ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി ഇന്ന് മുപ്പത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നായകസ്ഥാനമൊഴിഞ്ഞിട്ടും ഇന്നും ആരാധകകര്ക്കും ടീം അംഗങ്ങള്‍ക്കും സൂപ്പര്‍ നായകനാണ് 'തല'. തന്റെ മുപ്പത്തിയെട്ടാം പിറന്നാള്‍ കുടുംബത്തിനും സഹതാരങ്ങള്‍ക്കുമൊപ്പമാണ് ധോണി ആഘോഷിച്ചത്.
ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് ജയത്തിനു പിന്നാലെയായിരുന്നു ധോണിയുടെ ആഘോഷങ്ങള്‍. മകള്‍ സിവ ധോണിയ്ക്കൊപ്പം തുള്ളിക്കളിച്ചും കേക്ക് മുറിച്ചും പിറന്നാള്‍ ആഘോഷിച്ച താരം. സഹതാരങ്ങള്‍ക്കൊപ്പവും സമയം ചെലവഴിച്ചു. തന്റെ മാസ്റ്റര്‍പീസായ ഹെലികോപ്ടര്‍ ഷോട്ട് അനുകരിക്കുന്ന ഹര്‍ദ്ദിക്കിനൊപ്പം ഷോട്ടിന്റെ ആക്ഷന്‍ കളിച്ചും ധോണി തിളങ്ങി നിന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.