ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ കലാശപോരാട്ടത്തില്‍ അവസാന പന്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് ചാംപ്യന്മാരായിരിക്കുകയാണ്. നായകന് ധോണി അവിചാരിതമായി റണ്‍ ഔട്ടായതോടെയാണ് മത്സരം ചെന്നൈയ്ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടതും മുംബൈ ജയിച്ചു കയറുന്നതും. ചെന്നൈ നായകനെ ആരാധകര്‍ 'തല'യായി കൊണ്ടാടുമ്പോള്‍ എല്ലാവരും ചോദിക്കുന്ന ഒരേയൊരു ചോദ്യം അടുത്ത സീസണിലും ധോണി കളത്തിലിറങ്ങുമോ എന്നാണ്.
സീസണില്‍ പലതവണ ധോണിയുടെ അവസാന സീസണാകുമോയിതെന്നും അടുത്ത ചെന്നൈ നായകനാരാകുമെന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്ത നായകന് ആരാകുമെന്നതില്‍ പ്രതികരണവുമായി ചെന്നൈ താരം സുരേഷ് റെയ്നയും രംഗത്തെത്തി. ഇപ്പോഴിതാ താന്‍ അടുത്ത സീസണ് കളിക്കുമോ എന്നത് വ്യക്തമാക്കിയിരിക്കുകയാണ് എംഎസ് ധോണി.
ഫൈനലിന് ശേഷം നടത്തിയ സംഭാഷണത്തിലാണ് ധോണി അടുത്ത സീസണില്‍ താന്‍ ഉണ്ടാകുമോയെന്ന് വ്യക്തമാക്കിയത്. 'അടുത്ത സീസണിലും ഉണ്ടാകുമെന്ന് കരുതുന്നു' എന്നായിരുന്നു ധോണിയുടെ പ്രതികരണം. താന്‍ എന്തായാലും ടി20 അവസാനിരപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന നായകന്റെ പ്രതികരണം മഞ്ഞപ്പടയ്ക്ക് പ്രതീക്ഷയേകുന്നതാണ്.
38 വയസായിരിക്കും അടുത്ത സീസണില്‍ ഐപിഎല്ലിനിറങ്ങുമ്പോള് ധോണിയുടെ പ്രായം. ടീമിന്റെ സീസണിലെ പ്രകടനത്തില്‍ തൃപ്തനല്ലെന്ന പ്രതികരണവും ധോണി മത്സരശേഷം നടത്തിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.