• HOME
  • »
  • NEWS
  • »
  • sports
  • »
  • M S Dhoni | 'അതെന്റെ ഭാഗ്യ നമ്പർ ആയതുകൊണ്ടല്ല'; ഏഴാം നമ്പർ ജേഴ്സി ധരിക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ധോണി

M S Dhoni | 'അതെന്റെ ഭാഗ്യ നമ്പർ ആയതുകൊണ്ടല്ല'; ഏഴാം നമ്പർ ജേഴ്സി ധരിക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ധോണി

ഈ നമ്പറിന്റെ പ്രാധാന്യത്തെക്കുറിച്ച് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഈ നമ്പർ ഞാൻ തിരഞ്ഞെടുത്തതിന് പിന്നിലെ കാര്യം വളരെ ലളിതമാണ്.

Image: CSK, Twitter

Image: CSK, Twitter

  • Share this:
    കായിക രംഗത്തെ പ്രധാന ജേഴ്സി നമ്പറുകളിൽ ഒന്നാണ് ഏഴാം നമ്പർ (Number 7 jersey). ഫുട്ബോളിൽ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയാണ് ഈ ജേഴ്സിയെ ജനപ്രിയമാക്കിയതെങ്കിൽ ക്രിക്കറ്റിൽ ഇന്ത്യയുടെ മുൻ ക്യാപ്റ്റനായ എം എസ് ധോണിയാണ് (MS Dhoni). 2007ൽ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത് മുതൽ ഏഴാം നമ്പർ ജേഴ്സി ധരിച്ചായിരുന്നു ധോണി കളത്തിലിറങ്ങിയിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ (Chennai Super Kings)  ക്യാപ്റ്റനെന്ന നിലയിൽ ടീമിലെ നിർണായക സാന്നിധ്യമായ താരം ചെന്നൈയിലും ഏഴാം നമ്പർ ജേഴ്സി തന്നെ ധരിച്ചാണ് കളത്തിലിറങ്ങുന്നത്. ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ധോണി, താൻ എന്തുകൊണ്ടാണ് താൻ ഏഴാം നമ്പർ ജേഴ്സി തിരഞ്ഞെടുത്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. എന്തെങ്കിലും അന്ധവിശ്വാസത്തിന്‍റെ ഭാഗമായല്ല നമ്പർ തിരഞ്ഞെടുത്തതെന്ന് വെളിപ്പെടുത്തിയ ധോണി അതിന് പിന്നിലെ ലളിതമായ കാര്യം എന്തെന്നാണ് വെളിപ്പെടുത്തിയത്.

    ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ (Chennai Super Kings) മാതൃ കമ്പനിയായ ഇന്ത്യ സിമന്‍റ്സ് നടത്തിയ ചടങ്ങില്‍ ആരാധകരുമായി സംവദിക്കേയാണ് ഏഴാം നമ്പര്‍ തിരഞ്ഞെടുത്തതിന് പിന്നിലെ രഹസ്യം ധോണി പരസ്യമാക്കിയത്.

    Also read- Indian Cricketers |ധോണി മുതല്‍ കെ.എല്‍ രാഹുല്‍ വരെ; ഉന്നത സര്‍ക്കാര്‍ ജോലിയുള്ള ഇന്ത്യന്‍ താരങ്ങള്‍

    'ഏഴ് എന്റെ ഭാഗ്യ നമ്പറാണെന്നായിരുന്നു പലരും ആദ്യം കരുതിയിരുന്നത്. എന്നാൽ ഈ നമ്പർ ഞാൻ തിരഞ്ഞെടുത്തതിന് പിന്നിലെ കാര്യം വളരെ ലളിതമാണ്. ഏഴാം നമ്പര്‍ എന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നിൽക്കുന്ന ഒന്നാണ്. ഈ നമ്പറിന്റെ പ്രാധാന്യത്തെക്കുറിച്ച് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഞാൻ ജനിച്ചത് ജൂലൈ ഏഴിനാണ്. ഏഴാം മാസത്തിലെ ഏഴാം ദിവസ൦ ജനിച്ചത് കൊണ്ട് അത് ഞാൻ എന്റെ ജേഴ്സി നമ്പറായി സ്വീകരിച്ചു.മറ്റേതെങ്കിലും നമ്പറുകൾ സ്വീകരിക്കുന്നതിന് പകരം സ്വന്തം ജന്മദിനവുമായി ബന്ധപ്പെട്ടുള്ള നമ്പർ സ്വീകരിക്കുന്നതാണ് നല്ലതെന്ന് തോന്നി.' - ധോണി പറഞ്ഞു.

    ആരെങ്കിലും ഇതേ കുറിച്ച് എന്നോട് ചോദിക്കുമ്പോൾ ഞാന്‍ പറയാറുള്ളത് 81ലാണ് ഞാന്‍ ജനിച്ചത്. അപ്പോള്‍ എട്ടിൽ നിന്നും ഒന്ന് കുറച്ചാൽ ഏഴ്, കൂടാതെ ഏഴ് നിഷ്‌പക്ഷ നമ്പറാണ്. അതുകൊണ്ട് ഏഴ് ഭാഗ്യം കൊണ്ടുവന്നില്ലെങ്കിലും നിര്‍ഭാഗ്യം കൊണ്ടുവരില്ല എന്നാണ് വിശ്വാസം. ഞാന്‍ അന്ധവിശ്വാസിയൊന്നുമല്ല. പക്ഷെ ഏഴാം നമ്പര്‍ എന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നിൽക്കുന്നതാണ്.' -ധോണി കൂട്ടിച്ചേർത്തു.

    വരും സീസൺ ഐപിഎല്ലിനായി ഒരുക്കങ്ങളുടെ ഭാഗമായി ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾ സൂറത്തിലെ ക്യാമ്പിൽ പരിശീലനത്തിലാണ്. ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദ്യ മത്സരത്തില്‍ 26ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.

    Also read- Delhi Capitals | മുംബൈയിൽ ഡൽഹി ക്യാപിറ്റൽസിന്റെ ബസിന് നേരെ ആക്രമണ൦; അഞ്ച് പേർ അറസ്റ്റിൽ

    വരും സീസണിൽ ഗ്രൂപ്പ് സമ്പ്രദായത്തിലാണ് പോരാട്ടങ്ങൾ നടക്കുന്നത്. ഗ്രൂപ്പ് എ, ബി എന്നിങ്ങനെ തരംതിരിച്ചിട്ടുള്ളവയിൽ ഗ്രൂപ്പ് ബിയിലാണ് ചെന്നൈ ഉൾപ്പെട്ടിരിക്കുന്നത്. സൺറൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഗുജറാത്ത് ടൈറ്റൻസ് എന്നിവർക്കൊപ്പമാണ് ചെന്നൈ ഉൾപ്പെട്ടിരിക്കുന്നത്.
    Published by:Naveen
    First published: