കിന്‍സ്. ഓസ്ട്രേലിയന്‍ പര്യടനത്തിനെത്തിയ ന്യുസീലന്‍ഡ് വനിതകളുടെ സന്നാഹ മത്സരത്തിനിടെയാണ് വ്യത്യസ്തമായ പുറത്താകലിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഓസീസ് ഗവര്‍ണര്‍ ജനറല്‍ ഇലവനുമായി നടന്ന മത്സരത്തിലായിരുന്നു പെര്‍കിന്‍സ് നിര്‍ഭാഗ്യത്താല്‍ പുറത്തായത്.
കിവീസ് ഇന്നിങ്സിന്റെ 45 ാം ഓവറിലായിരുന്നു രസകരമായ സംഭവത്തിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഓസീസിന്റെ ഹീതര്‍ എറിഞ്ഞ പന്ത് സ്ട്രൈയിറ്റിലേക്ക് പെര്കിന്സന് കളിച്ചെങ്കിലും നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന കാറ്റി മാര്‍ട്ടിന്റെ ബാറ്റില്‍ തട്ടി മുകളിലേക്ക് ഉയരുകയായിരുന്നു. ഇതോടെ പന്ത് ഹീതര്‍ കൈയ്യിലൊതുക്കുകയും ചെയ്തു. വിക്കറ്റ് ലഭിച്ചോയെന്ന സംശയത്തിലയരുന്നു ഈ സമയം ഓസീസ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ മൈതാനത്ത് നിന്നത്.
Also Read: 'ഇത് ഇന്ത്യയുടെ ധീരപുത്രന്; അരുണാചലിനെതിരായ സെഞ്ച്വറി അഭിനന്ദിന് സമര്‍പ്പിച്ച് സാഹ
അപൂര്‍വ്വ നിമിഷത്തിനു സാക്ഷികളായ താരങ്ങള്‍ തലയില്‍ കൈവെയ്ക്കുകയും ചെയ്തു. എന്നാല്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് നല്‍കിയതോടെ കങ്കാരുക്കള്‍ ആഹ്ലാദം ആരംഭിക്കുകയായിരുന്നു. നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലുള്ള കിവീസ് താരത്തിന് കൈ നല്‍കിയായിരുന്നു വിക്കറ്റ്ലഭിച്ചതിന്റെ ആഘോഷം താരങ്ങള്‍ പങ്കിട്ടത്.
Oh WOW! Katey Martin helps Heather Graham pick up one of the most bizarre dismissals you'll ever see in the Governor General's XI match! 😱 pic.twitter.com/fSV3GJkjyA
— Australian Women's Cricket Team 🏏 (@SouthernStars) February 28, 2019
ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായല്ല ഇത്തരത്തില്‍ ബാറ്റ്സ്മാന് പുറത്താകുന്നത്. ശ്രീലങ്കക്കെതിരെ ഓസ്ട്രേലിയയുടെ ആന്‍ഡ്രൂ സൈമണ്‍സിനും ബംഗ്ലാദേശിനെതിരെ പാക് താരം ഷഹീദ് അഫ്രീദിയ്ക്കും നേരത്തെ ഇത്തരത്തില്‍ വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket, Cricket australia, Indian cricket, അന്താരാഷ്ട്ര ക്രിക്കറ്റ്, ഓസ്ട്രേലിയൻ ക്രിക്കറ്റ്, ക്രിക്കറ്റ്, ക്രിക്കറ്റ് വാർത്ത