'കളി തോറ്റാലെന്താ' ധോണി നേടിയത് മറ്റൊരു ഇന്ത്യന്‍ താരവും സ്വന്തമാക്കാത്ത റെക്കോര്‍ഡ്
ഐപിഎല്‍ ചരിത്രത്തില്‍ 200 സിക്സറുകള്‍ നേടുന്ന മൂന്നാമത്തെ താരമാണ് ധോണി
news18
Updated: April 22, 2019, 12:30 PM IST

dhoni
- News18
- Last Updated: April 22, 2019, 12:30 PM IST
ബെംഗളൂരു: ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരവും നേടാത്ത റെക്കോര്‍ഡ് സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ് നായകന് എംഎസ് ധോണി. ഇന്നലെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സുമായി നടന്ന മത്സരത്തില്‍ ടീമിനെ വിജയത്തിന് തൊട്ടരികില്‍ എത്തിക്കുന്നതിനിടെ ഐപിഎല്ലില്‍ 200 സിക്സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്.
മത്സരത്തില്‍ ഐപിഎല്‍ കരിയറിലെ തന്റെ ഉയര്‍ന്ന സ്കോറും ധോണി ഇന്നലെ കുറിച്ചിരുന്നു. ബാംഗ്ലൂര്‍ ഉര്‍ത്തിയ 161 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയ്ക്കായി ധോണി 48 പന്തില്‍ നിന്ന് 84 റണ്‍സായിരുന്നു നേടിയത്. നാല് ഫോറും ഏഴ് സിക്സും ഉള്‍പ്പെടെയായിരുന്നു ധോണിയുടെ പ്രകടനം. Also Read: പൊരുതി വീണ് ധോണി; ബാംഗ്ലൂരിന്റെ അവസാന ഓവറിലെ ത്രില്ലിങ് ജയകാഴ്ചകള്
ഐപിഎല്‍ ചരിത്രത്തില്‍ 200 സിക്സറുകള്‍ നേടുന്ന മൂന്നാമത്തെ താരമാണ് ധോണി. 323 സിക്സുമായി ക്രിസ് ഗെയ്ലാണ് സിക്സറുകളുടെ പട്ടികയില്‍ മുന്നില്‍. രണ്ടാം സ്ഥാനത്ത് 204 സിക്സറുകളുമായി എബിഡി വില്ല്യേഴ്സാണ്. ഇന്നലത്തെ പ്രകടനത്തോടെ 203 സിക്സുകളാണ് ധോണിയുടെ അക്കൗണ്ടില്‍.
ധോണിയുടെ തൊട്ടു പിന്നില്‍ 190 സിക്സുകളുമായി രോഹിത് ശര്‍മയും സുരേഷ് റെയ്നയുമുണ്ട്. ബാംഗ്ലൂര്‍ നായകന് വിരാട് കോഹ്ലിക്ക് 186 സിക്സുകളാണ് ഐപിഎല്ലിലുള്ളത്.
മത്സരത്തില്‍ ഐപിഎല്‍ കരിയറിലെ തന്റെ ഉയര്‍ന്ന സ്കോറും ധോണി ഇന്നലെ കുറിച്ചിരുന്നു. ബാംഗ്ലൂര്‍ ഉര്‍ത്തിയ 161 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയ്ക്കായി ധോണി 48 പന്തില്‍ നിന്ന് 84 റണ്‍സായിരുന്നു നേടിയത്. നാല് ഫോറും ഏഴ് സിക്സും ഉള്‍പ്പെടെയായിരുന്നു ധോണിയുടെ പ്രകടനം.