മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി (MS Dhoni) കലശലായ മുട്ടുവേദനയെ തുടര്‍ന്ന് നാട്ടുവൈദ്യന്റെയടുത്ത് ചികിത്സക്കെത്തിയെന്ന് റിപ്പോര്‍ട്ട്. ധോണിയുടെ സ്വദേശമായ റാഞ്ചിയിലെ വന്ദന്‍ സിങ് എന്ന പ്രമുഖ വൈദ്യന്റെയടുത്താണ് അദ്ദേഹം ചികിത്സ തേടിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാലില്‍ പച്ചമരുന്നുകള്‍ ചേര്‍ത്ത് നല്കുന്ന വന്ദന്‍ സിങ്ങിന്റെ ചികിത്സാ രീതി റാഞ്ചിയിലും പരിസര പ്രദേശങ്ങളിലും പ്രസിദ്ധമാണ്. ധോനിയുടെ വീട്ടില്‍ നിന്ന് 70 കി.മീ അകലെ ലാപങ് പോലീസ് സ്റ്റേഷന് പരിസരത്തെ കാത്തിങ്കെല എന്ന സ്ഥലത്ത് ഒരു മരത്തിന് ചുവട്ടിലാണ് വന്ദന്‍ സിങ് രോഗികളെ ചികിത്സിക്കുന്നത്.
#MSDhoni @msdhoni gets treatment for knee in #Ranchi village, doctor sits under a tree . pic.twitter.com/ws5EJxwc6C
— Jayprakash MSDian 🥳🦁 (@ms_dhoni_077) July 1, 2022
ഇരു കാല്‍മുട്ടുകള്‍ക്കും വേദന അനുഭവപ്പെട്ടതോടെയാണ് ധോണി ഇവിടെ ചികിത്സയ്ക്കെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 40 രൂപയാണ് ഒരു ഡോസ് മരുന്നിന് ധോണി വൈദ്യര്‍ക്ക് നല്‍കുന്നത്.
ആദ്യം ചികിത്സക്കെത്തിയപ്പോള്‍ ധോണിയെ തനിക്ക് തിരിച്ചറിയാൻ സാധിച്ചില്ലെന്നും നാട്ടുകാരും ചില കുട്ടികളും വന്ന് ഫോട്ടോ എടുത്തപ്പോഴാണ് അറിയുന്നതെന്നും വൈദ്യൻ പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി, നാല് ദിവസം കൂടുമ്പോൾ ധോണി തന്റെ അടുക്കൽ എത്തുന്നുണ്ടെന്നും അടുത്ത ഡോസ് സ്വീകരിക്കുന്നതിന് അദ്ദേഹം എപ്പോൾ എത്തുമെന്ന് തനിക്ക് ഉറപ്പില്ലെന്നും വൈദ്യൻ പറഞ്ഞു. ധോണിയുടെ മാതാപിതാക്കളും ഇദ്ദേഹത്തിന്റെ പക്കല്‍ ചികിത്സക്കെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.