• HOME
  • »
  • NEWS
  • »
  • sports
  • »
  • 'ശിശുദിനത്തിലെ വൈറല്‍ കാഴ്ച'; കാര്‍ നിര്‍ത്തി കുഞ്ഞാരാധകനൊപ്പം മഹി

'ശിശുദിനത്തിലെ വൈറല്‍ കാഴ്ച'; കാര്‍ നിര്‍ത്തി കുഞ്ഞാരാധകനൊപ്പം മഹി

  • Share this:
    ന്യൂഡല്‍ഹി: നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരാള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാകും. വലുപ്പ ചെറുപ്പം നോക്കാതെ ലോകത്തിന്റെ ഏത് കോണിലെത്തിയാലും ആരാധകര്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന താരവുമാണ് മഹി. നേരത്തെ ഏകദിനത്തിനായി തിരുവനന്തപുരത്തെത്തിയപ്പോള്‍ തന്നെ കാണാനെത്തിയ ഭിന്നശേഷിക്കാരനായ കുട്ടിയെ കാണാന്‍ എത്തിയ ധോണിയുടെ ദൃശ്യങ്ങള്‍ വൈറലായി മാറിയിരുന്നു.

    ഇപ്പോഴിതാ ശിശുദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ മഹിയുടെ മറ്റൊരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാറില്‍ നിന്നും തന്നെ കാണാനെത്തിയ കുഞ്ഞാരാധകനോട് സംസാരിക്കുന്ന ഇന്ത്യന്‍ നായകന്‍ വീഡിയോയുടെ അവസാനം കുട്ടിക്ക് കൈയ്യും നല്‍കി പോകുന്നതാണ് വീഡിയോയിലെ ദൃശ്യം. ധോണി ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

    'ഇത് തല സ്‌റ്റൈല്‍'; കബഡിയിലും ഒരു കൈ നോക്കി ധോണി

    മുന്‍ ഇന്ത്യന്‍ നായകനായ ധോണി വിന്‍ഡീസിനും ഓസീസിനുമെതിരായ ടി ട്വന്റി പരമ്പരക്കുള്ള ടീമില്‍ നിന്ന ഒഴിവാക്കപ്പെട്ടിരുന്നു. ഓസീസ് പര്യടനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം ടി 20യും ടെസ്റ്റ് പരമ്പരയും കഴിഞ്ഞശേഷമാകും മഹി ചേരുക. 10,000 റണ്‍സ് തികയ്ക്കുന്ന ലോകത്തെ പതിമൂന്നാമത്തെയും ഇന്ത്യയിലെ അഞ്ചാമത്തെയും താരമായ ധോണി ബാറ്റിങ്ങ് പ്രകടനത്തിന്റെ പേരില്‍ അടുത്തകാലത്തായി വിമര്‍ശനങ്ങള്‍ക്കിരയായിരുന്നു.

    'ടെക്‌സ്റ്റ് മെസേജിലൂടെ സൂപ്പര്‍ താരത്തെ കൊല്‍ക്കത്ത ഒഴിവാക്കി'; സീസണിലുണ്ടാകില്ലെന്ന് താരം


    ഇതിനു പിന്നാലെ താരം ടി 20 ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടത് ചര്‍ച്ചയായിരുന്നെങ്കിലും അത് വിശ്രമം മാത്രമാണെന്നായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രതികരണം. അടുത്ത ടി 20 ലോകകപ്പ് മുന്‍ നിര്‍ത്തി ടീമിനെ തെരഞ്ഞെടുക്കുന്നെന്നായിരുന്നു ആ സമയത്തെ സെലക്ടര്‍മാരുടെ പ്രതികരണം.

    First published: