നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • സാക്ഷിയുടെ പിറന്നാൾ; റാഞ്ചിയിലെ ഫാം ഹൗസിൽ ആഘോഷമാക്കി ധോണി

  സാക്ഷിയുടെ പിറന്നാൾ; റാഞ്ചിയിലെ ഫാം ഹൗസിൽ ആഘോഷമാക്കി ധോണി

  33ാ൦ പിറന്നാൾ ആഘോഷിച്ച സാക്ഷിക്ക് നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

  (Image: Twitter)

  (Image: Twitter)

  • Share this:
   ഭാര്യ സാക്ഷി സിങ്ങിന്റെ (Sakshi Singh Dhoni) പിറന്നാൾ ആഘോഷമാക്കി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി (MS Dhoni). റാഞ്ചിയിലെ താരത്തിന്റെ ഫാം ഹൗസിൽ വെച്ചായിരുന്നു പിറന്നാൾ ആഘോഷം. സാക്ഷിയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ അവരുടെ സുഹൃത്താണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

   33ാ൦ പിറന്നാൾ ആഘോഷിച്ച സാക്ഷിക്ക് നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ധോണിയും സാക്ഷിയും രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തരിപ്പിലാണ്. കഴിഞ്ഞ ഐപിഎല്ലിനിടെയാണ് സാക്ഷി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നത്. ഐപിഎല്ലിൽ ധോണിയുടെ ടീമായ ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കുന്ന സുരേഷ് റെയ്‌നയുടെ ഭാര്യയായ പ്രിയങ്ക റെയ്നയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

   2010 ൽ വിവാഹിതരായ ഇവർക്ക് സിവ എന്ന മകൾ ജനിച്ചത് 2015ലായിരുന്നു. ധോണിയെ പോലെ തന്നെ കുഞ്ഞു സിവയ്ക്കും വലിയ ആരാധക പിന്തുണയാണുള്ളത്. സമൂഹ മാധ്യമങ്ങളിലും മറ്റും സജീവമായ സിവയ്ക്ക് മലയാളികൾക്കിടയിലും വലിയ ആരാധകപിന്തുണയുണ്ട്. മലയാളം പാട്ടുകൾ പാടിയാണ് സിവ മലയാളികളുടെ ഇഷ്ട താരമായത്.

   അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ധോണി നിലവിൽ ഐപിഎല്ലിൽ മാത്രമാണ് കളിക്കുന്നത്. ഈ വർഷം നടന്ന ഐപിഎല്ലിൽ കിരീടം ചൂടിയത് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ആയിരുന്നു. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തിയാണ് ധോണിയുടെ ചെന്നൈ ഐപിഎല്ലിൽ അവരുടെ നാലാം കിരീടം നേടിയത്. കിരീട നേട്ടത്തോടെ ധോണി വിരമിക്കുമോയെന്ന് ആരാധകർ കരുതിയെങ്കിലും ചെന്നൈയിൽ ആരാധകർക്ക് മുന്നിൽ കളിച്ചാകും താൻ വിരമിക്കുക എന്ന് ധോണി പ്രഖ്യാപിച്ചിരുന്നു.

   ഐപിഎല്ലിന് പിന്നാലെ യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ മെന്ററായി ധോണി ഉണ്ടായിരുന്നു. ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് കിരീടം നേടാൻ സഹായിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും, ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യത്തെ മത്സരത്തിൽ പാകിസ്ഥാനോടും രണ്ടാമത്തെ മത്സരത്തിൽ ന്യൂസിലൻഡിനോടും തോറ്റതോടെ ഇന്ത്യ സെമി യോഗ്യത നേടാൻ കഴിയാതെ പുറത്താവുകയായിരുന്നു.

   AB de Villiers| റോയൽ ചാലഞ്ചേഴ്സിനായി പാഡണിയാൻ ഇനിയില്ല; എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് എ ബി ഡിവില്ലിയേഴ്സ്

   കേപ്ടൗണ്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും (South Africa) ഐപിഎല്ലില്‍ (IPL) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (RCB) പ്രധാന ബാറ്ററുമായ എ ബി ഡിവില്ലിയേഴ്‌സ് (AB de Villiers) ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു (Retirement From All Forms of Cricket). സോഷ്യൽ മീഡിയയിലൂടെയാണ് 37കാരനായ താരം വിരമിക്കല്‍ വാര്‍ത്ത ആരാധകരെ അറിയിച്ചത്.

   2018 ല്‍ കരിയറില്‍ മികച്ച ഫോമില്‍ തുടരുന്ന സമയത്ത് എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ഡിവില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇപ്പോൾ ഐപിഎല്‍ ഉൾപ്പെടെയുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിലും ഇനി താന്‍ ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.

   കളിച്ചിരുന്ന കാലത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നും ലഭിച്ച പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നതായും താരം കുറിച്ചു. ഒപ്പം കളിച്ച എല്ലാ സഹതാരങ്ങള്‍ക്കും എതിര്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും ഫിസിയോ അടക്കമുള്ള എല്ലാ ജീവനക്കാര്‍ക്കും നന്ദി അറിയിക്കുന്നതായും ഡിവില്ലിയേഴ്‌സ് പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ബിബിഎൽ, ഐപിഎൽ തുടങ്ങിയ ടി20 ലീഗുകളിൽ വിലപ്പെട്ട താരമായിരുന്നു ഡിവില്ലിയേഴ്സ്.
   Published by:Naveen
   First published:
   )}