നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Kevin Pietersen |'ഹൃദയവിശാലതയുള്ള ജനങ്ങളുടെ മനോഹര രാജ്യം'; ഇന്ത്യയെ പ്രകീര്‍ത്തിച്ച് പീറ്റേഴ്‌സണ്‍

  Kevin Pietersen |'ഹൃദയവിശാലതയുള്ള ജനങ്ങളുടെ മനോഹര രാജ്യം'; ഇന്ത്യയെ പ്രകീര്‍ത്തിച്ച് പീറ്റേഴ്‌സണ്‍

  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ചുകൊണ്ടാണ് ട്വീറ്റ്.

  പീറ്റേഴ്‌സണ്‍

  പീറ്റേഴ്‌സണ്‍

  • Share this:
   കോവിഡ് (Covid 19) പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് (African Countries) മരുന്ന് ഉള്‍പ്പടെയുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്ത ഇന്ത്യയുടെ നയതന്ത്രത്തെ പ്രശംസിച്ച് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ (Kevin Pietersen). കോവിഡ് വകഭേദമായ ഒമിക്രോണ്‍(Omicron variant) വ്യാപിക്കുന്ന സാഹചര്യത്തിലാണ് ദക്ഷിണാഫ്രിക്ക ഉള്‍പ്പടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യ സഹായം വാഗ്ദാനം ചെയ്തത്.

   ജീവന്‍ രക്ഷാമരുന്നുകളും പരിശോധന കിറ്റുകളും വെന്റിലേറ്ററുകളുമടക്കമുള്ള സഹായമാണ് ഇന്ത്യ നല്‍കുക. ഇതോടൊപ്പം ജീന്‍ പഠനത്തിലും ഗവേഷണത്തിലും സഹകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ചുകൊണ്ടാണ് ട്വീറ്റ്. 'ഇന്ത്യ കരുതല്‍ ഒരിക്കല്‍ക്കൂടി കാണിച്ചിരിക്കുകയാണ്. ഹൃദയവിശാലതയുള്ള മനുഷ്യരുള്ള ഏറ്റവും മനോഹരമായ രാജ്യമാണ് ഇന്ത്യ'- പീറ്റേഴ്സണ്‍ ട്വീറ്റ് ചെയ്തു.


   നേരത്തെ ആഫ്രിക്കയിലെ 41 രാജ്യങ്ങള്‍ക്ക് 25 മില്യണിലധികം ഡോസ് കോവിഡ് വാക്‌സിനുകള്‍ ഇന്ത്യ കൈമാറിയിരുന്നു. ഇതില്‍ ഒരു മില്യണോളം ഡോസ് 16 രാജ്യങ്ങള്‍ക്കുള്ള ഗ്രാന്‍ഡാണ്. കൂടാതെ മലാവി, എത്യോപ്യ, സാംബിയ, മൊസാംബിക്, ഗിനിയ, ലെസോത്തോ തുടങ്ങിയ രാജ്യങ്ങള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ വിതരണത്തിന് സര്‍ക്കാര്‍ അനുമതിയായിട്ടുണ്ട്.

   IPL 2022 |രോഹിത്തും ബുംറയും മുംബൈയില്‍; ധോണിയും ജഡേജയും ചെന്നൈയില്‍; നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്ത്

   ഐപിഎല്‍ അടുത്ത സീസണിന് മുന്നോടിയായി ഓരോ ടീമും നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ പുറത്തുവിട്ടു. ജസ്പ്രീത് ബുംറയും രോഹിത് ശര്‍മയും അടുത്ത സീസണിലും മുംബൈ ഇന്ത്യന്‍സിനൊപ്പം ഉണ്ടാകും. എംഎസ് ധോണിയും രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പര്‍ കിങ്‌സിലും കെയ്ന്‍ വില്ല്യംസണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലും കളിക്കും.

   ധോണിക്കും ജഡേജയ്ക്കുമൊപ്പം റുതുരാജ് ഗെയ്ക്ക്വാദിനേയും മോയിന്‍ അലിയേയും ചെന്നൈ നിലനിര്‍ത്തി. സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍, വരുണ്‍ ചക്രവര്‍ത്തി, വെങ്കടേഷ് അയ്യര്‍ എന്നിവരേയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തിയത്.

   വിരാട് കോഹ്ലിയേയും ഗ്ലെന്‍ മാക്‌സ്വെല്ലിനേയുമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയത്. റിഷഭ് പന്ത്, പൃഥ്വി ഷാ, അക്‌സര്‍ പട്ടേല്‍, അന്റിച്ച് നോക്കിയെ എന്നിവര്‍ അടുത്ത സീസണിലും ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഉണ്ടാകും. രാജസ്ഥാന്‍ റോയല്‍സ് മലയാളി താരം സഞ്ജു സാംസണെ നിലനിര്‍ത്തിയിട്ടുണ്ട്.

   അടുത്ത സീസണ്‍ മുതല്‍ പത്ത് ടീമുകളാണ് ഐപിഎല്ലില്‍ മാറ്റുരയ്ക്കുന്നത്. നിലവില്‍ ഓരോ ഫ്രാഞ്ചൈസിക്കും നാല് താരങ്ങളെ നിലനിര്‍ത്താം. രണ്ടു വീതം ഇന്ത്യന്‍, വിദേശ താരങ്ങള്‍ അല്ലെങ്കില്‍ മൂന്നു ഇന്ത്യന്‍ താരവും ഒരു വിദേശിയും എന്ന രീതിയില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ എണ്ണം നിയന്ത്രിച്ചിട്ടുണ്ട്.
   Published by:Sarath Mohanan
   First published: