ധോണി ശരിക്കും വയസനായോ? പുതിയ ലുക്കിൽ ഞെട്ടിത്തരിച്ച് ആരാധകർ

MS Dhoni new look | 40 വയസുള്ള ഷാഹിദ് അഫ്രിദിയെയും 38 വയസുള്ളഎംഎസ് ധോണിയെയും കണ്ടാൽ ആരായാലും മൂക്കത്ത് വിരൽവെച്ചുപോകും...

News18 Malayalam | news18-malayalam
Updated: May 10, 2020, 3:05 PM IST
ധോണി ശരിക്കും വയസനായോ? പുതിയ ലുക്കിൽ ഞെട്ടിത്തരിച്ച് ആരാധകർ
Dhoni-Afridi
  • Share this:
ഒന്നര ദശാബ്ദത്തിലേറെയായി ഇന്ത്യൻ ക്രിക്കറ്റിലെ ഹീറോയായിരുന്നു മഹിന്ദ്ര സിങ് ധോണി. എന്നാൽ പ്രായം തളർത്തിയതോടെ ധോണി ഇന്ത്യൻ ടീമിൽ സ്ഥിരസാനിദ്ധ്യമല്ലാതായി. ഇപ്പോഴും വിരമിച്ചിട്ടില്ലാത്ത ധോണി ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിൽ കളിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതിനിടെ ധോണി കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിൽ താരത്തിന്‍റെ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ലോക്ക്ഡൌണിൽ വീട്ടിൽ കുടുങ്ങിയ ധോണിയെ കണ്ടാൽ 15 വയസ് കൂടുതൽ തോന്നിക്കുന്നുവെന്നാണ് ഒരു ആരാധകൻ കമന്‍റ് ചെയ്തത്.

തന്റെ മകളായ സിവയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലെ ഒരു പോസ്റ്റിൽ, 38-കാരനായ ധോണിയുടെ പുതിയ രൂപമാണ് സോഷ്യൽ മീഡിയയിൽ രസകരമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
 
View this post on Instagram
 

#runninglife post sunset !


A post shared by ZIVA SINGH DHONI (@ziva_singh_dhoni) on

ചിത്രത്തിൽ നരച്ച താടിയുള്ള ധോണിയുടെ രൂപമാണ് ആരാധകരെ അമ്പരപ്പെടുത്തുന്നത്. ക്രിക്കറ്റ് അനലിസ്റ്റ് അയാസ് മേമൻ പിന്നീട് ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു, 'അത് യഥാർത്ഥമാണോ അതോ ഫോട്ടോഷോപ്പ് ചെയ്തതാണോ? സംശയം തോന്നിയ ആരാധകരും ട്വിറ്ററിൽ അയാസ് മേമനൊപ്പം കൂടിയതോടെ രസകരമായ ട്വീറ്റുകൾ വന്നു.


കഴിഞ്ഞ വർഷം നടന്ന ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡിനോട് ഇന്ത്യ സെമി ഫൈനൽ തോറ്റതിന് ശേഷം ധോണിയുടെ അന്താരാഷ്ട്ര ഭാവി ഒരു പ്രധാന ചർച്ചാ വിഷയമാണ്.


ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) ചെന്നൈ സൂപ്പർ കിംഗ്സിനുവേണ്ടി (സി‌എസ്‌കെ) കളിച്ചുകൊണ്ട് ഈ വേനൽക്കാലത്ത് ക്രിക്കറ്റിലേക്ക് മടങ്ങാൻ അദ്ദേഹം തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. എന്നാൽ കോവിഡ് വ്യാപിച്ചതോടെ ഐപിഎൽ അനിശ്ചിതത്വത്തിലാകുകയും ധോണിയുടെ തിരിച്ചുവരവ് നീളുകയും ചെയ്തിരിക്കുന്നു.
TRENDING:Triple Drug Terapy | മൂന്നു മരുന്നുകൾ ചേർത്തുള്ള ചികിത്സ കോവിഡ് പ്രതിരോധത്തിൽ പുതിയ പ്രതീക്ഷയാകുന്നു [NEWS]കുഞ്ഞിരാമായണം ഒരു 'ഹൊറർ' ചിത്രമായിരുന്നെങ്കിലോ? വൈറലായി പുതിയ ട്രെയിലര്‍ [NEWS]'രാഷ്ട്രീയ ജീവിതത്തിന് അടിത്തറ പാകിയത് അമ്മ പകർന്നു തന്ന ആത്മബലം'; മാതൃദിനത്തിൽ അമ്മയെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി [NEWS]

First published: May 10, 2020, 3:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading