നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ധോണിക്ക് തുല്യം ധോണി മാത്രം'; കിവീസിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത് മഹിയുടെ ഈ തന്ത്രം

  'ധോണിക്ക് തുല്യം ധോണി മാത്രം'; കിവീസിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത് മഹിയുടെ ഈ തന്ത്രം

  മണ്‍റോയെ വിജയ് ശങ്കറിന്റെ കൈകളിലെത്തിച്ചതാണ് ക്രുനാല്‍ വിക്കറ്റ് നേടിയത്

  dhoni krunal

  dhoni krunal

  • News18
  • Last Updated :
  • Share this:
   വെല്ലിങ്ടണ്‍: ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് കോഹ്‌ലിയായാലും രോഹിത് ആയാലും നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്നത് സൂപ്പര്‍ നായകന്‍ ധോണിയാകും. നായകസ്ഥാനും കോഹ്‌ലിക്ക് നല്‍കിയെങ്കിലും കോഹ്‌ലിയും രാഹുലും നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം ധോണിയുടെ സഹായം തേടുന്നത് പതിവ് കാഴ്ചയാണ്. ഇന്ന് നടന്ന ഇന്ത്യാ- ന്യൂസിലന്‍ഡ് ടി20യ്ക്കിടയിലും ഇത്തരമൊരു നിമിഷത്തിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിരുന്നു.

   ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ കിവീസ് താരങ്ങള്‍ ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലുമ്പോഴായിരുന്നു ധോണി രക്ഷകനായ് അവതരിച്ചത്. ആദ്യവിക്കറ്റിനായ് ഇന്ത്യ കിണഞ്ഞു ശ്രമിക്കവേ 9 ാം ഓവര്‍ എറിയാനെത്തിയത് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയായിരുന്നു. ഓവറിനു തയ്യാറെടുക്കും മുന്നേ താരത്തിനു സമീപത്തെത്തിയ ധോണി ഫീല്‍ഡ് വിന്യാസത്തെക്കുറിച്ചും പന്തെറിയേണ്ട രീതിയെക്കുറിച്ചും സംസാരിക്കുകയായിരുന്നു.

   Also Read: ക്യാച്ച് തടസപ്പെടുത്തി ബാറ്റ്‌സ്മാന്‍; കളത്തില്‍ പൊട്ടിത്തെറിച്ച് ക്രുനാല്‍

    

   ഇതിന്റെ ഫലമെന്നോണം ഓവറിലെ രണ്ടാം പന്തില്‍ തന്നെ ക്രൂണാല്‍ ഇന്ത്യയ്ക്ക് ആദ്യവിക്കറ്റ് സമ്മാനിക്കുകയും ചെയ്തു. 20 പന്തില്‍ 84 റണ്‍സെടുത്ത കോളിന്‍ മണ്‍റോയെ വിജയ് ശങ്കറിന്റെ കൈകളിലെത്തിച്ചതാണ് ക്രുനാല്‍ വിക്കറ്റ് നേടിയത്. സ്‌കോര്‍ ബോര്‍ഡില്‍ 86 റണ്‍സ് അപ്പോഴേക്കും ഓപ്പണര്‍മാര്‍ ചേര്‍ത്തിരുന്നു.

   First published:
   )}