ന്യൂഡല്‍ഹി: തന്ത്രങ്ങളിലും കളിയുടെ ഗതി മനസിലാക്കുന്നതിലും ഏറ്റവും മികച്ച താരമെന്നും ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനുമെന്നാണ് ഇന്ത്യയുടെ സീനിയര്‍ താരം എംഎസ് ധോണി അറിയപ്പെടുന്നത്. ധോണി മാറി കോഹ്ലി ഇന്ത്യയുടെ നായകനായെങ്കിലും കോഹ്ലിക്കും ഇന്ത്യന്‍ ടീമിനും തന്ത്രങ്ങള്‍ പകുത്തുനല്കുന്നത് ധോണിയാണെന്നുമാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ധോണിയുടെ തീരുമാനങ്ങള്‍ പലപ്പോഴും തെറ്റിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്പിന്നര്‍ കുല്‍ദീപ് യാദവ്.
ധോണി നല്കുന്ന നിര്‍ദേശങ്ങള്‍ പലപ്പോഴും തെറ്റിയിട്ടുണ്ടെന്നാണ് കുല്‍ദീപ് പറയുന്നത്. കളത്തില്‍ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന താരമാണ് മുന്‍ നായകനെന്നും അദ്ദേഹം നല്കിയ പല നിര്‍ദേശങ്ങളും തെറ്റിയിട്ടുണ്ടെന്നും കുല്‍ദീപ് സിയറ്റ് ക്രിക്കറ്റ് റേറ്റിങ്ങ് അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് പറഞ്ഞത്.
Also Read: 'ഒടുവില്‍ ദാദയും പറഞ്ഞു' ലോകകപ്പില്‍ ഇന്ത്യ ഈ താരത്തെ മിസ് ചെയ്യുംധോണിയുടെ തീരുമാനങ്ങളെയും നിര്‍ദേശങ്ങളെയും എപ്പോഴെങ്കിലും ചോദ്യം ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് കുല്‍ദീപിന്റെ വെളിപ്പെടുത്തലുകള്‍. 'പലതവണ ധോണിയുടെ നിര്‍ദേശങ്ങള്‍ തെറ്റിയിട്ടുണ്ട്. പക്ഷേ അത് അദ്ദേഹത്തോട് പറയാന്‍ കഴിയില്ല' കുല്‍ദീപ് പറഞ്ഞു.
'ധോണി കൂടുതല്‍ സംസാരിക്കാത്തയാളാണ്. ഓവറുകള്‍ക്കിടയില്‍, അതും എന്തെങ്കിലും കാര്യം ചൂണ്ടിക്കാണിക്കാനുണ്ടെങ്കില്‍ മാത്രമാണ് ധോണി സംസാരിക്കാറുള്ളത്' കുല്‍ദീപ് വ്യക്തമാക്കി. ഐപിഎല്‍ ഫൈനലില്‍ ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്സ് മുംബൈ ഇന്ത്യന്‍സിനോട് ഒരു വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. സീസണില്‍ 416 റണ്‍സായിരുന്നു ധോണി സ്വന്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.