• HOME
  • »
  • NEWS
  • »
  • sports
  • »
  • സച്ചിനു പിന്നാലെ ആ നേട്ടവും; ലോകകപ്പില്‍ നാഴികക്കല്ല് താണ്ടി രോഹിത്

സച്ചിനു പിന്നാലെ ആ നേട്ടവും; ലോകകപ്പില്‍ നാഴികക്കല്ല് താണ്ടി രോഹിത്

ലോക ക്രിക്കറ്റില്‍ തന്നെ ഈ നേട്ടം കൈവരിക്കുന്ന നാലാം താരവുമാണ് രോഹിത്

rohit

rohit

  • News18
  • Last Updated :
  • Share this:
    ലീഡ്‌സ്: ഇംഗ്ലണ്ട് ലോകകപ്പില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നതിനിടെ ഇന്ത്യന്‍ ഓപ്പണറും ഉപനായകനുമായ രോഹിത് ശര്‍മയെ തേടി മറ്റൊരു റെക്കോര്‍ഡും. ലോകകപ്പിന്റെ ഒരു പതിപ്പില്‍ 600 ല്‍ അധികം റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായാണ് രോഹിത് മാറിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ പട്ടികയിലെ ഒന്നാമന്‍. ലോക ക്രിക്കറ്റില്‍ തന്നെ ഈ നേട്ടം കൈവരിക്കുന്ന നാലാം താരവുമാണ് രോഹിത്.

    2003 ലെ ലോകകപ്പിലാണ് സച്ചിന്‍ 600 പിന്നിട്ടിരുന്നത്. 2007 ല്‍ മാത്യു ഹെയ്ഡനും 600 ല്‍ അധികം സ്‌കോര്‍ ചെയ്തു. പിന്നീട് ഒരു ലോകകപ്പില്‍ ബാറ്റ്‌സ്മാന്‍ 600 കടക്കുന്നത് ഈ ലോകകപ്പിലാണ്. കഴിഞ്ഞദിവസം നടന്ന കളിയില്‍ ഷാകിബ് അല്‍ ഹസനായിരുന്നു ലോകക്രിക്കറ്റില്‍ മൂന്നാമനായി മാറിയത്. തൊട്ടുപിന്നാലെ ഇന്ന് രോഹിത്തും മാന്ത്രിക സംഖ്യയിലെത്തി.

    Also Read: 'ഇതാണ് നമ്മുടെ നായകന്‍' കോഹ്‌ലി വാക്കു പാലിച്ചു; ഇന്ത്യ ശ്രീലങ്ക മത്സരത്തിനും ചാരുലത മുത്തശ്ശിയെത്തി

    ഇന്നത്തെ മത്സരത്തില്‍ സെഞ്ച്വറി നേടാനായാല്‍ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ എന്ന നേട്ടവും രോഹിത്തിന്റെ പേരിലാകും. നിലവില്‍ ഈ റെക്കോര്‍ഡില്‍ ശ്രീലങ്കന്‍ മുന്‍ നായകന്‍ കുമാര്‍ സംഗക്കാരയ്‌ക്കൊപ്പമാണ് രോഹിത്. നാല് വീതം സെഞ്ച്വറിയാണ് ഇരുവരുടെയും പേരിലുള്ളത്.

    First published: