ലോകകപ്പിനു ശേഷം ധോണി വിരമിക്കുമെന്ന് സൂചന

നേരത്തെ 2014 ല്‍ ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

news18
Updated: July 3, 2019, 2:48 PM IST
ലോകകപ്പിനു ശേഷം ധോണി വിരമിക്കുമെന്ന് സൂചന
dhoni
  • News18
  • Last Updated: July 3, 2019, 2:48 PM IST
  • Share this:
മുംബൈ: ഇംഗ്ലണ്ട് ലോകകപ്പിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും സീനിയര്‍ താരവുമായ എംഎസ് ധോണി വിരമിക്കുമെന്ന് സൂചന. ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പ്രവേശിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ എംഎസ്ഡിയുടെ അവസാന മത്സരമായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിസിസിഐ വൃത്തങ്ങള ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ധോണി വിരമിച്ചേക്കും എന്ന വാര്‍ത്ത പുറത്തുവിട്ടത്.

ലോകകപ്പില്‍ ധോണിയുടെ പ്രകടനത്തിനെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമാകവേയാണ് താരം വിരമിച്ചേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നത്. മത്സരത്തില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലെ താരത്തിന്റെ പിഴവുകള്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Also Read: ലോകകപ്പ് റിസര്‍വ് പട്ടികയിലുണ്ടായിട്ടും അവഗണന; അമ്പാട്ടി റായുഡു വിരമിക്കല്‍ പ്രഖ്യാപിച്ചു



ബാറ്റിങ്ങില്‍ ധോണിയുടെ മെല്ലെപ്പോക്കിനെതിരെ സച്ചിനും ഗാംഗുലിയും ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ധോണിയെ പിന്തുണച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നേരത്തെ 2014 ല്‍ ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

First published: July 3, 2019, 2:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading