IPL 2022 |'ധോണിക്ക് അവന്റെ മൂല്യമറിയാം, ചെന്നൈയുടെ അടുത്ത നായകന് അവന് തന്നെ': റോബിന് ഉത്തപ്പ
IPL 2022 |'ധോണിക്ക് അവന്റെ മൂല്യമറിയാം, ചെന്നൈയുടെ അടുത്ത നായകന് അവന് തന്നെ': റോബിന് ഉത്തപ്പ
അടുത്ത നായകന് അര്‍ഹമായ പരിഗണന നല്‍കുന്നതിനാണ് അവര്‍ ആ താരത്തെ കൂടുതല്‍ പ്രതിഫലം നല്കി ഒന്നാം നമ്പര്‍ കളിക്കാരനായി നിലനിര്‍ത്തിയതെന്നും ഉത്തപ്പ പറഞ്ഞു.
Robin Uthappa
Last Updated :
Share this:
ഐപിഎല്‍ 2022(IPL 2022) സീസണിനു മുന്നോടിയായി വിവിധ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നാല് കളിക്കാരെ ടീമില്‍ നിലനിര്‍ത്താം എന്നായിരുന്നു ചട്ടം. ചെന്നൈ സൂപ്പര്‍ കിംഗ്സും, മുംബൈ ഇന്ത്യന്‍സും, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സും നാല് താരങ്ങളെ നിലനിര്‍ത്തി. എന്നാല്‍ ബാംഗ്ലൂരും രാജസ്ഥാനും ഹൈദരാബാദും മൂന്ന് താരങ്ങളെയാണ് നിലനിര്‍ത്തിയത്. രണ്ട് കളിക്കാരെ മാത്രമാണ് പഞ്ചാബ് കിംഗ്സ് നിലനിര്‍ത്തിയത്.
നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ്(Chennai Super Kings) നിലനിര്‍ത്തിയിട്ടുള്ളത് നാലു പേരെയാണ്. എന്നാല്‍ ആദ്യത്തെയാള്‍ ഇതിഹാസ നായകന് എംഎസ് ധോണിയായിരുന്നില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ധോണിക്കു പകരം സിഎസ്കെ ആദ്യം നിലനിര്‍ത്താന്‍ തീരുമാനിച്ചത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയാണ്(Ravindra Jadeja). ഇതോടെ ഏറ്റവുമുയര്‍ന്ന പ്രതിഫലവും ലഭിക്കുന്നത് ജഡേജയ്ക്കാണ്. 16 കോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. രണ്ടാമതായി നിലനിര്‍ത്തിയ ധോണിക്കാവട്ടെ 12 കോടിയാണ് ലഭിക്കുക.
എന്തുകൊണ്ടാണ് ധോണിയെക്കാള്‍ കൂടുതല്‍ ജഡേജയ്ക്ക് പ്രതിഫലം ലഭിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് കഴിഞ്ഞ സീസണില്‍ ചെന്നൈയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റോബിന് ഉത്തപ്പ(Robin Uthappa). രവീന്ദ്ര ജഡേജയുടെ മൂല്യം ധോണിക്ക് അറിയാവുന്നതുകൊണ്ടാണ് അദ്ദേഹത്തിന് കൂടുതല്‍ പ്രതഫിലം ലഭിച്ചതെന്ന് ഉത്തപ്പ സ്റ്റാര്‍ സ്പോര്‍ട്സിന്റെ ടോക് ഷോയില്‍ പറഞ്ഞു.
സിഎസ്കെ ജഡേജയെ ആദ്യം നിലനിര്‍ത്തിയതിനു പിന്നില്‍ ധോണിയായിരിക്കുമെന്നു തനിക്കുറപ്പുണ്ടെന്നു ഉത്തപ്പ പറഞ്ഞു. 'ഇതു ചെയ്തത് ധോണിയായിരിക്കുമെന്നു എനിക്കുറപ്പാണ്. സിഎസ്കെയില്‍ ജഡേജയുടെ മൂല്യമെന്താണെന്നു അദ്ദേഹത്തിനറിയാം. എംഎസ് ധോണി വിരമിച്ചാല്‍ ഭാവിയില്‍ സിഎസ്കെ ടീമിനെ നയിക്കാന്‍ പോവുന്നവരില്‍ ഒരാള്‍ കൂടിയായിരിക്കും ജഡേജയെന്നാണ് ഞാന്‍ കരുതുന്നത്. അര്‍ഹതപ്പെട്ടതു തന്നെയാണ് ഇപ്പോള്‍ ആദ്യം നിലനിര്‍ത്തിയതിലൂടെ സിഎസ്കെ നല്‍കിയിരിക്കുന്നത്'- ഉത്തപ്പ പറഞ്ഞു.
രാജസ്ഥാന് റോയല്‍സിനു വേണ്ടി കളിച്ചുകൊണ്ടായിരുന്നു ജഡേജ ഐപിഎല്ലില്‍ തുടങ്ങിയത്. 2011ല്‍ അദ്ദേഹം കൊച്ചി ടസ്കേഴ്സ് കേരളയുടെ ഭാഗമായി. 2012ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയതോടെ ജഡേജയുടെ കരിയര്‍ മറ്റൊരു തലത്തിലേക്കുയര്‍ന്നു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലേക്കു അദ്ദേഹം വളരുന്നത് സിഎസ്കെയില്‍ വച്ചാണ്.
അടുത്ത നായകന് അര്‍ഹമായ പരിഗണന നല്‍കുന്നതിനാണ് അവര്‍ ജഡേജയ്ക്ക് കൂടുതല്‍ പ്രതിഫലം നല്കി ഒന്നാം നമ്പര്‍ കളിക്കാരനായി നിലനിര്‍ത്തിയതെന്നും ഉത്തപ്പ പറഞ്ഞു. അടുത്ത സീസണോടെ ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ചെന്നൈയില്‍ അവസാന ഐപിഎല്‍ മത്സരം കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ധോണി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതോടെ ജഡേജയാകും ആ സാഥനത്തെത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ സീസണില്‍ ചെന്നൈയെ കിരീടത്തിലേക്ക് നയിച്ചെങ്കിലും ബാറ്ററെന്ന നിലയില്‍ ധോണിയില്‍ നിന്ന് മികച്ച പ്രകടനങ്ങളൊന്നുമുണ്ടായിരുന്നില്ല. എങ്കിലും നായകനെന്ന നിലയില്‍ മികവു കാട്ടിയ ധോണി 2020 സീസണിലെ ഏഴാം സ്ഥാനത്തു നിന്നും ചെന്നൈയെ കഴിഞ്ഞ തവണ നാലാം കിരീടത്തിലേക്ക് നയിച്ചിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.