നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ക്രിക്കറ്റ് കളിക്കാനാണ് വന്നിരിക്കുന്നത്, മഹാഭാരത യുദ്ധത്തിനല്ല' ധോണിയുടെ ഗ്ലൗസിനെതിരെ പാക് മന്ത്രി

  'ക്രിക്കറ്റ് കളിക്കാനാണ് വന്നിരിക്കുന്നത്, മഹാഭാരത യുദ്ധത്തിനല്ല' ധോണിയുടെ ഗ്ലൗസിനെതിരെ പാക് മന്ത്രി

  'ഒരു വിഭാഗം ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് യുദ്ധക്കൊതിയാണ്'

  dhoni

  dhoni

  • News18
  • Last Updated :
  • Share this:
   സതാംപ്ടണ്‍: ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി ധരിച്ച ഗ്ലൗ വിവാദമാകുന്നതിനിടെ വിഷയം ചര്‍ച്ച ചെയ്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ പാക് മന്ത്രി. ക്രിക്കറ്റ് കളിക്കാനാണ് ധോണി ഇംഗ്ലണ്ടില്‍ എത്തിയിരിക്കുന്നതെന്നും അല്ലാതെ മഹാഭാരത യുദ്ധത്തിനല്ലെന്നും പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു. ഒരു മാധ്യമത്തിലെ ചര്‍ച്ച ഷെയര്‍ ചെയ്താണ് മന്ത്രിയുടെ ട്വീറ്റ്.

   നേരത്തെ ധോണിയോട് ഗ്ലൗ മാറ്റാന്‍ ആവശ്യപ്പെടണമെന്ന് ബിസിസിസിഐയോട് ഐസിസി പറഞ്ഞിരുന്നു. ഇതേ സാഹചര്യത്തില്‍ തന്നെയാണ് ഫവാദ് ചൗധരിയുടെ ട്വീറ്റും ചര്‍ച്ചയാകുന്നത്. 'ക്രിക്കറ്റ് കളിക്കാനാണ് ധോണി ഇംഗ്ലണ്ടില്‍ എത്തിയിരിക്കുന്നതെന്നും അല്ലാതെ മഹാഭാരത യുദ്ധത്തിനല്ല. എന്ത് വിഡ്ഢിത്തമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുന്നത്. ഒരു വിഭാഗം ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് യുദ്ധക്കൊതിയാണ്. ഇവരെ സിറിയയിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ റുവാണ്ടയിലേക്കോ അയക്കണം' ചൗധരി ട്വീറ്റ് ചെയ്തു.   Also Read: ബ്രിസ്റ്റോളില്‍ ഇന്ന് ഏഷ്യന്‍ പോരാട്ടം; ശ്രീലങ്കയും പാകിസ്ഥാനും നേര്‍ക്കുനേര്‍

   നേരത്തെ ഐസിസിയുടെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോങ്ങാണ് ഗ്ലൗവിലെ സൈനിക ചിഹ്നങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. ബുധനാഴ്ച നടന്ന മത്സരത്തില്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ബലിദാന്‍ ബാഡ്ജ് പതിച്ച ഗ്ലൗസുമായായിരുന്നു ധോണി കളത്തിലിറങ്ങിയത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ആരാധകര്‍ ധോണിയ്ക്ക് സൈനികരോടുള്ള ബഹുമാനമാണിതെന്ന വാദവുമായി രംഗത്തെത്തിയിരുന്നു.

   ഐസിസി ടൂര്‍ണമെന്റുകളില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും ഉപകരണങ്ങളിലും മതം, രാഷ്ട്രീയം, വര്‍ഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകരുതെന്ന നിയമമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ധോണിയുടെ ഗ്ലൗസിലെ സൈനിക ചിഹ്നങ്ങള്‍ ഒഴിവാക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്.

   First published:
   )}