നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • MS Dhoni | ഐപിഎല്ലിൽ തുടർന്ന് കളിക്കണോ, ആലോചിക്കാം; തിടുക്കമില്ല - ധോണി

    MS Dhoni | ഐപിഎല്ലിൽ തുടർന്ന് കളിക്കണോ, ആലോചിക്കാം; തിടുക്കമില്ല - ധോണി

    അടുത്ത സീസണിൽ ഐപിഎല്ലിൽ വലിയ അഴിച്ചുപണികൾ നടക്കുമെന്നതിനാൽ ടീമിന് ഗുണകരമാകുന്ന തീരുമാനമാകും താൻ സ്വീകരിക്കുകയെന്ന് ധോണി നേരത്തെ വ്യക്തമാക്കിയിരുന്നു.

    Image: CSK, Twitter

    Image: CSK, Twitter

    • Share this:
      ഐപിഎല്ലില്‍ (IPL 2022) അടുത്ത സീസണിലും കളിക്കണമോ വെണ്ടയോ എന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് (Chennai Super Kings) ക്യാപ്റ്റൻ എം എസ് ധോണി (MS Dhoni). അടുത്ത സീസണിൽ കളിക്കുന്ന കാര്യത്തിൽ തിടുക്കത്തില്‍ തീരുമാനം എടുക്കേണ്ട കാര്യമില്ലെന്നും അതിനായി ഇനിയും സമയം ബാക്കിയുണ്ടെന്നും ധോണി പറഞ്ഞു.

      "ഇപ്പോള്‍ നമ്മള്‍ നവംബറില്‍ മാത്രമാണ് എത്തിയിരിക്കുന്നത്. കളിക്കണമോ എന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കും, തിടുക്കത്തിൽ തീരുമാനം എടുക്കേണ്ട കാര്യമില്ല." ചെന്നൈയിൽ ഐപിഎൽ കിരീടം നേടിയതിന്റെ ആഘോഷം നടക്കുന്ന ചടങ്ങിനിടെ ധോണി പറഞ്ഞു. അടുത്ത സീസണിൽ കളിക്കുന്ന കാര്യം ഇതുവരെ ധോണി തീർത്ത് പറഞ്ഞിട്ടില്ലെങ്കിലും താരത്തെ തന്നെയാണ് അടുത്ത സീസണിലും ചെന്നൈ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മെഗാ താരലേലം നടക്കുന്ന അടുത്ത സീസണിൽ തങ്ങൾ ആദ്യം നിലനിർത്തുന്ന താരം ധോണി ആയിരിക്കുമെന്നും ചെന്നൈ സൂപ്പർ കിങ്‌സ് മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു.

      ചെന്നൈക്ക് ഗുണകരമാകുന്നതെന്തോ അത് സ്വീകരിക്കും

      അടുത്ത സീസണിൽ ഐപിഎല്ലിൽ വലിയ അഴിച്ചുപണികൾ നടക്കുമെന്നതിനാൽ ടീമിന് ഗുണകരമാകുന്ന തീരുമാനമാകും താൻ സ്വീകരിക്കുകയെന്ന് ധോണി നേരത്തെ വ്യക്തമാക്കിയിരുന്നു. ദീർഘകാലത്തേക്കുള്ള പ്രകടനം ലക്ഷ്യമിട്ട് മികച്ച ടീമിനെ വാർത്തെടുക്കാനാണ് ചെന്നൈ ശ്രമിക്കുക. അതുകൊണ്ട് തന്നെ അതിനനുസരിച്ചായിരിക്കും താൻ കളിക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ തീരുമാനം എടുക്കുക. എങ്ങനെ ആണെങ്കിലും താൻ ചെന്നൈക്കൊപ്പം തുടരുമെന്നും ധോണി വ്യക്തമാക്കിയിരുന്നു.

      Also read- MS Dhoni CSK| "ധോണി ഇല്ലാതെ ചെന്നൈയും ചെന്നൈ ഇല്ലാതെ ധോണിയുമില്ല"; 'തല'യെ വിടില്ലെന്ന് വ്യക്തമാക്കി എൻ ശ്രീനിവാസൻ

      അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ധോണി നിലവിൽ ഐപിഎല്ലിൽ മാത്രമാണ് കളിക്കുന്നത്. ഈ വർഷം നടന്ന ഐപിഎല്ലിൽ കിരീടം ചൂടിയത് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ആയിരുന്നു. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തിയാണ് ധോണിയുടെ ചെന്നൈ ഐപിഎല്ലിൽ അവരുടെ നാലാം കിരീടം നേടിയത്. കിരീട നേട്ടത്തോടെ ധോണി വിരമിക്കുമോയെന്ന് ആരാധകർ കരുതിയെങ്കിലും ചെന്നൈയിൽ ആരാധകർക്ക് മുന്നിൽ കളിച്ചാകും താൻ വിരമിക്കുക എന്ന് ധോണി പ്രഖ്യാപിച്ചിരുന്നു.

      Also read- സാക്ഷിയുടെ പിറന്നാൾ; റാഞ്ചിയിലെ ഫാം ഹൗസിൽ ആഘോഷമാക്കി ധോണി

      ഐപിഎല്ലിന് പിന്നാലെ യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ മെന്ററായി ധോണി ഉണ്ടായിരുന്നു. ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് കിരീടം നേടാൻ സഹായിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും, ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യത്തെ മത്സരത്തിൽ പാകിസ്ഥാനോടും രണ്ടാമത്തെ മത്സരത്തിൽ ന്യൂസിലൻഡിനോടും തോറ്റതോടെ ഇന്ത്യ സെമി യോഗ്യത നേടാൻ കഴിയാതെ പുറത്താവുകയായിരുന്നു.

      Also read- MS Dhoni | ഒരങ്കത്തിന് കൂടിയുള്ള ബാല്യമുണ്ട്; ധോണി അടുത്ത ഐപിഎല്ലിലും ചെന്നൈക്കായി കളിക്കണമെന്ന് സെവാഗ്
      Published by:Naveen
      First published:
      )}