ചെന്നൈ: ഇന്ത്യന്‍ വിക്കറ്റ് കീപ്പറും മുന്‍ നായകനുമായ എംഎസ് ധോണി സ്റ്റംപ്സിനു പുറകിലുണ്ടെങ്കില്‍ ബാറ്റ്സ്മാന്മാര് ക്രീസ് വിടാന്‍ മടിക്കും. എന്നാല്‍ ബാറ്റ്സ്മാന്മാര് ക്രീസ് വിട്ടില്ലെങ്കില്‍ തന്നെ ബെയ്ല്‍സ് ഇളക്കുന്നത് പതിവാക്കിയിരിക്കുകയാണ് ധോണി. കഴിഞ്ഞ കുറച്ച് കാലമായി ധോണിയുടെ മിന്നല്‍ സ്റ്റംപിങ്ങുകള്‍ ക്രിക്കറ്റ് ലോകത്തെ പതവ് കാഴ്ചയാണ്.
ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഇത്തരത്തില്‍ രണ്ട് മിന്നല്‍ സ്റ്റപിങ്ങുകളായിരുന്നു ധോണി ചെയ്തത്. ബാറ്റ്സ്മാന്മാന് ബോള്‍ നേരിട്ട് കാല് കളത്തിലുറപ്പിക്കുന്ന ഇടവേളയിലായിരുന്നു ധോണി ബെയ്ല്‍സ് ഇളക്കുന്നത്. രവീന്ദ്ര ജഡേജ എറിഞ്ഞ 12 ാം ഓവറിലെമൂന്നാം പന്തിലായിരുന്നു ഈ കാഴ്ചയ്ക്ക് ചെപ്പോക്ക് ആദ്യം സാക്ഷ്യംവഹിച്ചത്.
Also Read: 'മത്സരത്തിനിടെ റെയ്നയുടെ വഴിമുടക്കി പന്ത്' കാര്യമൊക്കെ കൊള്ളാം ഈ കളി ധോണിയോട് വേണ്ടെന്ന് ആരാധകര്കളത്തിലെത്തിയ ക്രിസ് മോറിസായിരുന്നു ധോണിയുടെ ആദ്യത്തെ ഇര. നേരിട്ട ആദ്യ പന്തിലായിരുന്നു താരം പുറത്താകുന്നത്. പിന്നീട് ഈ ഓവറിലെ അഞ്ചാം പന്തില്‍ ശ്രേയസും ഇതേ രീതിയില്‍ പുറത്തായി. ഇത്തവണയും ബാറ്റ്സ്മാന് കാഴ്ചക്കാരന്റെ റോള്‍ മാത്രമായിരുന്നു ഇവിടെ ഉണ്ടായത്.
ധോണിയുടെ മിന്നല്‍ സ്റ്റംപിങ്ങ് കണ്ട് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സഹതാരങ്ങള്‍ വരെ തലയില്‍ കൈ വെയ്ക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.