ഇന്ത്യ സെമിയില്‍ പുറത്താകുന്നത് തുടര്‍ച്ചയായ രണ്ടാം തവണ; രണ്ട് മത്സരത്തിലും ധോണി റണ്‍ഔട്ട്

ലോകകപ്പ് സെമിഫൈനലുകളില്‍ രണ്ട് തവണ റണ്‍ഔട്ടായ ഏകതാരവും എംഎസ് ധോണി തന്നെയാണ്

news18
Updated: July 10, 2019, 8:04 PM IST
ഇന്ത്യ സെമിയില്‍ പുറത്താകുന്നത് തുടര്‍ച്ചയായ രണ്ടാം തവണ; രണ്ട് മത്സരത്തിലും ധോണി റണ്‍ഔട്ട്
dhoni
  • News18
  • Last Updated: July 10, 2019, 8:04 PM IST
  • Share this:
മാഞ്ചസ്റ്റര്‍: തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ലോകകപ്പിന്റെ സെമി ഫൈനലില്‍ തോറ്റ് പുറത്താകുന്നത്. കഴിഞ്ഞ തവണ ഓസീസിനോട് 95 റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. അന്ന് ഇന്ത്യന്‍ നായകനായിരുന്ന എംഎസ് ധോണി റണ്‍ഔട്ടിന്റെ രൂപത്തിലാണ് മത്സരത്തില്‍ പുറത്താകുന്നത്. ഇന്ന് ന്യൂസീലന്‍ഡിനെതിരായ മത്സരത്തിലും ധോണി റണ്‍ഔട്ടായാണ് മടങ്ങിയത്.

ലോകകപ്പ് സെമിഫൈനലുകളില്‍ രണ്ട് തവണ റണ്‍ഔട്ടായ ഏകതാരവും എംഎസ് ധോണി തന്നെയാണ്. അന്ന് 65 പന്തില്‍ 65 റണ്‍സുമായായിരുന്നു ധോണി പുറത്താകുന്നത്. മാക്‌സ്‌വെല്ലായിരുന്നു വിക്കറ്റിന്റെ പിന്നില്‍. 329 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ സ്‌കോര്‍ 231 ല്‍ നില്‍ക്കെയാണ് ഏഴാമനായി ധോണി മടങ്ങുന്നത്. ഇതിനു പിന്നാലെ ഇന്ത്യ 233 ന് ടീം ഓള്‍ഔട്ടാവുകയും ചെയ്തു.

Also Read: ICC World cup 2019: നിരാശ ബാക്കി; പാഴായത് ജഡേജയുടെ ഒറ്റയാൾ പോരാട്ടം

ഇന്ന് കിവീസിനെതിരായ മത്സരത്തില്‍ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 72 പന്തില്‍ 50 റണ്‍സുമായാണ് ധോണി റണ്‍ഔട്ടായത്. മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ നേരിട്ടുള്ള ത്രോയിലാണ് ധോണി പുറത്താകുന്നത്. സ്‌കോര്‍ബോര്‍ഡ് 216 റണ്‍സില്‍ എത്തിനില്‍ക്കെ എട്ടാമനായി ധോണി പുറത്തായതോടെ ഇന്ത്യയുടെ ജയപ്രതീക്ഷകളും അവസാനിക്കുകയായിരുന്നു. 221 റണ്‍സിനാണ് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചത്.

First published: July 10, 2019, 8:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading