• HOME
  • »
  • NEWS
  • »
  • sports
  • »
  • MS Dhoni CSK| "ധോണി ഇല്ലാതെ ചെന്നൈയും ചെന്നൈ ഇല്ലാതെ ധോണിയുമില്ല"; 'തല'യെ വിടില്ലെന്ന് വ്യക്തമാക്കി എൻ ശ്രീനിവാസൻ

MS Dhoni CSK| "ധോണി ഇല്ലാതെ ചെന്നൈയും ചെന്നൈ ഇല്ലാതെ ധോണിയുമില്ല"; 'തല'യെ വിടില്ലെന്ന് വ്യക്തമാക്കി എൻ ശ്രീനിവാസൻ

അടുത്ത ഐപിഎല്ലിലും ചെന്നൈ ടീമിനൊപ്പം എം എസ് ധോണി ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഫ്രാഞ്ചൈസി ഉടമയും മുൻ ബിസിസിഐ അധ്യക്ഷനുമായ എൻ ശ്രീനിവാസൻ

N Srinivasan, MS Dhoni (Image: Twitter)

N Srinivasan, MS Dhoni (Image: Twitter)

  • Share this:
    അടുത്ത ഐപിഎല്ലിലും (IPL 2022) ചെന്നൈ ടീമിനൊപ്പം എം എസ് ധോണി (MS Dhoni) ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് (Chennai Super Kings) ഫ്രാഞ്ചൈസി ഉടമയും മുൻ ബിസിസിഐ (BCCI) അധ്യക്ഷനുമായ എൻ ശ്രീനിവാസൻ (N Srinivasan). ഐപിഎല്‍ കിരീടവുമായി തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശ്രീനിവാസൻ ഇക്കാര്യം വ്യക്തമാക്കിയത്.

    ധോണിയില്ലാതെ ചെന്നൈയും ചെന്നൈ ഇല്ലാതെ ധോണിയുമില്ല എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ടീമിന്റെ ക്യാപ്റ്റനായ ധോണിയെ വിടാൻ ചെന്നെ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. ഐപിഎല്ലില്‍ അടുത്ത സീസണില്‍ എത്ര കളിക്കാരെ നിലനിര്‍ത്താനാവുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. തമിഴ്നാട്ടില്‍ നിന്ന് ഒറ്റ കളിക്കാരന്‍ പോലും ചെന്നൈ ടീമില്‍ ഇല്ലെന്ന വിമര്‍ശനത്തോടും ശ്രീനിവാസന്‍ പ്രതികരിച്ചു.

    തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ ഭാഗമായ 13 കളിക്കാർ ഐപിഎല്ലിൽ വിവിധ ടീമുകളിലും ഇതിൽ ചില താരങ്ങൾ ഇന്ത്യൻ ടീമിനായും കളിക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ മാത്രമല്ല സംസ്ഥാനത്തിന് പുറത്തും ഇന്ന് ലീഗിന് കണികളുണ്ട്. വരുംവർഷങ്ങളിൽ അത് കൂടുതല്‍ കരുത്താര്‍ജ്ജിക്കും. ടി20 ലോകകപ്പിനുശേഷം ധോണി ചെന്നൈയില്‍ തിരിച്ചെത്തിയാലെ ഐപിഎല്‍ കിരീടം നേടിയതിന്‍റെ ആഘോഷം നടത്തുകയുള്ളൂവെന്നും ശ്രീനിവാസന്‍ പറഞ്ഞു. ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ ഉപദേശകനാണ് ധോണി. ടൂര്‍ണമെന്റിനുശേഷം ധോണി ചെന്നൈയിലെത്തി എം എ ചിദംബരം സ്റ്റേഡിയത്തില്‍ വെച്ച് നടത്തുന്ന വിജയാഘോഷ ചടങ്ങില്‍ ഐപിഎല്‍ കിരീടം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് സമ്മാനിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

    Also read- MS Dhoni | ഒരങ്കത്തിന് കൂടിയുള്ള ബാല്യമുണ്ട്; ധോണി അടുത്ത ഐപിഎല്ലിലും ചെന്നൈക്കായി കളിക്കണമെന്ന് സെവാഗ്

    തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ബോര്‍ഡ് അംഗം കൂടിയായ ശ്രീനിവാസന്‍ ഐപിഎല്‍ കിരീടം ക്ഷേത്രിത്തില്‍ പൂജിച്ചശേഷമാണ് മടങ്ങിയത്. ശ്രീനവാസന്‍റെ മകളും തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായ രൂപ ഗുരുനാഥ്, ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥനും ശ്രീനവാസനൊപ്പമുണ്ടായിരുന്നു.

    ഐപിഎൽ ഫൈനലിൽ (IPL 2021 Final) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് തോൽപ്പിച്ചാണ് എം എസ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സംഘം ചാമ്പ്യന്മാരായത്. കഴിഞ്ഞ തവണ യുഎഇയിൽ നടന്ന ഐപിഎല്ലിൽ ഏഴാം സ്ഥാനത്താവുകയും തുടർന്ന് ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ചെന്നൈ പ്ലേഓഫ് യോഗ്യത നേടാതെ പുറത്താവുകയും ചെയ്തിടത്ത് നിന്നും ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഇത്തവണ കിരീടം നേടിയത്.

    Also read- T20 World Cup |'മെന്റര്‍ സിംഗ്' ധോണി ഇന്ത്യന്‍ ക്യാമ്പിനൊപ്പം ചേര്‍ന്നു; ഇന്ത്യന്‍ ടീം ആവേശത്തില്‍

    ഇത്തവണത്തെ ഐപിഎല്‍ സീസണോടെ ധോണി ക്രിക്കറ്റ് പൂര്‍ണ്ണമായും മതിയാക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ച് അടുത്ത സീസണില്‍ സിഎസ്‌കെയുടെ ഉപദേഷ്ടാവായി ധോണി തുടരുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, അടുത്ത സീസണില്‍ ചെന്നൈയിലെ സ്വന്തം ഗ്രൗണ്ടില്‍ തന്നെ കളിക്കുന്നത് ആരാധകര്‍ക്ക് കാണാനാകുമെന്ന് ധോണി വ്യക്തമാക്കിയിട്ടുണ്ട്.
    Published by:Naveen
    First published: