ക്രിക്കറ്റ് കളിക്കിടയിൽ രസകരമായ സംഭവങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്. ഇന്ന് നടന്ന ഓസീസിനെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനത്തിനിടയിലും രസകരമായ ഒരു സംഭവമുണ്ടായി. ബാറ്റിങ്ങിന് ശേഷം ഫീൽഡിങ്ങിനായി ഇന്ത്യൻ ടീം ഗ്രൌണ്ടിലേക്ക് ഇറങ്ങുകയായിരുന്നു. പെട്ടെന്നതാ, സുരക്ഷ ലംഘിച്ച് ഗ്രൌണ്ടിലേക്ക് ഓടിയെത്തിയ ഒരു ആരാധകൻ മുൻ നായകൻ എം.എസ് ധോണിയുടെ പിന്നാലെ കൂടുന്നു. ഇയാളിൽനിന്ന് രക്ഷപ്പെടാൻ ധോണി ആദ്യം രോഹിത് ശർമ്മയുടെ പിന്നിലൊളിച്ചു. എന്നാൽ ആരാധകരൻ വിടുന്ന മട്ടില്ല. വെട്ടിത്തിരിഞ്ഞു പിച്ചിലേക്ക് ഓടി. ആരാധകനും പിന്നാലെ കൂടി. ഒടുവിൽ ധോണിക്ക് കീഴടങ്ങേണ്ടിവന്നു. ചെറുചിരിയോടെ ധോണി അവിടെനിന്നു. ആരാധകൻ ഇഷ്ടതാരത്തെ കെട്ടിപ്പിടിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.