ജയ്പുര്‍: ഐപിഎല്ലില്‍ ഇന്നലെ നടന്ന ചെന്നൈ രാജസ്ഥാന് മത്സരം വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. അവസാന ഓവറിലെ നോബോള്‍ വിളിയും അംപയര്‍മാരുടെ മലക്കംമറിച്ചിലും ധോണിയുടെ രോഷപ്രകടനവുമെല്ലാം ചേര്‍ന്ന് സംഭവബഹുലമായിരുന്നു മത്സരം. ബെന്‍ സ്റ്റോക്സ് എറിഞ്ഞ ഈ ഓവറിന്റെ ആദ്യപന്ത് തന്നെ ജഡേജ സിക്സറടിച്ചാണ് തുടങ്ങിയത്. അതും നിലത്ത് വീണുകൊണ്ടടിച്ച സിക്സര്‍.
സിക്സ് അടിച്ച രവീന്ദ്ര ജഡേജ നിയന്ത്രണം നഷ്ടപ്പെട്ട് താഴെവീണപ്പോള്‍ പന്തെറിഞ്ഞ ബെന്‍ സ്റ്റോക്സും ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. ഈ സമയത്ത് ജഡേജയ്ക്കരികിലേക്ക് ഓടിയെത്തിയ ധോണി താരത്തിന്റെ ഹെല്‍മറ്റില്‍ ബാറ്റുകൊണ്ട് അടിച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്.
Also Read: 'വിരട്ടലും വിലപേശലും ഇവിടെവേണ്ട' ഗ്രൗണ്ടിലിറങ്ങി അംപയറുമായി തര്‍ക്കിച്ച ധോണിക്കെതിരെ ഇതിഹാസങ്ങള്‍
ജഡേജ ഷോട്ട് ഉതിര്‍ത്ത നിലത്ത് വീണെങ്കിലും ജയിക്കാന്‍ 18 റണ്‍സ് വേണ്ടിയിരുന്ന ഓവറില്‍ റണ്‍ നഷ്ടപ്പെടാതിരിക്കാന്‍ ധോണി ഓടുകയായിരുന്നു. ജഡേജയോട് എഴുനേറ്റ് ഓടാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ധോണിയുടെ ഓട്ടം. എന്നാല്‍ അതിര്‍ത്തി കടക്കുമെന്നുറപ്പായതോടെ ധോണി താരത്തെ അഭിനന്ദിക്കുകയായിരുന്നു.
സൂപ്പര്‍ സിക്സിന്റെ ആഹ്ലാദത്തില്‍ ധോണിയും ജഡേജയും കിടക്കുമ്പോള്‍ നിര്‍ണ്ണായകമായ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ സിക്സര്‍ വഴങ്ങേണ്ടി വന്നതിന്റെ നിരാശയിലായിരുന്നു ബൗളിങ് എന്‍ഡില്‍ സ്റ്റോക്സ് കിടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.