നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • CSK IPL 2021 training | സി.എസ്.കെ. പരിശീലനം: ആറ് സിക്സർ പറത്തിയ ധോണിയെ ക്ലീൻ ബൗൾഡ് ആക്കി ഹരിശങ്കർ റെഡ്ഡി

  CSK IPL 2021 training | സി.എസ്.കെ. പരിശീലനം: ആറ് സിക്സർ പറത്തിയ ധോണിയെ ക്ലീൻ ബൗൾഡ് ആക്കി ഹരിശങ്കർ റെഡ്ഡി

  ഇത്തവണത്തേത് ധോണിയുടെ അവസാനത്തെ ഐ പി എൽ ആകാനും സാധ്യതയുണ്ട്

  ധോണി

  ധോണി

  • Share this:
   ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) 14-ാം സീസൺ അടുത്ത മാസം 9ന് ആരംഭിക്കാനിരിക്കെ എല്ലാ ടീമുകളും പരിശീലനം ആരംഭിച്ചിരിക്കുന്നു. ചെന്നൈ ടീമാണ് ആദ്യം പരിശീലനം തുടങ്ങിയത്. മാർച്ച്‌ ആദ്യവാരം തന്നെ ആർ ടി-പി സി ആർ ടെസ്റ്റും ക്വാറന്റൈനും പൂർത്തിയാക്കി ഒട്ടുമിക്ക താരങ്ങളും പരിശീലനത്തിനിറങ്ങി. ധോണി, അമ്പാട്ടി രായുടു തുടങ്ങിയവർ പരിശീലന ക്യാമ്പിൽ സജീവമാണ്. അവസാന സീസണിൽ ടീമിൽ നിന്ന് വിട്ട് നിന്ന സുരേഷ് റെയ്നയും ഇന്നലെ മുതൽ ടീമിനൊപ്പമുണ്ട്.

   പരിശീലന ക്യാമ്പിൽ താരങ്ങൾ ടീമുകളായി തിരിഞ്ഞ് നടത്തിയ മത്സരത്തിലെ പ്രകടനത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ധോണി വെടിക്കെട്ട് പ്രകടനമാണ് കാഴവച്ചത്. 13 ഓവറോളം ബാറ്റ് ചെയ്ത ധോണി ആറ് വമ്പൻ സിക്സറുകളടക്കം അറുപതിലധികം റൺസ് നേടി. മത്സരത്തിൽ 22കാരനായ ഹരിശങ്കർ റെഡ്ഡിയുടെ പന്തിൽ ധോണി ക്ലീൻ ബൗൾഡ് ആവുകയും ചെയ്തു. സുന്ദരമായ ഒരു ഇൻസ്വിങ്ങറിലൂടെ ധോണിയുടെ ലെഗ് സ്റ്റമ്പാണ് താരം പിഴുതത്.

   സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ചെന്നൈ സൂപ്പർ കിങ്ങ്സ് ഈയിടെ നെറ്റ്സിൽ സിക്സറുകൾ പറത്തുന്ന ധോണിയുടെ വീഡിയോ ട്വിറ്ററിൽ പങ്കു വച്ചിരുന്നു. ആരാധകർ വളരെ ആവേശത്തോടെയാണ് വീഡിയോ സ്വീകരിച്ചത്. ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണി ഈയിടെ പുതിയ ലുക്കിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മൊട്ടത്തലയനായ ഒരു യോഗിയുടെ വേഷത്തിൽ വന്നാണ് ധോണി ഇത്തവണ ആരാധകരെ അമ്പരപ്പിച്ചത്. ഐ പി എല്ലിന് മുന്നോടിയായി സ്റ്റാർ സ്പോർട്സ് നിർമിച്ച പരസ്യത്തിനായാണ് ധോണി തല മൊട്ടയടിച്ചത്.

   ധോണിയുടെ പരിശീലനം ഒരാഴ്ച കഴിഞ്ഞപ്പോള്‍ വളരെ പ്രതീക്ഷ നല്‍കുന്നതാണെന്ന് സി എസ്‌ കെ ഫീല്‍ഡിങ് കോച്ച് അറിയിച്ചിരുന്നു. 40 വയസുള്ള ധോണി ഇപ്പോള്‍ സിക്‌സര്‍ പറത്തുന്നതുപോലെ ഈ പ്രായത്തിലുള്ള അധിക താരങ്ങള്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അവസാന സീസണിലെ ധോണിക്ക് ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞിരുന്നില്ല. താരത്തിന്റെ ബാറ്റിങ് പൊസിഷൻ താഴ്ന്നു പോകുന്നതിലും വിമർശനങ്ങൾ നേരിട്ടിരുന്നു. അവസാന സീസണിൽ 14 മത്സരങ്ങളിൽ നിന്നും 25 റൺസ് ശരാശരിയിൽ 200 റൺസ് നേടാനേ ധോണിക്ക് കഴിഞ്ഞിരുന്നുള്ളു.

   ഇത്തവണത്തേത് ധോണിയുടെ അവസാനത്തെ ഐ പി എൽ ആകാനും സാധ്യതയുണ്ട്. തികച്ചും നിക്ഷ്പക്ഷമായ ആറ് വേദികളിലാണ് ഈ സീസണിലെ ഐ പി എൽ മത്സരങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.

   English summary: Prior to Indian Premier League 14th season set to kickstart on April 9, the teams are active in their training sessions.  Dhoni smashes 6 sixes in intra- squad match at Chidambaram stadium. Dhoni was clean bowled by 22-year-old pacer Harishankar Reddy in a leg-stump
   Published by:user_57
   First published:
   )}