ഐപിഎൽ 15–ാം സീസണിനു (IPL 2022) മുന്നോടിയായുള്ള മെഗാ താരലേലം (Mega Auction) ആഴ്ചകളുടെ ദൂരത്തിൽ നിൽക്കെ ചെന്നൈയിൽ വിമാനമിറങ്ങി ചെന്നൈ സൂപ്പർ കിങ്സ് (Chennai Super Kings) ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി (MS Dhoni). വരും സീസണിൽ മെഗാതാരലേലം നടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട പദ്ധതികൾ ആലോചിക്കാനാണ് ധോണിയുടെ വരവെന്നാണ് സൂചന. ധോണി ചെന്നൈയിലെത്തിയ വിവരം ചെന്നൈ സൂപ്പർ കിങ്‌സ് തന്നെയാണ് അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടത്. താരലേലത്തിൽ നിർണായക നീക്കങ്ങൾ നടത്തി ശ്രദ്ധ നേടാറുള്ള സൂപ്പർ കിങ്‌സ്, ഇത്തവണയും ഒരുങ്ങി തന്നെയാണ് എന്ന സൂചനകളാണ് ലഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ അവർ വരും സീസണിൽ കിരീടം നിലനിർത്താനുള്ള തന്ത്രങ്ങൾ ഒരുക്കാനുള്ള പദ്ധതികൾ ഒരുക്കി തന്നെയാകും ലേലത്തിന് എത്തുക. ടീമിന്റെ ക്യാപ്റ്റനും ടീം രൂപീകരണത്തിൽ ശക്തമായ പങ്കുവഹിക്കുന്ന വ്യക്തിയുമാണ്
ധോണി. അതുകൊണ്ട് തന്നെ 'തല'യുടെ തന്ത്രങ്ങളിലൂടെ ലേലത്തിലും തുടർന്ന് അടുത്ത സീസണിലും കരുത്ത് കാണിക്കാനാകും ചെന്നൈ ലക്ഷ്യമിടുന്നത്.
ഈ വർഷത്തെ
ഐപിഎൽ താരലേലം ഫെബ്രുവരി 12, 13 തീയതികളിലായി ബെംഗളൂരുവിലാണ് നടക്കുന്നത്. താരലേലത്തിനായി ആകെ 1214 താരങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ പുതുതായി ഐപിഎല്ലിന്റെ ഭാഗമായ രണ്ടു ടീമുകൾ ഉൾപ്പെടെ 10 ടീമുകളും താത്പര്യം പ്രകടിപ്പിക്കുന്ന താരങ്ങളെ ഉൾപ്പെടുത്തിയുള്ള ചുരുക്കപ്പട്ടിക തയാറാക്കിയ ശേഷമാകും ലേലം നടക്കുക.
Also read-
Ravi Shastri on MS Dhoni | 'ധോണി എല്ലാവരിൽ നിന്നും വ്യത്യസ്തൻ; അദ്ദേഹത്തെ പോലൊരാളെ കണ്ടിട്ടില്ല'; രവി ശാസ്ത്രിഇത്തവണ താരലേലത്തിനു മുന്നോടിയായി
ഐപിഎൽ ചട്ടപ്രകാരം നാലു താരങ്ങളെയാണ് ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തിയിരിക്കുന്നത്. ചെന്നൈ ആരെയൊക്കെയാണ് നിലനിർത്താൻ പോകുന്നതെന്ന ആരാധകരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്. ചെന്നൈയുടെ ഇതിഹാസ ക്യാപ്റ്റൻ, കഴിഞ്ഞ സീസണിൽ അവരെ ഐപിഎല്ലിലെ അവരുടെ നാലാമത്തെ കിരീടത്തിലേക്ക് നയിച്ച മഹേന്ദ്ര സിംഗ് ധോണിയെ നിലനിർത്തുമോ എന്നത് കാണാനായിരുന്നു ഏവരുടെയും കാത്തിരിപ്പ്. വരും സീസണിലേക്ക് നാല് പേരെ ചെന്നൈ നിലനിർത്തിയപ്പോൾ അതിൽ രണ്ടാമത്തെ താരമായി ധോണി ഉൾപ്പെട്ടതോടെ വരും സീസണിലും ചെന്നൈയുടെ മഞ്ഞ ജേഴ്സിയിൽ ധോണിയെ കാണാനാകും എന്ന ആവേശത്തിലാണ് ആരാധകർ. ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയാണ് (16 കോടി രൂപ) ഒന്നാമനായി ചെന്നൈ നിലനിർത്തിയത്. ക്യാപ്റ്റൻ കൂടിയായ മഹേന്ദ്രസിങ് ധോണിയെ 12 കോടി രൂപയ്ക്കും വിദേശ താരമായി ഇംഗ്ലണ്ടിന്റെ മോയിൻ അലിയെ 8 കോടി രൂപയ്ക്കും യുവതാരം ഋതുരാജ് ഗെയ്ക്‌വാദിനെ ആറു കോടി രൂപയ്ക്കുമായിരുന്നു ചെന്നൈ നിലനിർത്തിയത്.
Also read-
IPL 2022 | ഡ്രാഫ്റ്റിലൂടെ താരങ്ങളെ സ്വന്തമാക്കി അഹമ്മദാബാദും ലക്‌നൗവും; മെഗാ താരലേലത്തിന് ഒരുങ്ങി ഐപിഎൽ ഫ്രാഞ്ചൈസികൾനാല് താരങ്ങളെ നിലനിർത്തിയ ചെന്നൈയുടെ കൈവശം ശേഷിക്കുന്നത് 48 കോടി രൂപയാണ്. കിരീടം നിലനിർത്തുന്നതിനായി ഏറ്റവും മികച്ച താരങ്ങളെ ലേലത്തിലൂടെ സ്വന്തമാക്കാനാണ് ചെന്നൈയുടെ ശ്രമം. ഈ സീസണിന് ശേഷം ഐപിഎല്ലിൽ നിന്നും ധോണി വിരമിച്ചേക്കുമെന്നതിനാൽ അവരുടെ ഇതിഹാസ ക്യാപ്റ്റനായ ധോണിക്ക് കിരീടം നേടിക്കൊടുത്ത് കൊണ്ട് അനുയോജ്യമായ യാത്രയയപ്പ് നൽകാനാകും ചെന്നൈ മാനേജ്‌മെന്റും ലക്ഷ്യമിടുന്നത്. ആയതിനാൽ അതിനായി തന്ത്രങ്ങൾ ആവിഷ്കരിക്കുവാൻ വേണ്ടിയാകും ചെന്നൈയിലേക്ക് ധോണിയെ മാനേജ്‌മെന്റ് എത്തിച്ചിരിക്കുന്നത് എന്നത് വ്യക്തം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.