• HOME
  • »
  • NEWS
  • »
  • sports
  • »
  • മൈതാനത്തിറങ്ങി അംപയർമാരോട് തർക്കിച്ചതിന് ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ; 'ക്യാപ്റ്റൻ കൂളിന്' ലഭിച്ചത് ചെറിയ ശിക്ഷ

മൈതാനത്തിറങ്ങി അംപയർമാരോട് തർക്കിച്ചതിന് ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ; 'ക്യാപ്റ്റൻ കൂളിന്' ലഭിച്ചത് ചെറിയ ശിക്ഷ

ഐപിഎൽ നിയമാവലി പ്രകാരം ലെവൽ രണ്ട് വിഭാഗത്തിൽപ്പെടുന്ന കുറ്റമാണ് ധോണി ചെയ്തതെന്ന് അധികൃതർ

ധോണി മത്സരത്തിനിടെ അംപയര്‍മാരോട് തർക്കിക്കുന്നു

ധോണി മത്സരത്തിനിടെ അംപയര്‍മാരോട് തർക്കിക്കുന്നു

  • News18
  • Last Updated :
  • Share this:
    ജയ്പൂർ: അംപയർമാരുടെ തീരുമാനത്തിൽ ക്ഷുഭിതനായി മൈതാനത്തിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴയായി ഈടാക്കുക. ഐപിഎൽ നിയമാവലി പ്രകാരം ലെവൽ രണ്ട് വിഭാഗത്തിൽപ്പെടുന്ന കുറ്റമാണ് ധോണി ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി. കളിയുടെ അന്തസിനു നിരക്കാത്ത പ്രവർത്തിയാണ് തന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ധോണി അംഗീകരിച്ചതോടെ ഈ കുറ്റത്തിനുള്ള ഏറ്റവും ചെറിയ ശിക്ഷയായ 50 ശതമാനം മാച്ച് ഫീ പിഴ വിധിക്കുകയായിരുന്നു. ധോണിയിൽനിന്ന് ഇത്തരമൊരു പിഴവ് ആദ്യമായാണ് സംഭവിച്ചതെന്നതും ശിക്ഷ ലഘുവാക്കാൻ കാരണമായി.

    ചെന്നൈ ഇന്നിങ്സിലെ അവസാന ഓവറിൽ ബെൻ സ്റ്റോക്സിന്റെ പന്തിൽ ധോണി പുറത്തായതിനു പിന്നാലെയാണ് നടപടിക്ക് കാരണമായ സംഭവം. രവീന്ദ്ര ജഡേജയും നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ധോണിക്കു പകരമെത്തിയ മിച്ചൽ സാന്റ്നറുമാണ് ഉണ്ടായിരുന്നത്. ചെന്നൈയ്ക്ക് വിജയിക്കാൻ വേണ്ടത് മൂന്നു പന്തിൽ എട്ടു റൺസായിരുന്നു. ഓവറിലെ നാലാം പന്ത് ബെൻ സ്റ്റോക്സ് എറിഞ്ഞതിനു പിന്നാലെ അംപയർ ഉല്ലാസ് ഗാന്ധെ നോബോളാണെന്ന് അടയാളം കാട്ടി. എന്നാൽ ലെഗ് അംപയറുടെ നിർദ്ദേശപ്രകാരം അദ്ദേഹം ഈ തീരുമാനം മാറ്റി. ഈ പന്തിൽ ജഡേജ–സാന്റ്നർ സഖ്യം ഡബിൾ ഓടിയെടുത്തു. ആദ്യം നോബോളെന്ന് വിളിച്ച തീരുമാനം തിരുത്തിയ അംപയറുടെ നടപടിക്കെതിരെ ക്രീസിൽനിന്ന രവീന്ദ്ര ജഡേജ തർക്കിച്ചു. നോബോൾ തീരുമാനത്തിൽ അംപയർ ഉറച്ചുനിന്നിരുന്നെങ്കിൽ ചെന്നൈയുടെ വിജയലക്ഷ്യം മൂന്നു പന്തിൽ അഞ്ചു റൺസായി കുറയുമായിരുന്നു. മാത്രമല്ല, ഒരു ഫ്രീഹിറ്റും ലഭിക്കുമായിരുന്നു.



    ജഡേജ പ്രതിഷേധിച്ചതോടെ ഉല്ലാസ് ഗാന്ധെയും ലെഗ് അംപയർ ഓക്സെൻഫോർഡും കൂടിയാലോചിച്ചു. പന്ത് നോബോളല്ലെന്ന തീരുമാനത്തിൽ ഇരുവരും ഉറച്ചുനിന്നു. ഇതോടെ ക്ഷുഭിതനായ ധോണി മൈതാനത്തേക്ക് എത്തി. അംപയർ ആദ്യം വിളിച്ച സാഹചര്യത്തിൽ നോബോൾ നൽകണമെന്നായിരുന്നു ആവശ്യം. പക്ഷേ അംപയർ അനുവദിച്ചില്ല. കുറച്ചുനേരം അംപയറിനു നേരെ കൈചൂണ്ടി സംസാരിച്ചശേഷമാണ് ധോണി മടങ്ങിയത്. അവസാന പന്തിൽ സിക്സ് നേടിയ സാന്റ്നർ ചെന്നൈയ്ക്ക് സീസണിലെ ആറാം ജയം സമ്മാനിക്കുകയും ചെയ്തു. ധോണിയുടെ നടപടിക്കെതികെ മുതിർന്ന താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
    First published: